Bigg Boss Malayalam 5 : ലാലേട്ടനോ ബിഗ് ബോസോ പറഞ്ഞാലും ഞാൻ സോറി പറയില്ല, കാരണം എനിക്ക് അത് കടല പോലെ വാരി എറിയാനുള്ളതല്ല; റിനോഷ്
Bigg Boss Malayalam Season 5 : റെനീഷയോട് കയർത്ത് സംസാരിച്ചതിനാണ് റിനോഷ് മാപ്പ് പറഞ്ഞത്. കഴിഞ്ഞ ദിവസം പറഞ്ഞത് തന്റെ ഹൃദയത്തിൽ നിന്നുമാണെന്ന് റിനോഷ് വ്യക്തമാക്കി
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശാന്തനായ മത്സരാർഥിയാണ് റിനോഷ് ജോർജ്. അധികം പ്രശ്നങ്ങളിൽ ഇടപെട്ട് ബഹളം വെക്കാതെ തന്റേതായ നിലപാടുകൾ അറിയിക്കുന്ന മത്സരാർഥിക്ക് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പിന്തുണ നൽകുന്നത്. ചിലർ സൈലന്റ് കില്ലറെന്നും റിനോഷിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ റിനോഷ് പങ്കെടുക്കുന്നത് ബിഗ് ബോസ് ഷോയിൽ അല്ലേ, റിനോഷിന്റെ അല്ല അവതരാകനായി വാരാന്ത്യത്തിൽ എത്തുന്ന മോഹൻലാലിന്റെ വരെ കൂൾനെസ് നഷ്ടപ്പെട്ടിട്ടുണ്ട്.
ഇതുവരെ രണ്ട് തവണയാണ് റിനോഷിന്റെ ആത്മനിയന്ത്രണം ഷോയ്ക്കിടെയിൽ വിട്ട് പോയത്. രണ്ടും വീക്കിലി ടാസ്കിനിടിയിലാണ്. നേരത്തെ ആദ്യ ആഴ്ചകളിൽ തന്റെ ദേഹം വേദനിപ്പിച്ചതിനെതിരെ റിനോഷ് സഹമത്സരാർഥികളോട് പൊട്ടി തെറിക്കുകയായിരുന്നു. ഇപ്പോഴിതാ റിനോഷിന്റെ കുൾനെസ് വീണ്ടും നഷ്ടപ്പെട്ടിരിക്കുതും വീക്കിലി ടാസ്ക്കിനിടെയിൽ തന്നെയാണ്. സാഗറുമായിട്ടാണ് റിനോഷ് വാക്കേറ്റിത്തിൽ ഏർപ്പെട്ടത്. അതിനിടെ മറ്റ് മത്സരാർഥികളോടും റിനോഷ് കയർക്കുകയായിരുന്നു.
എന്നാൽ ആ വാക്കേറ്റത്തിനിടെ റെനീഷ റഹ്മിനോട് കയർത്ത് സംസാരിച്ചതിൽ റിനോഷ് ക്ഷമ പറയുകയും ചെയ്തു. തന്റെ ഹൃദയത്തിൽ നിന്നാണ് ക്ഷമ ചോദിക്കുന്നതെന്നും അല്ലാതെ എല്ലാവരും മാപ്പ് പറയണമെന്ന് പറയുമ്പോൾ കടല വാരി എറിയുന്നത് പോലെ സോറി എന്ന് പറയില്ല. അതിപ്പോൾ സ്വന്തം മാതാപിതാക്കളാണെങ്കിലും മോഹൻലാലോ ബിഗ് ബോസോ പറഞ്ഞാലും തനിക്ക് തോന്നാതെ മാപ്പ് പറയില്ലയെന്ന് റിനോഷ് സഹമത്സരാർഥികളോട് വ്യക്തമാക്കി.
