ബി​ഗ് ബോസ് മലയാളം സീസൺ 4ൽ ഓരോ ദിവസവും അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കുന്നത്. റോബിനെ വീട്ടിൽ നിന്നും മാറ്റി നിർത്തി. പിന്നീട് ജാസ്മിന്റെ വാക്കൗട്ട്, അങ്ങനെ ഈ ആഴ്ചയിലെ ഓരോ ദിവസവും വളരെ അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഡോ. റോബിൻ രാധാകൃഷ്ണൻ എവിക്റ്റഡ് ആയി എന്നതാണ്. ഇത് സത്യമാണോ എന്നുള്ള റോബിൻ ഫാൻസിന്റെ ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റോബിൻ തിരിച്ച് വരും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന റോബിൻ ഫാൻസിന് ഇത് ഞെട്ടിക്കുന്ന വാർത്തയാണ്. എന്നാൽ ഇതുവരെ ബി​ഗ് ബോസ് അല്ലെങ്കിൽ ഏഷ്യാനെറ്റ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. പിന്നെ എങ്ങനെ ഇത്തരത്തിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിലുണ്ടായി എന്നത് അവ്യക്തമാണ്. ഏതായാലും റോബിൻ എവിക്റ്റഡ് ആയി എന്ന് തന്നെയാണ് റോബിൻ ഫാൻസ് പേജിലും മറ്റുമായി പോസ്റ്റുകൾ വരുന്നത്.സീരിയൽ താരം അശ്വതിയും റോബിൻ പുറത്തായി എന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. നൂറ് ശതമാനം റോബിൻ പുറത്തായി എന്നുറപ്പിക്കുകയാണ് ഓരോ പോസ്റ്റിലും ആളുകൾ. റോബിനൊപ്പം വിനയും എവിക്ട് ആയി എന്നും കമന്റുകളുണ്ട്.


Also Read: Bigg Boss Malayalam Season 4: ഇനി സംശയങ്ങൾ വേണ്ട, ജാസ്മിൻ ബി​ഗ് ബോസ് ഹൗസിൽ നിന്നിറങ്ങി; നിമിഷ പങ്കുവച്ച വീഡിയോ


ഇന്ന് മോഹൻലാൽ വരുന്ന എപ്പിസോഡാണ്. റോബിൻ പുറത്ത് പോകുമോ അതോ വീണ്ടും വീട്ടിലേക്ക് തിരിച്ചയക്കുമോ എന്നത് കാത്തിരിക്കുകയാണ് ഓരോ ബി​ഗ് ബോസ് പ്രേക്ഷകരും. ഇത്രയും ദിവസം ബി​ഗ് ബോസിൽ നിന്ന് മാറ്റി നിർത്തിയ റോബിന്റെ കാര്യത്തിൽ ഇന്ന് മോഹൻലാൽ എത്തിയിട്ട് ഒരു തീരുമാനം ഉണ്ടാകുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. അതിനിടെയാണ് റോബിൻ പുറത്തായി എന്ന തരത്തിൽ വാർത്തകൾ വരുന്നത്. 


ഏതായാലും സോഷ്യൽ മീഡിയയിൽ റോബിൻ ഫാൻസും ജാസ്മിൻ ഫാൻസും തമ്മിൽ അടിയാണ്. ജാസ്മിൻ ഇന്നലെ ബി​ഗ് ബോസിൽ നിന്നും ഇറങ്ങി പോയത് അന്തസോടെയാണെന്നാണ് ജാസ്മിൻ ഫാൻസ് പറയുന്നത്. എന്നാൽ ഇതിനെതിരെ റോബിൻ ഫാൻസ് ശക്തമായി പ്രതികരിച്ചു. റോബിനെ തിരികെ കൊണ്ടുവരാനായിരുന്നു ബി​ഗ് ബോസിന്റെ തീരുമാനമെന്നും ജാസ്മിൻ വാക്കൗട്ട് ചെയ്തത് കൊണ്ടാണ് റോബിനെ പുറത്താക്കുന്നതുമെന്നും ഒക്കെയാണ് റോബിൻ ഫാൻസ് പറയുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.