ബിഗ് ബോസ് സീസൺ 4 അവസാനത്തോട് അടുക്കുകയാണ്. നാളെയാണ് ബിഗ് ബോസ് സീസൺ 4 ന്റെ ഫിനാലെ. അതിന് മുന്നോടിയായി തന്നെ ഏറ്റവും പ്രിയപ്പെട്ട മത്സരാർത്ഥി ബ്ലെസ്ലിക്ക് വോട്ടഭ്യർത്ഥിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ 3 യിലെ മത്സരാർഥിയും സിനിമ താരവും ഒക്കെയായ റംസാൻ. ധന്യ, സൂരജ്, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ, ദിൽഷ എന്നിവരാണ് ബിഗ് ബോസ് സീസൺ 4 ഫൈനലിലേക്ക് കടന്നിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരാണ് ബിഗ് ബോസ് സീസൺ 4 ലെ ടൈറ്റിൽ വിന്നർ ആകുകയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. ഇതിനിടയിൽ നിരവധി സെലിബ്രിറ്റികളും തങ്ങളുടെ ഇഷ്ട മത്സരാർത്ഥികൾക്ക് വോട്ട് തേടി രംഗത്ത് എത്തിയിരുന്നു. ഈ അവസരത്തിലാണ് ബ്ലെസ്ലിക്ക് വോട്ട് തേടി 
റംസാൻ രംഗത്തേക്ക് എത്തിയത്. ബിഗ് ബോസ് സീസൺ 3 യിൽ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയായിരുന്നു റംസാൻ.


ALSO READ: Bigg Boss Malayalam Season 4: 'കൊള്ളാം സുഹൃത്തേ. നീ ആരാണെന്ന് സ്വയം കാണിച്ചു തന്നതിന്', ഡോ. റോബിനെതിരെ ബ്ലെസ്ലിയുടെ സഹോദരൻ


"റി എൻട്രികളുടെയും ​ഗെയിമുകളുടെയും കണ്ടന്റുകളുടെയും ഇടയിൽ നമ്മുടെ ഇന്റലിജന്റ് പ്ലെയറായ ബ്ലെസ്ലിയെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ ആരും മറക്കരുത്" എന്നാണ് റംസാൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.  ബി​ഗ് ബോസ് സീസൺ 4 ൽ വിജയസാധ്യത ഏറെയുള്ള മത്സരാർത്ഥി കൂടിയാണ് ബ്ലെസ്ലി. ആദ്യം തൊട്ട് തന്നെ  ശക്തമായ മത്സരം കാഴ്ച്ച വെക്കാൻ ബ്ലെസ്ലിക്ക് സാധിച്ചിരുന്നു. ഇതുവരെ ഏറ്റവും കൂടുതൽ വോട്ട് നേടിയ വ്യക്തിയും ബ്ലെസ്ലിയാണ്.



ഫിനാലെയ്ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം ഈ സീസണിലെ പുറത്തായ എല്ലാ മത്സരാർഥികളും തിരികെ ബി​ഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ആടിയും പാടിയും സ്നേഹം പങ്കുവച്ചും പ്രശ്നങ്ങൾ പരസ്പരം പറഞ്ഞ് തീർക്കുകയും ഒക്കെ ചെയ്ത് വളരെ സന്തോഷകരമായ മുഹൂർത്തങ്ങളുമായിരുന്നു ബി​ഗ് ബോസിൽ. എല്ലാ മത്സരാർഥികളെയും വീണ്ടും ഒരുമിച്ച് കാണാനായതിന്റെ സന്തോഷം ബി​ഗ് ബോസ് പ്രേക്ഷകർക്കുമുണ്ട്. ആദ്യ ആഴ്ച പുറത്തായ ജാനകി ഉൾപ്പെടെ എല്ലാ മത്സരാർഥികളും ഇപ്പോൾ ടോപ്പ് 6ൽ ഉള്ള തങ്ങളുടെ പ്രിയപ്പെട്ടവരെ വീണ്ടും സപ്പോർട്ട് ചെയ്യാനെത്തി. 


