Bigg Boss Malayalam Season 4 : സംഗതി കളറാക്കാൻ ബിഗ് ബോസ് സീസൺ 4 എത്തുന്നു; തീയതി പ്രഖ്യാപിച്ചു
Bigg Boss Malayalam Season 4 : മാർച്ച് 27 മുതലാണ് ഷോ സംപ്രേക്ഷണം ആരംഭിക്കുന്നത്.
Kochi : ബിഗ് ബോസ് മലയാളം സീസൺ 4 ഉടൻ എത്തുന്നു. റിയാലിറ്റി ഷോയുടെ തീയതി പുറത്ത് വിട്ട് കഴിഞ്ഞു. മാർച്ച് 27 മുതലാണ് ഷോ സംപ്രേക്ഷണം ആരംഭിക്കുന്നത്. മാർച്ച് മാസം ആദ്യ വാരമാണ് ബിഗ് ബോസ് സീസൺ 4 ഉടൻ എത്തുമെന്ന് ഏഷ്യാനെറ്റ് അറിയിച്ചത്. ഇപ്പോൾ ഷോയുടെ പുതിയ പ്രോമോയും പുറത്ത് വിട്ടിട്ടുണ്ട്. ഷോയിലെ മത്സരാർത്ഥികൾ ആരൊക്കെയാണെന്ന് ഇനിയും ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.
വ്യത്യസ്തത കാഴ്ചപാടുകളും, നിലപാടുകളുമുള്ള മത്സരാർത്ഥികളെയാണ് ഷോയിലേക്ക് എത്തിക്കുന്നതെന്ന് പ്രൊമോയിൽ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9.30 യ്ക്ക് ഷോ സംപ്രേക്ഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഷോയിലെ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കും എന്നുള്ള കാര്യത്തിലും ചർച്ച മുറുകുകയാണ്.
ALSO READ: Bigg Boss Season 4 : ബിഗ് ബോസ് സീസൺ 4 ൽ അവതാരകൻ മോഹൻലാൽ തന്നെ; പ്രോമോ ഉടനെത്തും
ഷോയുടെ അറിയിപ്പ് വന്നത് മുതൽ മോഹൻലാൽ അവതാരകനായി എത്തില്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടയായിരുന്നു. പകരം സുരേഷ് ഗോപി എത്തുമെന്നും അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. എന്നാൽ പ്രോമോ വന്നതോടെ ഈ സംശയങ്ങൾ മാറുകയായിരുന്നു. മോഹൻലാൽ തന്നെ അവതാരകനായി എത്തുമെന്ന് ഇതോടെ ഉറപ്പായി. അതിനിടെയാണ് ലിസ്റ്റൊക്കെ വന്നോ എന്ന് ചോദിച്ച് കൊണ്ട് എത്തിയ ടീസർ പ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിച്ചിരുന്നു.
ഷോയിൽ എത്തുന്നവരുടെ കൂട്ടത്തിൽ സന്തോഷ് പണ്ഡിറ്റിന്റെ പേര് ഉയർന്ന് കേൾക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ പാമ്പ് പിടുത്തത്തിൽ പേര് കേട്ട വാവ സുരേഷും ബിഗ് ബോസിൽ എത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. നടി ഗായത്രി സുരേഷ്, അപർണ മൾബറി, രാഹുൽ ഈശ്വർ, പാല സജി, ജിയ ഇറാനി എന്നവരും എത്തുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഔദ്യോഗിക ലിസ്റ്റ് ഏഷ്യാനെറ്റ് ഇനിയും പുറത്ത് വിട്ടിട്ടില്ല.
അതിനിടയിൽ തങ്ങൾ ബിഗ് ബോസ് മലയാളം സീസൺ 4 ൽ എത്തില്ലെന്ന് അറിയിച്ച് കൊണ്ട് ചില താരങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സീരിയൽ താരം ജിഷിന് മോഹൻ താൻ ഇത്തവണ ബിഗ് ബോസ്സിൽ എത്തില്ലെന്ന് അറിയിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. തനിക്ക് ബിഗ് ബോസിൽ നിന്ന് കാളുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും കേൾക്കുന്നതൊക്കെയും അഭ്യൂഹങ്ങൾ മാത്രമാണെന്നും ജിഷിന് മോഹൻ പറഞ്ഞതായി ഇ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...