ബി​ഗ് ബോസ് മലയാളം സീസൺ 4ൽ നിന്നും ഡോ. റോബിൻ രാധാകൃഷ്ണൻ പുറത്തായതിൽ പിന്നെ റോബിന്റെ ഫാൻസ് വലിയ പ്രതിഷേധത്തിലാണ് എന്നുള്ളത് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ നമ്മൾ കാണുന്നതാണ്. ഈ സീസണിലെ ഏറ്റവും ജനപ്രിയ മത്സരാർഥി റോബിൻ തന്നെയാണ് എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. റോബിൻ എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ സ്വീകരിക്കാൻ എത്തിയ ആരാധകരുടെ കൂട്ടം തന്നെയാണ് ഇതിന് തെളിവ്. അന്ന് റോബിൻ എത്തിയപ്പോൾ എയർപോർട്ടിൽ വച്ച് പൊട്ടിക്കരഞ്ഞ റോബിൻ ഫാനായി പെൺകുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിത തന്റെ കടുത്ത ആരാധികയെ കാണാൻ ഡോ. റോബിൻ രാധാകൃഷ്ണൻ നേരിട്ടെത്തിയിരിക്കുകയാണ്. അമ്മു എന്നാണ് ഈ പെൺകുട്ടിയുടെ പേര്. അന്ന് എയർപോർട്ടിൽ വെച്ചുള്ള വീഡിയോ വൈറലായതോടെ പെൺകുട്ടിക്കെതിരെ വൻ സൈബർ അറ്റാക്ക് ഉണ്ടായിരുന്നു. തുടർന്നാണ് തന്റെ ആരാധികയെ കാണാൻ റോബിൻ എത്തിയത്. 



 


Also Read: "ബിഗ് ബോസ് ചതിച്ചതാ... ലാലേട്ടൻ പറ്റിച്ചതാ..." പൊട്ടിക്കരഞ്ഞ് ഡോ. റോബിന്റെ ആരാധിക


റോബിനെ പുറത്താക്കിയ നടപടിയെ കുറിച്ച് സീ മലയാളം ന്യൂസ് ബിഗ് ബോസ് മത്സരാർഥിയുടെ ആരാധകരോട് ചോദിക്കുന്നതിനിടെയായിരുന്നു പെൺകുട്ടി പരിപാടിയുടെ സംഘാടകർക്കെതിരെയും അവതാരകൻ മോഹൻലാലിനെതിരെയും പൊട്ടിക്കരഞ്ഞു കൊണ്ട് ആഞ്ഞടിച്ചത്. ബിഗ് ബോസും മോഹൻലാലും ഡോ.റോബിനെ ചതിച്ചതാണെന്നും പരിപാടി മുൻകൂട്ടി എഴുതിയ തിരക്കഥ പോലെയാണെന്നും പെൺകുട്ടി സീ മലയാളം ന്യൂസിനോട് പറഞ്ഞിരുന്നു. 


കഴിഞ്ഞ ആഴ്ചയാണ് ഡോ. റോബിൻ രാധകൃഷ്ണൻ ഔദ്യോഗികമായി ഷോയിൽ നിന്നും പുറത്താക്കിയത്. വീക്കിലി ടാസ്കിനിടെ മറ്റൊരു മത്സരാർഥിയെ കായികമായി ഉപദ്രവിച്ചു എന്ന പേരിൽ നാല് ദിവസത്തോളം റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരുന്നു. തുടർന്ന് വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ എത്തി ഔദ്യോഗികമായി റോബിനെ മത്സരത്തിൽ നിന്നും എവിക്ടാക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.