കൊച്ചി : ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4 അരോചകമായി മാറുന്നു എന്ന് കുടുംബ പ്രേക്ഷകരുടെ വിമർശനം. വൈകിട്ട് കുടുംബ സമ്മേതം ടെലിവിഷന്റെ മുന്നിലെത്തുമ്പോൾ ബിഗ് ബോസ് ഷോയാണ് കാണാനിടയാകുന്നതെന്നും, എന്നാൽ അത് മിനിസ്ക്രീൻ പ്രേക്ഷകരെ ടിവി ഓഫാക്കാൻ പ്രേരിപ്പിക്കും വിധം പരിപാടി മാറിയെന്നണ് വിമർശനം. കൊച്ചു കുട്ടികൾ പോലും കാണാനിടയാകുന്ന ഷോയിൽ മത്സരാർഥികൾ തമ്മിൽ തെറിവിളിയും അസഭ്യം വർഷവും ലൈംഗിക ചേഷ്ട കാണിക്കലും തുടങ്ങിയവയാണ് അണിയറ പ്രവർത്തകർ സംപ്രേഷണം ചെയ്യുന്നതെന്നാണ് ടെലിവിഷൻ പ്രേക്ഷകർ ആരോപിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏഴാമത്തെ ആഴ്ചയിലേക്ക് കടക്കുന്ന ഷോയിൽ കഴിഞ്ഞ ദിവസം വീക്കിലി ടാസ്കായ 'ബിഗ് ബോസ് കോടതി'ക്ക് പിന്നാലെയാണ് മത്സരാർഥികൾ തമ്മിലുള്ള അസഭ്യ വർഷത്തിന് വഴിയൊരുങ്ങിയത്. പുതിയ രണ്ട് വൈൽഡ് കാർഡ് എൻട്രികളായ റിയാസ് സലീമും വിനയ് മാധവും ജഡ്ജിമാരായ ടാസ്കിൽ ലക്ഷ്മിപ്രിയയുടെ ചായയിൽ ഈച്ച വീണ സംഭവത്തിനെതിരെ കിച്ചൺ ടീമിന്റെ ക്യാപ്റ്റൻ റോൺസൺ പരാതി നൽകി. ചായയിൽ ഈച്ച വീണെന്ന് ലക്ഷ്മിപ്രിയ പരാതി പറഞ്ഞെന്നും എന്നാൽ തെളിവ് സഹിതം ലക്ഷ്മിപ്രിയ അറിയിച്ചില്ലയെന്നുമായിരുന്നു റോൺസണിന്റെ പരാതി. റോൺസണിനായി നിയമവിദ്യാർഥിനിയും കൂടിയായ നിമിഷയാണ് വാദിക്കാനെത്തിയത്. 


ALSO READ : Bigg Boss Malayalam Season 4 : ബിഗ് ബോസ് വീട്ടിലെ ചീത്തവിളി; അവസാന താക്കീതുമായി മോഹൻലാൽ


കേസിന്റെ വാദത്തിനിടയിൽ ലക്ഷ്മിപ്രിയയ്ക്കായി ഹാജരായ സാക്ഷി ഡോ.റോബിന്റെ വാക്ക് പിഴച്ചത് കേസിൽ പ്രതി കുറ്റക്കാരിയാണെന്ന് കോടതി വിലയിരുത്തി. ലക്ഷ്മിപ്രിയ ചായ ഒഴിച്ച് കളയുമ്പോൾ ചത്ത ഈച്ച ഗ്ലാസിന്റെ അടിയിൽ കിടക്കുന്നത് കണ്ടു എന്ന റോബിൻ പറഞ്ഞത് തെറ്റാണെന്ന് നിമിഷ വാദിക്കുകയും കോടതി അത് അംഗീകരിക്കുകയായിരുന്നു. പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനാൽ ലക്ഷ്മിപ്രിയയെ കിച്ചൺ ഡ്യൂട്ടിലേക്ക് നിയമിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ കോടതിയിൽ മോശമായി പെരുമാറിയതിന് സാക്ഷിയായ റോബിനെ കോടതി അലക്ഷ്യത്തിന്റെ പേരിൽ രണ്ട് പ്രാവിശ്യം തവള ചാട്ടത്തിനും ജഡ്ജി വിധിക്കുകയും ചെയ്തു. അതേസമയം ജഡ്ജിമാരുടെ വിധി ന്യായമല്ലെന്ന് പ്രേക്ഷകർ വിലയിരുത്തുന്നത്.


