തിരുവനന്തപുരം : കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ജനപ്രിയ മത്സരാർഥികളിൽ ഒരാളായ ഡോ. റോബിൻ രാധകൃഷ്ണൻ ഔദ്യോഗികമായി റിയാലിറ്റി ഷോയിൽ നിന്നും പുറത്താകുന്നത്. വീക്കിലി ടാസ്കിനിടെ മറ്റൊരു മത്സരാർഥിയെ കായികമായി ഉപദ്രവിച്ചു എന്ന പേരിൽ നാല് ദിവസത്തോളം റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരുന്നു. തുടർന്ന് വാരാന്ത്യ എപ്പിസോഡിൽ മോഹൻലാൽ എത്തി ഔദ്യോഗികമായി റോബിനെ മത്സരത്തിൽ നിന്നും എവിക്ടാക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ഇതിനോടകം ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർക്കെതിരെ റോബിന്റെ ആരാധകർ രംഗത്തെത്തുകയും ചെയ്തു. ദേഹത്ത് പിടിച്ച് തള്ളി എന്ന പേരിൽ ഒരു മത്സരാർഥിയെ പുറത്താക്കുക എന്ന് പറയുന്നത് ശരിയായ നടപടിയല്ലെന്ന് റോബിന്റെ ആരാധകർ അറിയിക്കുകയും ചെയ്തു. ഇത്തരത്തിൽ ബിഗ് ബോസിനോടുള്ള അരിശവും റോബിൻ പുറത്തായതിന്റെ വിഷമവും താങ്ങനാവതെ പൊട്ടിക്കരഞ്ഞ പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.


ALSO READ : Bigg Boss Malayalam Season 4: 'ഇത് റോബിന്റെ സീസണല്ല', റോൺസൺ പറഞ്ഞ ആ ഡയലോ​ഗ് പറഞ്ഞ് റോബിൻ ബി​ഗ് ബോസ് ഹൗസിന് പുറത്തേക്ക്


റോബിനെ പുറത്താക്കിയ നടപടിയെ കുറിച്ച് സീ മലയാളം ന്യൂസ് ബിഗ് ബോസ് മത്സരാർഥിയുടെ ആരാധകരോട് ചോദിക്കവെയാണ് പെൺകുട്ടി പരിപാടിയുടെ സംഘാടകർക്കെതിരെയും അവതാരകൻ മോഹൻലാലിനെതിരെയും പൊട്ടിക്കരഞ്ഞു കൊണ്ട് ആഞ്ഞടിച്ചത്. ബിഗ് ബോസും മോഹൻലാലും ഡോ.റോബിനെ ചതിച്ചതാണെന്നും പരിപാടി മുൻകൂട്ടി എഴുതിയ തിരക്കഥ പോലെയാണെന്നും പെൺകുട്ടി സീ മലയാളം ന്യൂസിനോട് പറഞ്ഞു.


"ബിഗ് ബോസ് ചതിച്ചതാ ഡോക്ടറെ...ബിഗ് ബോസ് സ്ക്രിപ്റ്റഡാ... ആ ജാസ്മിനെ കൂടെ കൂടെ മെഡിക്കൽ റൂമിലേക്ക് വിളിച്ചിട്ട് അവന്മാര് കൊടുത്തതായിരിക്കും ഇത്. ജാസ്മിൻ ഇറങ്ങിയാൽ മാത്രമെ ഡോക്ടർ അവിടൂന്ന് ഇറങ്ങുള്ളൂ എന്ന ഇൻഫോർമോഷൻ കൊടുത്തതു കൊണ്ടാ അവൾ ഇറങ്ങിയത്, അല്ലെങ്കിൽ അവൾ ഇറങ്ങൂല. ആ ലാലേട്ടൻ പറ്റിച്ചതാ" നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് പെൺകുട്ടി സീ മലയാളം ന്യൂസിനോട് പറഞ്ഞു.


ALSO READ : Bigg Boss Malayalam Season 4: ഇനി സംശയങ്ങൾ വേണ്ട, ജാസ്മിൻ ബി​ഗ് ബോസ് ഹൗസിൽ നിന്നിറങ്ങി; നിമിഷ പങ്കുവച്ച വീഡിയോ



കാസർകോട് നിന്നുള്ള ഡോ.റോബിന്റെ ആരാധകർ വരെയാണ് പുറത്തായ ബിഗ് ബോസ് താരത്തെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയിരിക്കുന്നത്. ഡോ. റോബിൻ വെറുമൊരു പേരല്ല, അതൊരു വികാരമാണെന്ന് ആരാധകർ കൂട്ടിച്ചേർത്തു. 


റോബിന് ഒരുപാട് തവണ ബിഗ് ബോസ് വീട്ടിലെ നിയമങ്ങൾ തെറ്റിച്ചെന്നും അതിനെല്ലാം മുന്നറിയിപ്പ് നൽകിട്ടുണ്ടെന്നും അതുകൊണ്ട് ഇനി റോബിന് ബിഗ് ബോസിൽ തുടരാനാകില്ലെന്ന് എവിക്ഷൻ എപ്പിസോഡിൽ മോഹൻലാൽ മത്സരാർഥിയോട് വ്യക്തമാക്കുകയും ചെയ്തു. ദിൽഷയെ മിസ് ചെയ്യുമെന്നും ബ്ലസ്ലി മികച്ച മത്സരാർഥിയുമണെന്നും പറഞ്ഞുകൊണ്ടാണ് റോബിൻ ഷോയുടെ പുറത്തേക്ക് നടന്ന് നീങ്ങിയത്.


ALSO READ : Bigg Boss Malayalam Season 4 : "അന്തസ് വേണം ബിഗ് ബോസേ"; ജാസ്മിൻ, റോബിന്റെ അമ്മയ്ക്ക് വിളിച്ചിട്ടും അനങ്ങിയില്ല; ബിഗ് ബോസിനെതിരെ സാബുമോൻ


റോബിൻ പുറമെ ജാസ്മിനും ബിഗ് ബോസിൽ നിന്നും പുറത്തായി. ജാസ്മിൻ സ്വയം ബിഗ് ബോസിൽ നിന്ന് പുറത്തേക്ക് പോകുകയായിരുന്നു. ഈ ആഴ്ചയിൽ രണ്ട് മത്സരാർഥികൾ ഷോയുടെ പുറത്തേക്ക് പോയതോടെ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്ത മറ്റ് മത്സരാർഥികളായ റോൺസൺ, അഖിൽ, റിയാസ്, ബ്ലസ്ലി, ദിൽഷാ, വിനയ് എന്നിവർ  സീസണിൽ തുടരുകയും ചെയ്തു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.