ബി​ഗ് ബോസ് മലയാളം സീസൺ 4ലെ വിജയിയെ അറിയാൻ ഇനി ഒരു ദിവസം കൂടി മാത്രമെ ബാക്കിയുള്ളൂ. അതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഈ സീസണിലെ പുറത്തായ എല്ലാ മത്സരാർഥികളും തിരികെ ബി​ഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ആടിയും പാടിയും സ്നേഹം പങ്കുവച്ചും പ്രശ്നങ്ങൾ പരസ്പരം പറഞ്ഞ് തീർക്കുകയും ഒക്കെ ചെയ്ത് വളരെ സന്തോഷകരമായ മുഹൂർത്തങ്ങളുമായിരുന്നു ബി​ഗ് ബോസിൽ. എല്ലാ മത്സരാർഥികളെയും വീണ്ടും ഒരുമിച്ച് കാണാനായതിന്റെ സന്തോഷം ബി​ഗ് ബോസ് പ്രേക്ഷകർക്കുമുണ്ട്. ആദ്യ ആഴ്ച പുറത്തായ ജാനകി ഉൾപ്പെടെ എല്ലാ മത്സരാർഥികളും ഇപ്പോൾ ടോപ്പ് 6ൽ ഉള്ള തങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും സപ്പോർട്ട് ചെയ്യാനെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇതിനിടെ എല്ലാവരും ചേർന്ന് ഒരാളെ ഉപദേശിക്കുന്നതും കുറ്റപ്പെടുത്തുന്നതും ബി​ഗ് ബോസ് ലൈവ് കണ്ടവർ ശ്രദ്ധിച്ചുകാണും. സോഷ്യൽ മീഡിയ ​ഗ്രൂപ്പുകളിലുൾപ്പെടെ ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ബ്ലെസ്ലിയുടെ ചില പ്രവർത്തികളാണ് ആണ് നിലവിൽ ബി​ഗ് ബോസ് വീട്ടിൽ എല്ലാവരും ചർച്ച ചെയ്ത കാര്യം. ദിൽഷയോടുള്ള ബ്ലെസ്ലിയുടെ പെരുമാറ്റ രീതിയാണ് എല്ലാവരെയും ദേഷ്യം പിടിപ്പിച്ചത്. അപർണ, ജാസ്മിൻ, എന്നിവർ ബ്ലെസ്ലിയെ അയാൾ ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞ് മനസിലാക്കുന്നു. ഡോ റോബിനും ബ്ലെസ്ലിയോട് ഇതേ കാര്യം പറഞ്ഞു. ഇതെല്ലാം കേട്ട ബ്ലെസ്ലി ഒടുവിൽ ദിൽഷയുടെ കാല് പിടിച്ച് മാപ്പ് പറയുന്നതും പ്രേക്ഷകർ കണ്ടിട്ടുണ്ടാകാം. 


Also Read: Big Boss Season 4: "നമ്മൾ രണ്ടുപേരും വേറെ ലെവലിലേക്ക് പോകുവാണ്"; ദിൽഷയോട് ആംഗ്യഭാഷയിൽ കാണിച്ച് റോബിൻ; കയ്യോടെ പൊക്കി ബിഗ് ബോസ്


എന്നാൽ ഡോ. റോബിൻ ദിൽഷയോട് പറഞ്ഞ ചില കാര്യങ്ങളാണ് ബ്ലെസ്ലി ഫാൻസിനെയും അയാളുടെ സഹോദരനെയും ഉൾപ്പെടെ ചൊടിപ്പിച്ചത്. ബാത്‌റൂമിൽ പോകുമ്പോൾ ലക്ഷ്മിപ്രിയയ്ക്കും ധന്യക്കും ഒപ്പം പോകണം, ഒറ്റയ്ക്ക് ഇരിക്കാതെ എപ്പോഴും കൂട്ടത്തിൽ ഇരിക്കണം, എപ്പോഴും ആരെങ്കിലും കൂടെ വേണം. എന്റെ റെസ്പോൺസിബിലിറ്റി ആയത് കൊണ്ടു പറയുവാണ് എന്നൊക്കെയാണ് റോബിൻ ദിൽഷയോട് പറഞ്ഞത്. ഇത് കണ്ട ബ്ലെസ്ലി ഫാൻസ് റോബിന് എതിരെ തിരിഞ്ഞിരിക്കുകയാണിപ്പോൾ.


ബ്ലെസ്ലിയുടെ സഹോദരന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്: 


''ഇതുകൊണ്ട് പലരുടെയും കണ്ണിലെ അന്ധത മാറട്ടെ. പലരുടെയും യഥാർത്ഥ മുഖം തിരിച്ചറിയട്ടെ. കോഴിമുട്ട പോലെയാണ് തലയോട്ടി എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ. മാളിക മുകളിലേറിയ മന്നന്റെ തോളിൽ മന്നൻ തന്നെ മാറാപ്പ് കേറ്റുന്നത് ലോകം കണ്ടു പഠിക്കട്ടെ ! @dr.robin_radhakrishnan കൊള്ളാം സുഹൃത്തേ. നീ ആരാണെന്ന് സ്വയം കാണിച്ചു തന്നതിന്...''


ഡോ. റോബിൻ രാധാകൃഷ്ണൻ പറഞ്ഞതിനെതിരെ ഒരു വീഡിയോയും ബ്ലെസ്ലിയുടെ സഹോദരൻ പങ്കുവച്ചിട്ടുണ്ട്. ഏതായാലും വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴി‍ഞ്ഞു. ബ്ലെസ്ലി ഫാൻസ് റോബിനെതിരെയും തിരിച്ചും പോസ്റ്റുകൾ ഇടാൻ തുടങ്ങി. ചിലരുടെ അഭിപ്രായ പ്രകാരം ഇതോടെ ബ്ലെസ്ലിക്ക് സപ്പോർട്ടേഴ്സ് കൂടിയിട്ടുണ്ട്. എന്നാൽ അത് അറിയാൻ ഇനി ഒരു ദിവസം കൂടി കാത്തിരിക്കണം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