ബിഗ് ബോസിൽ വന്നതിന് ശേഷം തനിക്കും കുടുംബത്തിനുമെതിരായുണ്ടായ സൈബർ ആക്രമണങ്ങളെ പറ്റി പറയുകയാണ് ബിഗ് ബോസ് മത്സരാർഥി റിയാസ് സലിമീൻറെ ഉമ്മ ഹസീന.ബിഗ് ബോസിൽ വന്നതിന് ശേഷം തനിക്കും കുടുംബത്തിനുമെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങൾ നിരവധിയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

എനിക്ക് പറയാൻ തന്നെ അറക്കുന്ന നിരവധി കാര്യങ്ങളുണ്ട്. മോശമായ കമൻറുകളും വീഡിയോകളുമാണ് വന്നു കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റവും മോശമായി തോന്നിയ രണ്ട് വീഡിയോകൾ കണ്ടിരുന്നു. അതിനെതിരെ നിയമപരമായി തന്നെ നടപടി സ്വീകരിക്കും. എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നുണ്ട്. എന്നാൽ അവൻറെ ബാപ്പാക്ക് അങ്ങനെ അല്ല. അദ്ദേഹത്തിന് അത് കൊണ്ട് തന്നെ ഇടക്ക് വയ്യാതാവും.


ALSO READ: Bigg Boss Malayalam Season 4: 'മോഹൻലാലിനോടും ബി​ഗ് ബോസിനോടും; റിയാസിനെ ഇങ്ങനെ വേദനിപ്പിക്കരുത്, ഒരമ്മയുടെ അപേക്ഷയാണ്', വൈറലാകുന്ന കുറിപ്പ്


രണ്ട് ശക്തരായ എതിരാളികളായി മത്സരിച്ച് കൊണ്ടിരുന്നവരാണ് റോബിനും റിയാസും എന്നാൽ പെട്ടെന്നങ്ങനെ സംഭവിക്കുമെന്ന് അവരും കരുതിയില്ല. റോബിനെ പുറത്താക്കും എന്ന ഘട്ടം വന്നപ്പോൾ അത്ര നിഷ്കളങ്കമായ മനസ്സ് ഉണ്ടായെന്ന കൊണ്ടാണ് അവൻ വിഷമിച്ചത്. അവൻ ഫീൽ ചെയ്ത് കരയുന്നത് ഞാൻ കണ്ടു. അതവൻ ലാലേട്ടൻറെ അടുത്തും പറഞ്ഞത് ഞാൻ കണ്ടതാണ്-ഹസീന പറഞ്ഞു


എൻറെ അഭിപ്രായത്തിൽ ജാസ്മിൻ ഒരു സ്മാർട്ടായ കുട്ടിയാണ്. സ്ത്രീകൾക്ക് എപ്പോഴും ഒരു ധൈര്യം വേണം ജീവിക്കാൻ. അത് കൊണ്ട് തന്നെയാണ് ജാസ്മിനെ ഇഷ്ടമെന്നും മഴവിൽ കേരളം എന്ന യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.


രണ്ട് മൂന്ന് വർഷമായി അവൻ എൻറെ അടുത്ത് നിന്നും മൊബൈൽ ചാർജ്ജ് ചെയ്യാൻ പോലും പൈസ വാങ്ങിച്ചിട്ട്. ആരെയും ബുദ്ധിമുട്ടിക്കാതെ സ്വയം അദ്വാനിച്ചാണ് അവൻ ജീവിക്കുന്നത്. എഞ്ചിനിയറിംഗ് പൂർത്തിയാക്കിയിട്ട് രണ്ട് മാസം മാത്രെ അയിട്ടുള്ളു. തനിയെ കഷ്ടപ്പെട്ട് പഠിച്ചും, കുട്ടികൾക്ക് ട്യൂഷൻ എടുത്തുമൊക്കെയാണ് അവൻ ഇത് വരെ എത്തിയത്.റിയാസിൻറെ മാതാപിതാക്കളായതിൽ അഭിമാനമാണെന്നും ഉമ്മ ഹസീന പറയുന്നു.


ALSO READ: Bigg Boss Malayalam Season 4 : ബിഗ് ബോസ് ഒരു പ്രഷർ കുക്കറാണ്; പുറത്താക്കൽ അപ്രതീക്ഷിതം; വിനയ് മാധവിന്റെ ആദ്യ പ്രതികരണം


ബിഗ് ബോസ് വൈൽഡ് കാർഡ് എൻട്രിയിലാണ് റിയാസ് സലിം ബിഗ് ബോസിൽ എത്തുന്നത്. മികച്ച പ്രകടനം കാഴ്ച് വെച്ച് റിയാസ് വിജയി ആകാനുള്ള സാധ്യതകളും  നിരവധി പ്രേക്ഷകർ പങ്ക് വെക്കുന്നുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.