ത്രില്ലർ സിനിമകളിൽ നടക്കുന്ന അപ്രതീക്ഷിത ട്വിസ്റ്റ് പോലെയാണ് ബിഗ് ബോസിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. സേഫ് സോണിൽ നിന്ന് കളിക്കുന്നവർ ഇപ്പോൾ പുറത്താകുമെന്ന കരുതുമ്പോൾ എവിക്ടാകുന്നതോ മത്സരത്തിലെ ശക്തനായ ഒരു മത്സരാർഥി. രണ്ട് ആഴ്ചകൾക്ക് മുമ്പ് സുചിത്രയാണ് ഇത്തരത്തിൽ പുറത്തായത്, ഇപ്പോഴിതാ അഖില്ലും. 


COMMERCIAL BREAK
SCROLL TO CONTINUE READING

റോൺസൺ, സൂരജ്, അഖിൽ, വിനയ് മാധവ്, ലക്ഷ്മിപ്രിയ, റിയാസ് സലീം, മുഹമ്മദ് ബ്ലെസ്ലി എന്നിവരായിരുന്നു ഈ ആഴ്ചയിലെ എവിക്ഷൻ പട്ടികയിൽ എത്തിയവർ. എന്നാൽ ഈ പട്ടികയിൽ നിന്ന് അപ്രിതീക്ഷിതമായ ഫലമാണ് വാരാന്ത്യ എപ്പിസോഡിൽ പുറത്ത് വന്നിരിക്കുന്നത്. കുട്ടി അഖിലിന് ബിഗ് ബോസ് വീടിന്റെ പുറത്തേക്ക് പോകേണ്ടി വന്നു.


ALSO READ : Bigg Boss Malayalam Season 4: ആരാധകർക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും സർപ്രൈസ്; റോബിനും അശ്വിനും അപര്‍ണയും കണ്ടുമുട്ടിയപ്പോൾ


ലക്ഷ്യം വച്ചത് റിയാസിനെ കൊണ്ടത് അഖിലിന്


ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ ഫൈനലിൽ എത്താൻ സാധ്യതയുള്ള മത്സരാർഥികളിൽ ഒരാളായിരുന്നു അഖിൽ. എന്നാൽ ആരും പ്രതീക്ഷിക്കാതെ ഒരു ട്വിസ്റ്റിലൂടെ കോമഡി കലാകാരന് ഷോയുടെ പുറത്തേക്ക് പോകേണ്ടി വന്നിരിക്കുന്നത്. ഇത് അഖിലിനെ പിന്തുണയ്ക്കുന്നവർക്ക് പോലും വിശ്വസിക്കാനായിട്ടില്ല. കൂടാതെ തങ്ങളുടെ പ്രിയതാരം പുറത്താകാൻ കാരണം റോബിൻ ഫാൻസാണെന്ന് അഖിലിനെ പിന്തുണയ്ക്കുന്നവർ ആരോപിക്കുന്നു.


റിയാസിനെ ഏത് വിധേനയും പുറത്താക്കാനുള്ള പദ്ധതിയായിരുന്നു ഡോ റോബിൻ ആരാധകരുടെ മുന്നോട്ട് വച്ചിരുന്നത്. അതിനായി സീസണിൽ സേഫ് ഗെയിം കളിക്കുന്ന റോൺസൺ, സൂരജ്, വിനയ് മാധവ് എന്നിവർക്ക് വോട്ട് വേർതിരിച്ച് നൽകാൻ തീരുമാനമെടുത്തു. ഇതിനായി ക്യാമ്പയിൻ നടത്തുകയും ചെയ്തു. എന്നാൽ റിയാസിന് ജാസ്മിനെയും തന്നെയും പിന്തുണയ്ക്കുന്നവരുടെയും വോട്ട് കൃത്യമായി ലഭിച്ചു. അതേപോലെ തന്നെ ബ്ലസ്ലിക്കും ലക്ഷ്മിപ്രിയയ്ക്കും തങ്ങളുടെ വോട്ട് കൃത്യമായി ലഭിക്കുകയും ചെയ്തു. പക്ഷെ അഖിൽ ഇതിനിടിയിൽ പെട്ട് പോകുകയായിരുന്നു. 


ALSO READ : Dr. Robin Radhakrishnan: 'അന്ന് പൊട്ടിക്കരഞ്ഞു'; തന്റെ കട്ട ആരാധികയെ കാണാൻ ഡോ. റോബിനെത്തി


അടുത്താഴ്ചത്തെ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് ജയിച്ചെത്തിയ താരമാണ് അഖിൽ. ഇത് മൂന്നാം തവണയാണ് അഖിൽ ബിഗ് ബോസ് വീടിന്റെ ക്യാപ്റ്റനായി എത്തുന്നത്. എന്നാൽ മൂന്നാമതും ബിഗ് ബോസിന്റെ ക്യാപ്റ്റനാകാനുള്ള യോഗം അഖിലിന് ലഭിച്ചില്ല. അഖില്ലിന്റെ ഉറ്റ ചങ്ങാതിമാരിൽ ഒരാളായിരുന്നു സുചിത്രയും ഇത്തരത്തിൽ പുറത്തായത് ക്യാപ്റ്റൻസി ടാസ്കിൽ ജയിച്ചതിന് പിന്നാലെയായിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.