തിരുവനന്തപുരം: താൻ വിവാഹം ചെയ്യുന്ന പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി. ബിഗ്ബോസ് താരം ഡോക്ടർ റോബിൻ. ഒരു പൊതു പരിപാടിയിൽ വെച്ചാണ് ഡോക്ടർ തൻറെ വെളിപ്പെടുത്തൽ നടത്തിയത്. പലരും തൻറെ എൻഗേജ്മെൻറ് കഴിഞ്ഞെന്ന് പറയുന്നുണ്ടെന്നും എന്നാൽ അതങ്ങനെയല്ല പകരം താൻ കമ്മിറ്റഡാണെന്നും ഡോക്ടർ റോബിൻ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തൻറെ കല്യാണ് ഫെബ്രുവരിയിൽ ഉണ്ടാവും ആരതി എന്നാണ് കുട്ടിയുടെ പേര് എന്നും റോബിൻ പരിപാടിയിൽ അറിയിച്ചു. ഇത് കേൾക്കുമ്പോൾ പലരും തനിക്ക് വട്ടാണെന്ന് പറയുമെന്നും അത്തരക്കാർക്ക് എന്ത് തോന്നിയാലും കുഴപ്പമില്ലെന്നും താൻ ഒരു തിരുവനന്തപുരം കാരനാണെന്ന് അഭിമാനത്തോടെ പറയുന്നതായും റോബിൻ തൻറെ പ്രസംഗത്തിൽ പറയുന്നു.


അതേ സമയ തനിക്കെതിരെ ഡീ ഗ്രേഡിങ്ങ് നടത്തുന്നത് കുറച്ച് പേർ മാത്രമാണെന്നും ഉള്ള സമയത്ത് നാലക്ഷരം പഠിച്ച് രക്ഷപ്പെടാനുള്ള വഴി നോക്കണമെന്നും അവരോട് റോബിൻ പരിപാടിയിൽ പറഞ്ഞു.


 



തൻറെ അമ്പീഷൻ സിനിമയാണ് അതിനായി ഹാർഡ് വർക്ക് ചെയ്യുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു. എന്തായാലും വിവാഹം സംബന്ധിച്ചുള്ള ഡോക്ടർ റോബിൻറെ വെളിപ്പെടുത്തൽ താമസിക്കാതെ വൈറലായി. ബിഗ് ബോസ് വിജയി ദിൽഷയുമായി നേരത്തെ  ഡോക്ടർ റോബിൻ വിവാഹത്തിന് ശ്രമിച്ചിരുന്നു എന്നാൽ ഇടയിൽ ഇവർക്കിടയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളിൽ താൻ റോബിനുമായുള്ള സൗഹൃദം അവസാനിപ്പിക്കുന്നതായി ദിൽഷ തന്നെ പിന്നീട് വെളിപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.