എന്നാൽ ഇതിനിടെ എല്ലാവരും ചേർന്ന് ഒരാളെ ഉപദേശിക്കുന്നതും കുറ്റപ്പെടുത്തുന്നതും ബി​ഗ് ബോസ് ലൈവ് കണ്ടവർ ശ്രദ്ധിച്ചുകാണും. സോഷ്യൽ മീഡിയ ​ഗ്രബപ്പുകളിലുൾപ്പെടെ ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ബ്ലെസ്ലിയുടെ ചില പ്രവർത്തികളാണ് ആണ് നിലവിൽ ബി​ഗ് ബോസ് വീട്ടിൽ എല്ലാവരും ചർച്ച ചെയ്ത കാര്യം. ദിൽഷയോടുള്ള ബ്ലെസ്ലിയുടെ പെരുമാറ്റ രീതിയാണ് എല്ലാവരെയും ദേഷ്യം പിടിപ്പിച്ചത്. അപർണ, ജാസ്മിൻ, എന്നിവർ ബ്ലെസ്ലിയെ അയാൾ ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞ് മനസിലാക്കുന്നു. ഡോ റോബിനും ബ്ലെസ്ലിയോട് ഇതേ കാര്യം പറഞ്ഞു. ഇതെല്ലാം കേട്ട ബ്ലെസ്ലി ഒടുവിൽ ദിൽഷയുടെ കാല് പിടിച്ച് മാപ്പ് പറയുന്നതും പ്രേക്ഷകർ കണ്ടിരുന്നു.


എന്നാൽ ഡോ. റോബിൻ ദിൽഷയോട് പറഞ്ഞ ചില കാര്യങ്ങളാണ് ബ്ലെസ്ലി ഫാൻസിനെയും അയാളുടെ സഹോദരനെയും ഉൾപ്പെടെ ചൊടിപ്പിച്ചത്. ബാത്‌റൂമിൽ പോകുമ്പോൾ ലക്ഷ്മിപ്രിയയ്ക്കും ധന്യക്കും ഒപ്പം ഇരിക്കണം, ഒറ്റയ്ക്ക് ഇരിക്കാതെ എപ്പോഴും കൂട്ടത്തിൽ ഇരിക്കണം, എപ്പോഴും ആരെങ്കിലും കൂടെ വേണം. എന്റെ റെസ്പോൺസിബിലിറ്റി ആയത് കൊണ്ടു പറയുവാണ് എന്നൊക്കെയാണ് റോബിൻ ദിൽഷയോട് പറഞ്ഞത്. ഇത് കണ്ട ബ്ലെസ്ലി ഫാൻസ് റോബിൻ എതിരെ തിരിഞ്ഞിരിക്കുകയാണിപ്പോൾ.


ബ്ലെസ്ലിയുടെ സഹോദരന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്: 


''ഇതുകൊണ്ട് പലരുടെയും കണ്ണിലെ അന്ധത മാറട്ടെ. പലരുടെയും യഥാർത്ഥ മുഖം തിരിച്ചറിയട്ടെ. കോഴിമുട്ട പോലെയാണ് തലയോട്ടി എന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകട്ടെ. മാളിക മുകളിലേറിയ മന്നന്റെ തോളിൽ മന്നൻ തന്നെ മാറാപ്പ് കേറ്റുന്നത് ലോകം കണ്ടു പഠിക്കട്ടെ ! @dr.robin_radhakrishnan കൊള്ളാം സുഹൃത്തേ. നീ ആരാണെന്ന് സ്വയം കാണിച്ചു തന്നതിന്...''


ഡോ. റോബിൻ രാധാകൃഷ്ണൻ പറഞ്ഞതിനെതിരെ ഒരു വീഡിയോയും ബ്ലെസ്ലിയുടെ സഹോദകൻ പങ്കുവച്ചിട്ടുണ്ട്. ഏതായാലും വിഷയം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴി‍ഞ്ഞു. ബ്ലെസ്ലി ഫാൻസ് റോബിനെതിരെയും തിരിച്ചും പോസ്റ്റുകൾ ഇടാൻ തുടങ്ങി. ചിലരുടെ അഭിപ്രായ പ്രകാരം ഇതോടെ ബ്ലെസ്ലിക്ക് സപ്പോർട്ടേഴ്സ് കൂടിയിട്ടുണ്ട്. എന്നാൽ അത് അറിയാൻ ഇനി ഒരു ദിവസം കൂടി കാത്തിരിക്കണം. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.