ബി​ഗ് ബോസ് സീസൺ 5 ഒരാഴ്ചയിലെത്തി നിൽക്കുകയാണ്. ആദ്യ ആഴ്ച ആര് പുറത്തു പോകുമെന്നത് ഇന്നറിയാൻ സാധിക്കും. എന്നാൽ അതിനിടെ ബി​ഗ് ബോസ് വീട്ടിൽ തട്ടലും മുട്ടലും ഒക്കെയായി മത്സരാർത്ഥികൾ പൊടിപൊടിക്കുകയാണ്. പലരും പരസ്പരം വഴക്കുണ്ടാക്കുകയും ചിലർ കരയുകയും, മറ്റു ചിലർ തങ്ങളുടെ നിലപാടിൽ നിന്ന് മാറ്റമില്ലാതെ ശക്തമായി മന്നേറുകയുമൊക്കെയാണ്. അഖിൽ മാരാർ ആണ് ബി​ഗ് ബോസ് സീൺ 5ലെ ആദ്യ ക്യാപ്റ്റൻ. ക്യാപ്റ്റനെ തന്നെ കരയിപ്പിച്ചിരിക്കുകയാണ് പൊതുജനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ​ഗോപിക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോപികയുടെ പരാമര്‍ശങ്ങളും അതിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളുമാണ് അഖിലിനെ കരയിപ്പിച്ചത്. വീട്ടിലെ അംഗങ്ങള്‍ എല്ലാം കൂടിയിരിക്കുമ്പോൾ തനിക്ക് അഖില്‍ മാരാരില്‍ നിന്നും പേഴ്സണലായി ഒരു മോശം അനുഭവം ഉണ്ടായതായി ​ഗോപിക പറഞ്ഞു. ലക്ഷ്വറി ടാസ്കിനിടെയാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നാണ് ​ഗോപിക പറയുന്നത്. ലക്ഷ്വറി ടാസ്ക് നടക്കുന്നതിനിടെ താനും എയ്ഞ്ചലിനയും നൂലുകള്‍ വലിച്ചപ്പോള്‍, നിങ്ങള്‍ മാറി നില്‍ക്കൂ പറ്റുന്നവര്‍ പോകട്ടെ എന്ന് ക്യാപ്റ്റൻ പറഞ്ഞുവെന്നാണ് ഗോപിക പറഞ്ഞത്. 


Also Read: Akhil Marar: 'അവരെല്ലാമാണ് ഞാനൊരു ബി​ഗ് ബോസ് മെറ്റീരിയൽ ആണെന്ന് പറഞ്ഞത്, എന്നെ ഇതിലേക്ക് എത്തിച്ചത് അയ്യപ്പനാകാം' - അഖിൽ മാരാർ


 


എന്നാല്‍ ആ സമയം താന്‍ ക്യാപ്റ്റനല്ലെന്ന് അഖിലും പറഞ്ഞു. ഞങ്ങള്‍ പറ്റുന്ന ആള്‍ക്കാര്‍ അല്ലെന്ന് വിചാരമുണ്ടോ എന്നായിരുന്നു ​ഗോപികയുടെ ചോദ്യം. പറ്റുന്ന ആളുകളാണെന്ന് തെളിയിക്കുമെന്നും തന്‍റെ സ്പേസ് ചാടിയാണെങ്കിലും വാങ്ങുമെന്നും ഗോപിക പറഞ്ഞതോടെ കൂടിയിരുന്നവര്‍ കൈയ്യും അടിച്ചു.


തുടർന്ന് രാത്രിയില്‍ വീണ്ടും ഇക്കാര്യം അഖില്‍ അടങ്ങുന്ന കൂട്ടത്തില്‍ ചര്‍ച്ചയായി. ലച്ചുവാണ് വിഷയം എടുത്തിട്ടത്. കഴിവില്ല എന്നൊരു വാക്ക് അഖില്‍ ഉപയോഗിച്ചെന്ന് ഗോപിക പറഞ്ഞതായാണ് ലച്ചു പറഞ്ഞത്. എന്നാല്‍ താന്‍ ഉദ്ദേശിച്ചത് അതല്ലെന്നും കഴിവുള്ളവര്‍ കയറിവരട്ടെ എന്നാണെന്നും അഖില്‍ മാരാർ വിശദീകരിച്ചു.


വീടിന് മൊത്തം വേണ്ടിയുള്ള ഗെയിം ആണ് ലക്ഷ്വറി ടാസ്കെന്നും അഖില്‍ പറഞ്ഞു. ശ്രുതി അടക്കം അഖിലിന്‍റെ ഭാഗം ലച്ചുവിന് വിശദീകരിച്ച് നല്‍കി. തുടര്‍ന്ന് ഇവിടെ എത്തിയത് മുതല്‍ കുക്കിംഗില്‍ കയറിയത് നിങ്ങള്‍ക്ക് ഉണ്ടാക്കി തരുന്ന സന്തോഷത്തിലാണെന്ന് പറഞ്ഞ് പെട്ടെന്ന് വികാരഭരിതനായി കരയാന്‍ തുടങ്ങുകയായിരുന്നു അഖിൽ. അഖിലിനെ ശോഭ വിശ്വനാഥന്‍ അടക്കമുള്ളവർ ആശ്വസിപ്പിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.