Bigg Boss Malayalam Season 4: 'ഇത് റോബിന്റെ സീസണല്ല', റോൺസൺ പറഞ്ഞ ആ ഡയലോ​ഗ് പറഞ്ഞ് റോബിൻ ബി​ഗ് ബോസ് ഹൗസിന് പുറത്തേക്ക്

വീക്കെൻഡ് എപ്പിസോഡ് ആയിരുന്ന ഇന്നലെ മോഹൻലാൽ എത്തിയതിന് ശേഷമായിരുന്നു റോബിന്റെ എവിക്ഷൻ. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 07:35 AM IST
  • ടാസ്കിന്റെ ഭാ​ഗമായാണ് താൻ ബാത്റൂമിൽ കയറി ഇരുന്നത്.
  • രാജാവിന്റെ ലോക്കറ്റ് കൈവശപ്പെടുത്തിയാൽ ഒരാഴ്ച എലിമിനേഷനിൽ നിന്ന് മുക്തി നേടാം എന്ന് മനസിലായത് കൊണ്ടാണ് അത് മോഷ്ടിച്ച് അതിനുള്ളിൽ കയറി ഇരുന്നത്.
  • തുടർന്ന് ടോയ്ലറ്റിനുള്ളിലേക്ക് എന്തോ സ്പ്രേ അടിച്ചപ്പോൾ വല്ലാതെ സഫക്കേഷൻ ഉണ്ടായത് കൊണ്ടാണ് പുറത്തേക്ക് വന്നത്.
  • ഒന്ന് ശ്വാസം എടുക്കാൻ ശ്രമിക്കുമ്പോള്‍ റിയാസ് എന്നെ കയ്യിലും ദേഹത്തും പിടിച്ചപ്പോള്‍ അറിയാതെ താനും പ്രതികരിച്ച് പോയതാണെന്ന് റോബിൻ മോഹൻലാലിനോട് പറഞ്ഞു.
Bigg Boss Malayalam Season 4: 'ഇത് റോബിന്റെ സീസണല്ല', റോൺസൺ പറഞ്ഞ ആ ഡയലോ​ഗ് പറഞ്ഞ് റോബിൻ ബി​ഗ് ബോസ് ഹൗസിന് പുറത്തേക്ക്

സംഭവ ബഹുലമായ ദിവസങ്ങൾക്ക് അവസാനമിട്ട് ഇന്നലെ (ജൂൺ 4) ഡോ. റോബിൻ രാധാകൃഷ്ണനെ ബി​ഗ് ബോസിൽ നിന്നും എവിക്ട് ചെയ്തു. കഴിഞ്ഞ ദിവസം ജാസ്മിൻ സ്വന്ത ഇഷ്ടപ്രകാരം ഷോ ക്വിറ്റ് ചെയ്തതോടെ തന്നെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ നിരവധി കമന്റുകൾ വന്നിരുന്നു റോബിനെയും ബിബി4ൽ‌ നിന്ന് പുറത്താക്കും എന്ന തരത്തിൽ. ഒടുവിൽ അത് പോലെ തന്നെ സംഭവിച്ചു. എന്നാൽ റോബിൻ ആരാധകർ ബി​ഗ് ബോസിന്റെ ഈ തീരുമാനത്തിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. 

വീക്കെൻഡ് എപ്പിസോഡ് ആയിരുന്ന ഇന്നലെ മോഹൻലാൽ എത്തിയതിന് ശേഷമായിരുന്നു റോബിന്റെ എവിക്ഷൻ. ബി​ഗ് ബോസ് വീടിന്റെ പടിയിറങ്ങുമ്പോൾ റോബിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. റോബിൻ ആരാധകരിലും ഇത് സങ്കടം ഉണ്ടാക്കിയേക്കാം. ഒരു ടാസ്ക്കിനിടെ സംഭവിച്ച കാര്യത്തിന്റെ പേരിൽ റോബിൻ രാധാകൃഷ്‍ണനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് സീക്രട്ട് റൂമിലേക്ക് മാറ്റിനിര്‍ത്തുകയായിരുന്നു. റിയാസിനെ ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചു എന്നതിന്റെ പേരിലായിരുന്നു റോബിനെ മാറ്റിനിര്‍ത്തിയത്. 

