കൊച്ചി : ബിഗ് ബോസ് മലയാളം സീസൺ 4ന്റെ സംഘാടകർക്കെതിരെ ആഞ്ഞടിച്ച് ആദ്യ സീസണിലെ ജേതാവും നടനുമായ സാബുമോൻ. ജാസ്മിൻ മൂസ ഡോ.റോബിൻ രാധകൃഷ്ണന്റെ അമ്മയ്ക്ക് വിളിച്ചിട്ടും റിയാലിറ്റി ഷോയുടെ അണിയറ പ്രവർത്തകർ യാതൊരു നടപടിയെടുക്കാൻ തയ്യാറായില്ല എന്നാരോപിച്ചാണ് സോഷ്യൽ മീഡിയയിൽ ലൈവിലെത്തി സാബുമോൻ വിമർശനം ഉന്നയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"അന്തസ് വേണമെടാ അന്തസ്... ബിഗ് ബോസേ ഇമാതിരി മര്യാദകേട് അവിടെ കേട്ടിട്ട് നീയൊക്കെ വായും പൊത്തി, മൊത്തം ക്രൂവും അവിടെ ഇരിക്കുന്നുണ്ടെങ്കിൽ നിനക്കൊക്കെ അന്തസ് വേണം" സാബുമോൻ ലൈവിൽ പറഞ്ഞു. 


ALSO READ : Bigg Boss Malayalam season 4: സൂരജിനെ കൊന്നത് ആര്? ആ നി​ഗൂഢതയുടെ ചുരുളഴിക്കാൻ ബി​ഗ് ബോസിൽ മോഹൻലാലിനൊപ്പം ജീത്തു ജോസഫ്



പലർക്കും ബിഗ് ബോസിനും ഏഷ്യനെറ്റിനുമെതിരെ പറയാൻ പേടിയാണ്, എന്നാൽ തനിക്കില്ലയെന്നും തന്നെ ഒരു പരിപാടിക്കും വിളിച്ചില്ലെങ്കിലും തനിക്കൊരു കുഴപ്പമില്ലെന്ന് വിമർശനം ഉന്നയിക്കുന്ന വേളയിൽ സാബുമാൻ വ്യക്തമാക്കി. റോബിനെ ചീത്തവിളിച്ചിട്ടും ജാസ്മിനെതിരെ നടപടിയെടുക്കാത്തത് മര്യാദകേടാണെന്ന് ആരോപിച്ചാണ് സാബുമാൻ ബിഗ് ബോസിനെതിരെയെത്തിയത്. 


"വീട്ടിൽ ഇരിക്കുന്ന അമ്മയെ ഇമാതിരി പച്ച തെറി പറഞ്ഞവളെ നീയൊക്കെ അതിനകത്ത് വെച്ചിരുന്നിട്ടും ഒരു വാക്ക് പോലും പറയാതിരിക്കുന്നത് ബിഗ് ബോസിന്റെ അന്തസിലാഴ്മയാണ്" സാബുമോൻ തന്റെ വീഡിയോയിൽ കൂട്ടിച്ചേർത്തു. റോബിന്റെ അമ്മയെ ജാസ്മിൻ തെറിപറഞ്ഞപ്പോൾ സംഘാടകർ ആ സമയത്ത് തന്നെ മത്സരാർഥിയെ ഷോയിൽ നിന്ന് മാറ്റി നിർത്തണമെന്നായിരുന്നു സാബുമോൻ തന്റെ വീഡിയോയിലൂടെ ആവശ്യപ്പെട്ടത്. 


ALSO READ : എനിക്ക് ലവ് ട്രയാങ്കിളിൽ ഇങ്ങനെ കുട്ടിക്കളി കളിക്കാൻ താൽപര്യമില്ല; ദിൽഷയോട് പൊട്ടിത്തെറിച്ച് റോബിൻ; അപർണയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് ദിൽഷ


അതേസമയം കഴിഞ്ഞ ആഴ്ചയിൽ ബിഗ് ബോസ് വീട്ടിൽ അനിയന്ത്രിതമായ ഉയർന്ന കേട്ട ചീത്ത വിളിക്കെതിരെ പ്രേക്ഷകർ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. അസഭ്യ വാക്കുകളും ലൈംഗിക ചേഷ്ട കാണിക്കലുമായി ഷോ കുടുംബത്തോടൊപ്പമിരുന്ന് കാണാൻ സാധിക്കുന്നില്ലായെന്ന് പ്രേക്ഷകർ പരാതിപ്പെട്ടു. ഇതിന് പിന്നാലെ വാരാന്ത്യ എപ്പിസോഡിലെത്തിയ മോഹൻലാൽ വീടിനുള്ളിൽ അസഭ്യ വർഷങ്ങൾ ഉന്നയിക്കുന്ന മത്സരാർഥികൾക്കെതിരെ അവസാന മുന്നറിയിപ്പും നൽകിയത്. ജാസ്മിൻ മൂസ, ഡോ.റോബിൻ, വൈൽഡ് കാർഡി എൻട്രിയായ റിയാസ് സലീം എന്നിവരുടെ പേരുകൾ പ്രത്യേകം എടുത്ത് പറഞ്ഞാണ് മോഹൻലാൽ താക്കീത് നൽകിയത്. 


എന്നാൽ  മോഹൻലാൽ താക്കീത് നൽകിട്ടും തൊട്ടടുത്ത നിമിഷം ജാസ്മിൻ റോബിനെതിരെ തെറിയഭിഷേകം നടത്തുകയും ചെയ്തു. ആ ദൃശ്യങ്ങക്ഷൾ ബിഗ് ബോസ് അതെ എപ്പിസോഡിൽ തന്നെ സംപ്രേഷണം ചെയ്തിട്ടുമുണ്ട്. എന്നിട്ടും ബിഗ് ബോസിന്റെയോ മോഹൻലാലിന്റെയോ പക്കൽ നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലയെന്നാണ് റോബിന്റെ ആരാധകർ പറയുന്നത്. 


ALSO READ : Bigg Boss Malayalam Season 4 : ബിഗ് ബോസ് വീട്ടിലെ ചീത്തവിളി; അവസാന താക്കീതുമായി മോഹൻലാൽ


നാലാം സീസൺ 50-ാം ദിവസം പിന്നിട്ടപ്പോൾ ഈ ആഴ്ചയിൽ നിമിഷയാണ് ഷോയിൽ നിന്ന് എവിക്റ്റായി പോയത്. ഷോയിൽ ജാസ്മിന്റെ ഉറ്റ കൂട്ടുകാരിയും കൂടിയാണ് നിമിഷ. നേരത്തെ സീസണിലെ മൂന്നാമത്തെ ആഴ്ചയിൽ നിമിഷ ഒരു വട്ടം എവിക്റ്റായിരുന്നെങ്കിലും മത്സരാർഥിക്ക് അണിയറപ്രവർത്തകർ ഒരു പ്രവിശ്യം കൂടി അവസരം നൽകിയിരുന്നു. വാരാന്ത്യ എപ്പിസോഡിൽ നടന്ന ക്യാപ്റ്റൻസി ടാസ്കിൽ ജയിച്ച അഖിലാണ് ഈ ആഴ്ചയിൽ ബിഗ് ബോസ് വീടിനെ നിയന്ത്രിക്കുന്നത്. ഇത് രണ്ടാം തവണയാണ് അഖിൽ ബിഗ് ബോസിൽ ക്യാപ്റ്റനാകുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.