മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആണ് ബിഗ്ബോസ്. ഇതിൽ മലയാളികൾക്ക് വളരെ ഇഷ്ടപ്പെട്ട താരങ്ങളിലൊരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഈ വർഷത്തെ ബിഗ്ബോസിലെ സജീവ മത്സരാർത്ഥി ആയിരുന്നു റോബിൻ . ബിഗ്ബോസിലെ ഒരു സീസണുകളിൽ മറ്റൊരു താരത്തിനും ലഭിക്കാത്ത സ്വീകരണമായിരുന്നു റോബിന് ലഭിച്ചത്. അത് തെളിയിക്കുന്നതായിരുന്നു പരിപാടിയിൽ നിന്നും പുറത്തു വന്നപ്പോൾ എയർപോർട്ടിൽ ലഭിച്ചത്. പെട്ടന്ന് റിയാലിറ്റി ഷോയിൽ നിന്ന് റോബിൻ പുറത്തായപ്പോൾ ഞെട്ടിയെന്നും അത് വിശ്വസിക്കാൻ കുറച്ച് ദിവസങ്ങൾ വേണ്ടി വന്നെന്നും അമ്മ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഡോക്ടർക്ക് ലഭിിക്കേണ്ട അംഗീകാരം അദ്ദേഹത്തന് ലഭിച്ചിട്ടില്ല എന്നാണ് ഇപ്പോൾ അന്തരിച്ച നടി ശരണ്യ ശശിയുടെ അമ്മ പറയുന്നത്. ഇദ്ദേഹത്തെ എല്ലാവരും ഒറ്റപ്പെടുത്തി എന്നും എന്നാൽ അപ്പോഴെല്ലാം അദ്ദേഹം ചിരിക്കുകയാണ് ചെയ്തത് എന്നുമാണ് അമ്മ പറയുന്നത്.


പരിപാടിയിൽ ഡോക്ടർമാർക്ക് വലിയ പ്രാധാന്യമൊന്നും ഇല്ലാത്തതുപോലെ ചില ആളുകൾ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥിയെ കുറിച്ചാണ് ഞാൻ പറയുന്നത്. അദ്ദേഹം ഒരു ഡോക്ടർ ആണ്. ഡിആർ എന്ന അക്ഷരം പോലും പറയാൻ പാടില്ല എന്നാണ് അവിടെ ഒരു മത്സരാർത്ഥി പറഞ്ഞത്. അത് ഒരു വാലല്ല എന്നും അത് പഠിച്ച് കിട്ടിയ അംഗീകാരം ആണെന്നും അമ്മ പറഞ്ഞു. ആര് എന്ത് പറഞ്ഞാലും അദ്ദേഹം ക്ഷമിച്ച് പിടിച്ചു നിന്നു. അദ്ദേഹം അഞ്ച് വർഷത്തിനു മുകളിൽ മെഡിക്കൽ ഓഫീസറായി രാത്രിയും പകലും രോഗികളെ പരിശോധിച്ചിട്ടുണ്ട്. പത്തുവർഷത്തോളം ശരണ്യയെ ചികിത്സിച്ചിട്ടുള്ളത് നിരവധി ഡോക്ടർമാർ ആയതുകൊണ്ട് തന്നെ ഡോക്ടർമാരുടെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. 


അതിപ്പോൾ ഒരു പിജി ഡോക്ടർ ആണെങ്കിൽ പോലും അവരുടെ സാമീപ്യം വലിയ ആശ്വാസമാണ് നൽകുന്നത്. അത് ഞാൻ ഒരുപാട് തവണ അനുഭവിച്ചറിഞ്ഞതാണ്. റോബിൻ ഡോക്ടറെ കുറിച്ച് പലരും ഓരോന്ന് പറയുന്നത് കേട്ടപ്പോൾ എന്റെ പൊന്നു മോളെ നെഞ്ച് തകർന്നു പോയി എന്നാണ് അമ്മയുടെ പ്രതികരണം. എന്റെ ശരണ്യയ്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഷോ ആണിത് . അവൾ ആണ് എന്നെ ഇത് കാണാൻ പഠിപ്പിച്ചത്. അവളിലൂടെയാണ് ഞാൻ ഇപ്പോ ബിഗ് ബോസ് കണ്ടെത്. 


 



അദ്ദേഹത്തെ അത്രയും ഇഷ്ടമാണ് എനിക്ക്. ഡോക്ടർമാർ ആണ് എൻറെ മക്കളെ പത്തുവർഷത്തോളം നിലനിർത്തിയത്. സർജറി പറ്റില്ല എന്ന് പറഞ്ഞു കൊണ്ട് ഏതെങ്കിലും ഒരു ഡോക്ടർ എൻറെ മകളെ പറഞ്ഞു അയച്ചിരുന്നു എങ്കിൽ എന്തു സംഭവിച്ചേനെ? 5 വർഷങ്ങൾക്ക് മുമ്പ് എൻറെ മകൾക്ക് ഫിറ്റ്സ് വന്നു. ഡോക്ടറെ വിളിച്ചപ്പോൾ ഉടൻ അവളെ കൊണ്ടുവരാൻ ആണ് പറഞ്ഞത്. ഇവരെല്ലാം എല്ലാത്തിനും തയ്യാറായി നിൽക്കുകയാണ് അവിടെ. അന്നേരം കൊണ്ടുപോയി ഇല്ലായിരുന്നുവെങ്കിൽ എൻറെ മകൾ കോമയിൽ ആയേനെ” 


 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.