Also Read: Bigg Boss Malayalam Season 4: റോബിൻ എവിക്റ്റഡ് ! ബി​ഗ് ബോസിൽ നിന്ന് റോബിൻ പുറത്തായോ? സോഷ്യൽ മീഡിയയിൽ നിറയുന്ന ചോദ്യങ്ങൾ

ബിഗ് ബോസ് ഷോയെ കുറിച്ച് വളരെ കാലം ഇരുന്ന് പഠിക്കുകയും വിജയി ആകാൻ വന്ന ആളുമാണ് താനെന്ന് പറഞ്ഞ റോബിന് എന്ത് സംഭവിച്ചു എന്നായിരുന്നു മോഹൻലാൽ ചോദിച്ചത്. ടാസ്കിന്റെ ഭാ​ഗമായാണ് താൻ ബാത്റൂമിൽ കയറി ഇരുന്നത്. രാജാവിന്റെ ലോക്കറ്റ് കൈവശപ്പെടുത്തിയാൽ ഒരാഴ്ച എലിമിനേഷനിൽ നിന്ന് മുക്തി നേടാം എന്ന് മനസിലായത് കൊണ്ടാണ് അത് മോഷ്ടിച്ച് അതിനുള്ളിൽ കയറി ഇരുന്നത്. തുടർന്ന് ടോയ്ലറ്റിനുള്ളിലേക്ക് എന്തോ സ്പ്രേ അടിച്ചപ്പോൾ വല്ലാതെ സഫക്കേഷൻ ഉണ്ടായത് കൊണ്ടാണ് പുറത്തേക്ക് വന്നത്. ഒന്ന് ശ്വാസം എടുക്കാൻ ശ്രമിക്കുമ്പോള്‍ റിയാസ് എന്നെ കയ്യിലും ദേഹത്തും പിടിച്ചപ്പോള്‍ അറിയാതെ താനും പ്രതികരിച്ച് പോയതാണെന്ന് റോബിൻ മോഹൻലാലിനോട് പറഞ്ഞു. 

ഇതിന് മുൻപും റോബിന് ഒരുപാട് വാണിംഗ് കിട്ടിയതാണ്. റോബിൻ ഒരു തെറ്റ് ചെയ്യുകയും ചെയ്യുകയും അത് സമ്മതിക്കുകയും ചെയ്തു. അപ്പോള്‍ നിയമങ്ങള്‍ നോക്കുമ്പോള്‍ റോബിൻ ഇനി തുടരാൻ പാടില്ല. ഇവിടെ അര്‍ഹനല്ല, ഇനിയും ഇത് ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്. ബാക്കിയുള്ള മത്സരാര്‍ഥികളും ഇത് അനുകരിക്കാൻ സാധ്യതയുള്ള കാര്യമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. 

തുടർന്ന് ബി​ഗ് ബോസ് ഹൗസിലെ എല്ലാവരോടും യാത്ര പറഞ്ഞ് റോബിൻ ബി​ഗ് ബോസിൽ നിന്ന് പുറത്ത് പോയി. ദില്‍ഷയെ മിസ് ചെയ്യും എന്നും റോബിൻ പറഞ്ഞു. മികച്ച മത്സരാർഥിയായ റോബിന് ബ്ലെസ്ലി കയ്യടിയും നൽകി. റോബിൻ രാധാകൃഷ്‍ണനെ എന്നും ബിഗ് ബോസ് പ്രേക്ഷകര്‍ ഓര്‍ക്കുമെന്ന് ലക്ഷ്‍മി പ്രിയയും പറഞ്ഞു. തെറ്റുകൾ ചെയ്തതിന് വിനയ്, റോൺസൺ, റിയാസ് എന്നിവർക്ക് മോഹൻലാൽ വാണിം​ഗ് നൽകുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News