എനിക്ക് ദിൽഷയെ ഇഷ്ടമാണ്; ബ്ലെസ്ലി ലാലേട്ടനോടും ക്യാമറയിൽ നോക്കി ദിൽഷയുടെ അച്ഛനോടും
കഴിഞ്ഞ ഒരാഴ്ചയായി ചർച്ചയാകുന്നു പേരുകൾ ബ്ലെസ്ലിയുടെയും ദിൽഷയുടെയുമാണ്
തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസിൽ അരങ്ങേറുന്നത്. ആദ്യ ആഴ്ചയിൽ തന്നെ സമയം പാഴാക്കാതെ എലിമിനേഷനിൽ ജാനകി പുറത്താകുന്നു. കഴിഞ്ഞ ദിവസം നിമിഷ പുറത്താകുമെന്ന് പറഞ്ഞെങ്കിലും സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരുന്നു. അത് മറ്റ് മത്സരാർത്ഥികൾക്ക് അറിയുകയുമില്ല. അതുകൊണ്ട് തന്നെ ആദ്യ രണ്ടാഴ്ചയിൽ തന്നെ ഇതുവരെ മലയാളം ബിഗ് ബോസ് കണ്ടിട്ടില്ലാത്ത രീതിയിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. പ്രേക്ഷകർക്കും ബിഗ് ബോസിന്റെ ഈ വേഗമേറിയ നീക്കങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്.
സീരിയൽ സിനിമ താരങ്ങൾ ബിഗ് ബോസ് ഹൗസിൽ ഉണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി ചർച്ചയാകുന്നു പേരുകൾ ബ്ലെസ്ലിയുടെയും ദിൽഷയുടെയുമാണ്. തങ്ങളുടെ പ്രണയം തുറന്ന് പറയുക എന്നുള്ള ബിഗ് ബോസിന്റെ ടാസ്കിൽ നിന്നാണ് ഇത് രൂപം കൊള്ളുന്നത്. പരസ്യമായി എല്ലാ മത്സരാർത്ഥികളുടെയും മുന്നിൽ വെച്ച് തനിക്ക് ദിൽഷയോട് ക്രഷ് ഉണ്ടെന്ന് ബ്ലെസ്ലി തുറന്ന് പറയുകയായിരുന്നു. അത് വരെ ടാസ്‌കിൽ ഉറക്കപ്പിച്ചിൽ നിന്നിരുന്ന ദിൽഷ പെട്ടെന്ന് ഞെട്ടലോടെ ചാടി എഴുന്നെറ്റതൊക്കെ കണ്ട കാഴ്ചകളാണ്.
എന്നാൽ പിന്നീട് തനിക്ക് ശെരിക്കും പ്രണയമുണ്ടെന്നും ദിൽഷയെ കല്യാണം കഴിക്കണമെന്നും ബ്ലെസ്ലി ദിൽഷയോട് പറയുകയായിരുന്നു. എനിക്ക് നിന്നെക്കാൾ 4 വയസ്സ് കൂടുതലാണെന്നും അതുകൊണ്ട് തന്നെ ഞാൻ നിന്റെ ചേച്ചിയാണെന്നും നമുക്ക് ഫ്രണ്ട്‌സായി തന്നെ ഇരിക്കാമെന്നും ദിൽഷ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മോഹൻലാൽ വന്നപ്പോഴും പ്രണയം പറഞ്ഞുകൊണ്ടാണ് എപ്പിസോഡ് തുടങ്ങിയത്.
ദിൽഷയോട് പ്രണയം പറയാനുള്ള കാരണം എന്തായിരുന്നു എന്ന് ചോദിച്ചിരുന്നു. 'ഞാൻ ചോദിച്ചില്ലെങ്കിൽ സ്വർഗത്തിൽ എത്തുമ്പോൾ ദൈവം ചോദിക്കില്ലേ ലാലേട്ടാ , ഇത്ര നല്ല ഒരു കുട്ടിയെ മുന്നില്‍ നിര്‍ത്തി തന്നിട്ട് നിനക്ക് അതൊന്നു പറഞ്ഞുകൂടായിരുന്നോ എന്ന്". ഞെട്ടലോടെയായിരുന്നു ദിൽഷ ഇതെല്ലം കേട്ടുകൊണ്ടിരുന്നത്. ഭാവിയിൽ മകൾക്ക് കല്യാണം ആലോചിക്കുമ്പോൾ എന്നെക്കൂടി പരിഗണിക്കണം എന്ന് ദിൽഷയുടെ അച്ഛൻ പ്രസന്നനോട് പറയുന്ന മട്ടിൽ ബ്ലെസ്ലി പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...