"ഇന്നലെ പറഞ്ഞത് ഓട്ടോമാറ്റിക്കായി വന്ന് പോയതാണ്. അത് ഞാൻ റെനീഷയെ ഉദ്ദേശിച്ചല്ല പറഞ്ഞത്. ഓരോരുത്തരുടെയും സത്യസന്ധതയെ ചോദ്യം ചെയ്യുന്ന രീതിയിൽ എല്ലാവരോടുമായിട്ടാണ് അങ്ങനെ പറഞ്ഞത്. അവിടെ പറഞ്ഞത് എന്റെ ഹൃദയത്തിൽ നിന്നാണ് പറഞ്ഞത്. ഇപ്പോൾ ബ്രെയിനിൽ നിന്നാണ് പറഞ്ഞതെങ്കിൽ, തെറ്റാണെങ്കിൽ അപ്പോൾ തന്നെ സോറി പറയും. എന്നെ സംബന്ധിച്ച് സോറി എന്ന പറയുന്ന വാക്ക് ചുമ്മ കടല പോലെ വാരി വലിച്ചെറിയാനുള്ളതല്ല.
ഞാൻ അങ്ങനെ പറഞ്ഞു, അത് റെനിഷയ്ക്കോ മറ്റാർക്കെങ്കിലും ബുദ്ധിമുട്ടായെങ്കിൽ ഞാൻ സോറി പറയുകയാണ്. ഇന്നലെ എല്ലാവരും കൂടി എന്നോട് സോറി പറയാൻ പറഞ്ഞു, അത് നിങ്ങൾ അല്ല, എന്റെ അപ്പനല്ല, എന്റെ അമ്മയല്ല, ബിഗ് ബോസല്ല, ലാലേട്ടനല്ല ആര് വന്ന പറഞ്ഞാലും എന്റെ മനസ്സിൽ തോന്നാത്തത് ഞാൻ പറയില്ല. പക്ഷെ ഇന്ന് എനിക്ക് സോറി പറയാൻ തോന്നി, സോറി പറയുന്നു" റിനോഷ് മോർണിങ് ടാസ്കിനിടെ പറഞ്ഞു.
കൂടാതെ മോർണിങ് ടാസ്കിനിടെ തന്നെ അഴുകി തുടങ്ങിയ ഫലമായി പലരും ഉപമിച്ചതിനും റിനോഷ് മറുപടി നൽകി. അങ്ങനെ ഒരു മോശം വ്യക്തിയാണെങ്കിൽ അത് പുറത്ത് പ്രകടിപ്പിക്കും അല്ലാതെ നല്ലവനാണെന്ന് കാണിച്ച് നടക്കില്ല. താൻ ഒരിക്കലും ഫേക്ക് അല്ല റിയലാണെന്ന് റിനോഷ് സഹമത്സരാർഥികളോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വീക്കിലി ടാസ്കിനിടെ സാഗർ ഐസെടുത്ത എതിർ മത്സരാർഥികളുടെ ശരീരത്തിൽ പ്രയോഗിച്ചതിനെതിരെ റിനോഷ് പൊട്ടി തെറിച്ചിരുന്നു. രൂക്ഷമായ ഭാഷയിലാണ് റിനോഷ് തുറന്നടിച്ചത്. വാക്കുകൾ അതിര് കിടന്നപ്പോൾ മറ്റ് മത്സരാർഥികൾ ഇടപ്പെടുകയായിരുന്നു. ഇതിനിടയിലാണ് റെനീഷയോട് റിനോഷ് കയർക്കുന്നതും. അതേസമയം ഇന്ന് നടന്ന ജയിൽ നോമിനേഷനിൽ ശോഭ വിശ്വനാഥ്, അഖിൽ മാരർ, ഒമർ ലുലു എന്നിവരുടെ പേര് ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവർ നിർദ്ദേശിച്ചു. തുടർന്ന് നടന്ന ടാസ്കിൽ അഖിൽ മാരാർ ജയിക്കുകയും ശോഭയും ഒമറും ജയിലിലേക്കെന്ന് ബിഗ് ബോസ് പ്രഖ്യാപിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...