ബിഗ് ബോസ് സീസൺ 4ൽ നിന്ന് ഈ ആഴ്‌ച പുറത്തായത് വൈൽഡ് കാർഡായി ഈ സീസണിൽ എത്തിയ വിനയ് മാധവാണ്. റിയാസ് സലിം എന്ന മത്സരാർഥിയോടൊപ്പമാണ് വിനയ് മാധവ് ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. വിനയുടെ വരവ് മുതൽ തന്നെ ബിഗ് ബോസ് വീട് മറ്റൊരു തലത്തിലേക്ക് മാറുകയായിരുന്നു. വിനയ് പുറത്തായതോടെ ഈ ആഴ്‌ച എവിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്ന ധന്യ, റോൺസൻ എന്നിവർ സേഫായി അടുത്ത ആഴ്ചയിലേക്ക് കടന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുറത്ത് ഇറങ്ങിയതിന് ശേഷം വിനയ് തന്റെ കളികളെക്കുറിച്ചും ബിഗ് ബോസ് വീടിനെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിച്ചു. "ഈ എവിക്ഷൻ പ്രതീക്ഷിച്ചില്ല. കഴിഞ്ഞ 5 തവണയും എവിക്ഷനിൽ വന്നിരുന്നു. ഇത്തവണയും പ്രേക്ഷകർ എന്നെ കടത്തിവിടുമെന്ന് വിചാരിച്ചിരുന്നു. ഞാൻ ചെയ്‌തതിൽ എവിടെയെങ്കിലും എന്തെങ്കിലും തെറ്റ് പറ്റിയതുകൊണ്ടാവാം. പക്ഷെ ഇത്രയും ദിവസം നിൽക്കാൻ പറ്റിയതിൽ സന്തോഷം. 


ALSO READ: Bigg Boss Malayalam Season 4: 'മോഹൻലാലിനോടും ബി​ഗ് ബോസിനോടും; റിയാസിനെ ഇങ്ങനെ വേദനിപ്പിക്കരുത്, ഒരമ്മയുടെ അപേക്ഷയാണ്', വൈറലാകുന്ന കുറിപ്പ്


ബിഗ് ബോസ് വീട് ഒരു പ്രഷർ കുക്കറായി നമുക്ക് ഉപമിക്കാം. അതിനകത്ത് ചില സമയങ്ങളിൽ വരുന്ന ടെൻഷനുകൾ കാരണമാണ് പല വാക്കുകളും വന്ന് പോകുന്നത്. അത് ആ വീടിന്റെ സ്വഭാവം അങ്ങനെ ആയതുകൊണ്ടാണ്. ആരും മനപ്പൂർവം ചെയ്യുന്നതല്ല. വൈൽഡ് കാർഡ് എൻട്രി ആയിട്ടാണ് വന്നത്. അതുകൊണ്ട് തന്നെ ഷോ കണ്ടിരുന്നു. എന്നാൽ നമ്മൾ പുറത്ത് നിന്ന് കാണുന്നത് പോലെയല്ല അകത്ത്. നമ്മൾ എന്തൊക്കെ പ്ലാൻ ചെയ്‌ത്‌ വിചാരിച്ചാലും അതൊന്നും നടക്കില്ല. ഞാൻ പുറത്ത് എങ്ങനെയാണോ ജീവിച്ചത് അതുപോലെ തന്നെ അകത്ത് ജീവിക്കാനാണ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ പ്രത്യേക പ്ലാനിങ് ഒന്നും ഞാൻ നടത്തിയിരുന്നില്ല."


അതേസമയം നിലവിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളിൽ വിജയം നേടി നേരിട്ട് ഫൈനലിൽ എത്തിയിരിക്കുന്നത് ദിൽഷയാണ്. ഇതോട് കൂടി ബിഗ് ബോസ് സീസൺ 4 ഫൈനലിൽ എത്തുന്ന ആദ്യ മത്സരാർഥിയായി മാറി ദിൽഷ. 56 പോയിന്റോടെ ഒന്നാം സ്ഥാനത്ത് ദിൽഷ എത്തിയപ്പോൾ രണ്ടാം സ്ഥാനത്ത് 51 പോയിന്റോടെ ബ്ലെസ്ലി റണ്ണർ ആപ്പ് ആയി. 


47 പോയിന്റോടെ റോൺസൺ മൂന്നാം സ്ഥാനത്തും 46 പോയിന്റോടെ ധന്യ നാലാം സ്ഥാനത്തും 41 പോയിന്റോടെ വിനയ് അഞ്ചാം സ്ഥാനത്തും 34 പോയിന്റോടെ സൂരജ് ആറാം സ്ഥാനത്തും 29 പോയിന്റോടെ റിയാസ് ഏഴാം സ്ഥാനത്തും 18 പോയിന്റോടെ അവസാന സ്ഥാനത്ത് ലക്ഷ്മിപ്രിയയും എത്തി. വാശിയേറുന്ന മത്സരങ്ങൾ കൂടുമ്പോൾ പ്രേക്ഷകർക്കും ഫിനാലെയിലേക്കുള്ള ആവേശം കൂടുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.