ബിഗ് ബോസ് സീസൺ 4 അവസാന നാളുകളിലേക്ക് കടക്കുമ്പോൾ കഴിഞ്ഞ ദിവസം ഫൈനൽ 6 മത്സരാർത്ഥികളെ സപ്പോർട്ട് ചെയ്യാനും അവസാന നാളുകൾ ഗംഭീരമാക്കാനും പുറത്തായ മത്സരാർത്ഥികൾ എല്ലാവരും വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് എത്തി. റോൺസനും ഡെയ്‌സിയും ഒഴിച്ച് ബാക്കിയെല്ലാ മത്സരാർത്ഥികളും തിരിച്ചെത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അഖിലിനെ കണ്ടപ്പോൾ സൂരജ് സന്തോഷം കൊണ്ട് പൊട്ടിക്കരയുകയും നിമിഷയേയും ജാസ്മിനെയും കണ്ടപ്പോൾ റിയാസ് സന്തോഷവും സങ്കടവും കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നതുമൊക്കെ  ബിഗ് ബോസ് ആരാധകർക്ക് സന്തോഷം നൽകി.


ALSO READ: Doctor Strange 2 OTT Release : ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദി മൾട്ടീവേഴ്സ് ഓഫ് മാഡ്നസ് ഉടൻ ഒടിടിയിൽ; ആകാംക്ഷയോടെ പ്രേക്ഷകർ


പലരും കാത്തിരുന്നത് ദിൽഷയും റോബിനെയും വീണ്ടും കാണാനായിരുന്നു. രണ്ട് പേരും കറുത്ത വസ്ത്രമണിഞ്ഞ് പരസ്‌പരം ഒരു ചെറു ചിരിയോടെ വീണ്ടും കണ്ടപ്പോൾ പ്രേക്ഷകരും സന്തോഷത്തിലായി. 6 പേർ മാത്രമായി മാറിയ വീട്ടിലേക്ക് എല്ലാ മത്സരാർത്ഥികളും വീണ്ടും എത്തിയപ്പോൾ കണ്ണിമ ചിമ്മാതെ പ്രേക്ഷകർ ടിവി സ്ക്രീനിലേക്ക് നോക്കി നിന്നു. 


പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു റോബിൻ റിയാസിനോട് അക്കാര്യം പറഞ്ഞത്. റിയാസിനെ കയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ ഷോയിൽ നിന്ന് പുറത്തായത്. എന്നാൽ റോബിൻ പുറത്ത് വന്നതിന് ശേഷം ഇതെല്ലം ഗെയിമിന്റെ ഭാഗമായിട്ടാണ് എന്ന് തന്നെയാണ് റോബിൻ എടുത്തത്. ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ റിയാസിനോട് യാതൊരു പിണക്കങ്ങളും ഇല്ലാതെ കെട്ടിപ്പിടിക്കുകയായിരുന്നു റോബിൻ. സംസാരിക്കുന്നതിനിടയിൽ ഇരുവരുടെയും ശബ്‌ദം ഇടറിയപ്പോൾ കാണുന്ന പ്രേക്ഷകരും അറിയാതെ കണ്ണ് നിറഞ്ഞ് പോയി. 


ALSO READ: Bigg Boss Malayalam Season 4: 'മോഹൻലാലിനോടും ബി​ഗ് ബോസിനോടും; റിയാസിനെ ഇങ്ങനെ വേദനിപ്പിക്കരുത്, ഒരമ്മയുടെ അപേക്ഷയാണ്', വൈറലാകുന്ന കുറിപ്പ്


"ഞാന്‍ ഒരുപാട് സന്തോഷത്തിലാണ്.   ഞാൻ എത്രമാത്രം സന്തോഷിക്കുന്നുണ്ടെന്ന് നിനക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല.ഈ ഷോ മാക്സിമം പ്രൊവോക്ക് ചെയ്യേണ്ട ഷോ തന്നെയാണ്. എന്നാൽ ആ സമയത്ത് എന്റെ കയ്യിൽ നിന്ന് പോയി. തെറ്റ് പറ്റിയിട്ട് ന്യായീകരിച്ച് നടക്കാൻ എനിക്ക് പറ്റില്ല. ഏറ്റവും ഒടുവിൽ നമ്മൾ എല്ലാവരും ഹാപ്പിയാണ്. അങ്ങനെ കണ്ടാൽ മതി. ഞാനും നിന്നെപ്പോലെ ഇത് ഗെയിമായിട്ട് മാത്രമേ കണ്ടിട്ടുള്ളു."


കബാലി സിനിമയിലെ "ഞെരിപ്പ് ഡാ" എന്ന ഗാനം ബിഗ് ബോസ് വീട്ടിൽ മുഴങ്ങി കേട്ടുകൊണ്ടാണ് റോബിനും ജാസ്‌മിനും വീട്ടിലേക്ക് നടന്ന വരുന്നത്. റോബിൻ വീണ്ടും ബിഗ് ബോസിലേക്ക് വരണമെന്ന് പല പ്രേക്ഷകരുടെയും ആഗ്രഹമായിരുന്നു. ബിഗ് ബോസിൽ നോക്കി "ഐ ആം ബാക്ക്" എന്ന് അലറി വിളിച്ചുകൊണ്ടാണ് റോബിൻ തന്റെ വരവ് അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.