Bigg Boss Malayalam Season 5: എലിമിനേഷനിൽ എയ്ഞ്ചലിൻ പുറത്തായോ? റിപ്പോർട്ടുകൾ
Bigg Boss Malayalam Season 5 Angeline Elimination: ആദ്യത്തെ എവിക്ഷൻ ഒഴിവാക്കിയതോടെ രണ്ടാമത്തെ എവിക്ഷനിൽ ഒരാൾ പുറത്താകുമെന്ന് മത്സരാർഥികൾക്ക് തന്നെ ഉറപ്പായിരുന്നു
ബിഗ്ബോസ് മലയാളം സീസൺ-5ലെ ആദ്യ എലിമിനേഷൻ റിപ്പോർട്ടുകൾ പുറത്തെന്ന് സൂചന. പല വെബ്സൈറ്റുകളും ഇതിനോടകം പുറത്തായ ആളെ പറ്റിയുള്ള വാർത്തകൾ പുറത്ത് വിട്ടു കഴിഞ്ഞു. ആദ്യത്തെ എലിമിനേഷൻ ആയത് കൊണ്ട് തന്നെ മത്സാരാർഥികളും ആശങ്കയിലായിരുന്നു.
ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിനെ പറ്റിയുള്ള പരാമർശത്തിൽ അഖിൽ മാരാർ പ്രേക്ഷകരോട് മാപ്പ് പറഞ്ഞതാണ് കഴിഞ്ഞ എപ്പിസോഡിലെ ഏറ്റവും പ്രധാന കാര്യം. താൻ ഉദ്ദേശിച്ചത് അത്തരത്തിൽ ആരെയും വേദനിപ്പിക്കാൻ അല്ലെന്നാണ് അഖിൽ മാരാർ വ്യക്തമാക്കിയത്.
അതേസമയം എലിമിനേഷനിൽ തൃശ്ശൂരിൽ നിന്നുള്ള മത്സരാർഥി എയ്ഞ്ചലിനാണ് ഔട്ടായതെന്ന് ഫിൽമി ബീറ്റ് മലയാളം റിപ്പോർട്ട് ചെയ്യുന്നു. ഇതിനൊപ്പം വൈൽഡ് കാർഡ് എൻട്രിയിൽ ഹനാനും എത്തിയെന്ന് ഫിൽമി ബീറ്റ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് വ്യക്തമാക്കുന്നു. ബിഗ് ബോസ് വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി കൂടിയാണ് എയ്ഞ്ചലിൻ.
ആദ്യത്തെ എവിക്ഷൻ ഒഴിവാക്കിയതോടെ രണ്ടാമത്തെ എവിക്ഷനിൽ ഒരാൾ പുറത്താകുമെന്ന് മത്സരാർഥികൾക്ക് തന്നെ ഉറപ്പായിരുന്നു. അത് കൊണ്ട് തന്നെ പലരും ബാഗ് പാക്ക് ചെയ്ത് തയ്യാറെടുത്തുമായിരുന്നു എലിമിനേഷൻ എപ്പിസോഡിന് എത്തിയത്. അതേസമയം എയ്ഞ്ചലിൻ പുറത്തായോ ഇല്ലയോ എന്നത് സംബന്ധിച്ച എപ്പിസോഡ് ഹോട്ട് സ്റ്റാറിൽ എത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...