Bigg Boss Malayalam: റിയാസിനെ പുറത്താക്കാനുറച്ച് റോബിന് ആര്‍മി; ബിഗ് ബോസ് കാണില്ല, പക്ഷേ വോട്ടിങ്ങില്‍ റോബിന് ഫാന്‍സിന്റെ ആറാട്ട്
Dr Robin Army in Bigg Boss voting: റോബിൻ പുറത്തായ സ്ഥിതിയ്ക്ക് ഇനി അടുത്തതായി റിയാസിനെ എലിമിനേറ്റ് ചെയ്യിക്കണം എന്നാണ് അഹ്വാനം, പുറത്തിറങ്ങുമ്പോൾ ഡോ റോബിന്റെ ശക്തിയെന്തെന്ന് റിയാസിന് കാണിച്ചുകൊടുക്കും എന്ന വെല്ലുവിളിയും ഉണ്ട്.
ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ഇപ്പോള്‍ മൊത്തം കലുഷിതമാണ്. ഡോ റോബിന്‍ പുറത്താക്കപ്പെട്ടതോടെ ആരാധകര്‍ കടന്നല്‍ക്കൂടിളകിയതുപോലെയാണ് ഓഫ്‌ലൈനിലും ഓണ്‍ലൈനിലും പ്രതികരിക്കുന്നത്. ഏഷ്യാനെറ്റിനെതിരേയും മോഹന്‍ലാലിനെതിരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നു. ഡോ റോബിന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആരാധകവികാരം എത്രത്തോളമുണ്ട് എന്ന് ലോകം മുഴുവന്‍ കണ്ടതാണ്.
ഏഷ്യാനെറ്റ്, ബിഗ് ബോസ് ബഹിഷ്‌കരണം ആണ് ആദ്യമായി റോബിന്‍ ഫാന്‍സ് ആഹ്വാനം ചെയ്തത്. എന്നാല്‍ അതുകൊണ്ടൊന്നും 'കലിപ്പ് തീരുന്നില്ല'. ബിഗ് ബോസ് കണ്ടില്ലെങ്കിലും, റോബിന്റെ പുറത്താകലിന് വഴിവച്ചവരില്‍ അവശേഷിക്കുന്ന റിയാസിനെ പുറത്താക്കുക എന്നതാണ് ഇപ്പോള്‍ ഫാന്‍സിന്റെ ലക്ഷ്യം. അതിനായി മറ്റുള്ളവര്‍ക്ക് വോട്ട് ചെയ്യുക എന്നത് മാത്രമാണ് അവരുടെ മുന്നിലുള്ള വഴി. ഇത്തരത്തിൽ വോട്ട് ചെയ്തിട്ട് അതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് മറ്റുള്ളവർക്ക് ആവേശം പകരുന്നവരും ഉണ്ട്.
Read Also: 'മോഹൻലാലും ബിഗ് ബോസും ഇവിടെ തന്നെ കാണും'; റോബിൻ ഫാൻസിന് താക്കീതുമായി ഷിയാസ് കരീം
ഡോ റോബിന്റെ ആരാധകര്‍ രൂപീകരിച്ച രണ്ട് പ്രധാന ഫേസ്ബുക്ക് ഗ്രൂപ്പുകളുണ്ട്. ഡോ റോബിന്‍ ആര്‍മി ഒഫീഷ്യലും ഡോ റോബിന്‍ ആര്‍മിയും. ആദ്യത്തെ ഗ്രൂപ്പില്‍ എഴുപത്തിനാലായിരത്തിലധികം അംഗങ്ങളാണുള്ളത്. രണ്ടാമത്തെ ഗ്രൂപ്പില്‍ അമ്പത്തി മൂവായിരത്തില്‍ അധികം ആളുകളും. റിയാസിനെ പുറത്താക്കുക എന്നതാണ് ഈ ഗ്രൂപ്പുകളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചയും ആഹ്വാനവും. റോബിന്‍ പുറത്തായതിന് ശേഷം അവസരങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നോട്ടുവരുന്നവരെ വിമര്‍ശിക്കുന്നവരാണ് മറ്റൊരു വിഭാഗം.
റോബിന്‍ പുറത്താകാന്‍ കാരണക്കാരിയായ ജാസ്മിന്‍ മൂസ ബിഗ് ബോസില്‍ നിന്ന് സ്വയം പുറത്ത് പോയിരുന്നു. എന്നിട്ടും ജാസ്മിനെതിരെയുള്ള ആക്രമണത്തിന് ഇപ്പോഴും ഒരു കുറവും ഇല്ല. അതിന് മറുപടി നല്‍കി ജാസ്മിനും ഒപ്പത്തിനൊപ്പമുണ്ട്.
Read Also: "സ്ക്രിപ്റ്റ് വായിച്ച് തന്നത് ലാൽ സാർ" ഡോ റോബിന്റെ ആരാധികയ്ക്ക് മറുപടിയുമായി ജാസ്മിൻ
ഡോ റോബിന്‍ പറഞ്ഞാല്‍ പോലും ബിഗ് ബോസ് ഇനി കാണുകയോ, മറ്റേതെങ്കിലും മത്സരാര്‍ത്ഥികളെ പിന്തുണയ്ക്കുകയോ ചെയ്യരുത് എന്നാണ് മറ്റൊരു ആഹ്വാനം. ഗ്രൂപ്പ് അംഗങ്ങളെല്ലാം 100 വീതം സംഭാവന ചെയ്താല്‍ ബിഗ് ബോസിന്റെ സമ്മാനത്തേക്കാള്‍ വിലയുള്ള ഫ്‌ലാറ്റ് ഡോ റോബിന് വാങ്ങിച്ചുകൊടുക്കാമല്ലോ എന്നൊരു നിര്‍ദ്ദേശവും കഴിഞ്ഞ ദിവസം ഗ്രൂപ്പ് അംഗങ്ങളില്‍ ചിലര്‍ ഉന്നയിച്ചിരുന്നു.
ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് വലിയ ഫാന്‍ ബേസ് ഉണ്ടാകുന്നത് ഇത് ആദ്യമായിട്ടല്ല. മുമ്പ് ഡോ രജിത് കുമാര്‍ പുറത്താക്കപ്പെട്ടപ്പോഴും ആരാധക പ്രതികരണം ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു. കഴിഞ്ഞ സീസണില്‍ ഫിറോസ് ഖാന്‍- സജ്‌ന ദമ്പതിമാരും ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഇവര്‍ക്കും വലിയ പ്രേക്ഷക പിന്തുണ പിന്നീട് ലഭിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.