എന്നാൽ കോടതിയുടെ ശിക്ഷയ്ക്കെതിരെ നടുവിരൽ ഉയർത്തിക്കാട്ടിയാണ് റോബിൻ പ്രതികരിച്ചത്. തവള ചാട്ടം നടത്തിയപ്പോൾ ഡോ. റോബിൻ നടുവിരൽ ഉയർത്തികൊണ്ട് ചാടിയത് കോടതിക്ക് നേരെയുള്ള വ്യക്തിഹത്യയായി മാറി. പിന്നീട് ഇത് ശിക്ഷവിധിച്ച റിയാസും റോബിനും തമ്മിലുള്ള വാക്ക് പോരിന് വഴിവെക്കുകയായിരുന്നു. ഇരുവരും തമ്മിൽ അങ്ങോട്ടമങ്ങോട്ടും അസഭ്യ വർഷം തുടർന്നപ്പോൾ അവരുടെ സംഭാഷണങ്ങൾക്ക് തുടരെ തുടരെ ബിപ് ശബ്ദം അണിയറ പ്രവർത്തകർ നൽകി. 



ALSO READ : അപ്പ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവളാണ് ലക്ഷ്മിപ്രിയയെന്ന് ഡോ. റോബിൻ; ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നതെന്ന് ലക്ഷ്‌മിപ്രിയ; പരസ്പരം തന്തയ്ക്ക് വിളിച്ച് മത്സരാർത്ഥികൾ


അതിനിടെ ബിഗ് ബോസിന് പുറത്തുള്ള കാര്യം വീടിനുള്ളിലേക്ക് റിയാസ് വലിച്ചിഴക്കുകയും ചെയ്തുയെന്ന് ഡോ.റോബിന്റെ ആരാധകർ ആരോപിക്കുന്നു. റോബിൻ-ദിൽഷ-ബ്ലെസ്ലി ട്രൈയാങ്കിൾ ലൗ ആണ് നടക്കുന്നതെന്ന് റിയാസ് എടുത്തടിച്ച് പറഞ്ഞത് ബിഗ് ബോസിന്റെ നിയമങ്ങളുടെ ലംഘനമാണെന്നാണ് റോബിന്റെ ആരാധകർ ആരോപിക്കുന്നത്. റിയാസ് ഇക്കാര്യം പറഞ്ഞതോടെ വിഷയത്തിൽ ദിൽഷയും ഇടപ്പെട്ടു, ശേഷം വാക്ക്പോര് ഇരുവരും തമ്മിലായി.



ഇത്തരത്തിൽ ഷോയിലെ സന്ദർഭങ്ങൾ എത്തുമ്പോൾ മത്സരാർഥികളുടെ വാക്കുകളും ചേഷ്ടകളും അതിരുകടക്കുന്നുയെന്നാണ് പ്രേക്ഷകരുടെ വിമർശനം. നേരത്തെ ജാസ്മിന്റെയും റോബിന്റെയും ലക്ഷ്മിപ്രിയയുടെയും പുറത്തായ നവീന്റെയും ഡെയ്സിയുടെ വായിൽ നിന്ന് പല തവണയായി അസഭ്യ വർഷങ്ങൾ വന്നപ്പോൾ വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ യാതൊരു മുന്നറിയിപ്പും നൽകാതെ പുറത്താക്കുമെന്ന് വാർണിങ് നൽകിയിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.