Bigg Boss Malayalam : `എന്റെ എക്സ് ബോയിഫ്രണ്ടിന് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് താൽപര്യമില്ല`: റെനീഷ റഹിമാൻ
Raneesha Bigg Boss Malayalam Season 5 : മോർണിങ് ടാസ്കിനിടെയിലാണ് തന്റെ മുൻ കാമുകൻ താൻ അഭിനയിക്കുന്നതിനെ എതിർത്തുയെന്ന് റെനീഷ അറിയിച്ചിരിക്കുന്നത്
ബിഗ് ബോസ് മലയാളം സീസൺ 5 റിയാലിറ്റി ഷോ അതിന്റെ ഒരു മാസം പിന്നിടുകയാണ്. അത്രകണ്ട സംഭവ ബഹലുമായ നിമിഷങ്ങൾ ഇല്ലെങ്കിലും ഒരു ഭേദപ്പെട്ട രീതിയിലാണ് ഷോ ഇപ്പോൾ മുന്നോട്ട് പോകുന്നത്. ടാസ്കുകൾക്കിടെയിലുള്ള പ്രശ്നങ്ങൾ എന്നല്ലാതെ മത്സരാർഥികൾക്കിടെയിൽ തണ്ണുപ്പൻ രീതിയാണ് കാണാനിടയാകുന്നത്. പലരും സേഫ് ഗെയിം കളിക്കുവാണെന്നുള്ള പ്രതീതിയും സൃഷ്ടിക്കുന്നുണ്ട്. അതെല്ലാം തച്ചുടയ്ക്കുന്നതിന് വേണ്ടി ബിഗ് ബോസ് പല ടാസ്കുകളാണ് മത്സരാർഥികൾക്ക് മുന്നിൽ വെക്കുന്നത്.
അതുപോലെ ഒരു മോർണിങ് ടാസ്കാണ് ഇന്ന് ബിഗ് ബോസ് മത്സരാർഥിയായ റെനീഷ റഹിമാൻ നൽകിയത്. എന്ത് ചോദ്യത്തിനും ഉത്തരം നൽകുന്ന ബിഗ് ബോസിന്റെ പാവ. പാവയോട് എന്ത് ചോദ്യം ചോദിച്ചാലും ആ പാവ മറ്റ് മത്സരാർഥികൾക്ക് മറുപടി നൽകണം. റെനീഷയെയാണ് ബിഗ് ബോസ് പാവയായി തിരഞ്ഞെടുത്തത്. പലരും ബിഗ് ബോസിലെ മുമ്പ് നടന്ന സന്ദർഭങ്ങളും ഗ്രൂപ്പുകളെയും കുറിച്ചുള്ള ചോദ്യങ്ങളാണ് പാവയോട് (റെനീഷ) ചോദിച്ചത്. അതിന് റെനീഷ തന്റേതായ മറുപടികളും വിശദീകരണങ്ങളും നൽകുന്നുണ്ട്.
അതിനിടെയിൽ റിനോഷ് ചോദിച്ച ചോദ്യത്തിന് മറുപടി നൽകാൻ ബിഗ് ബോസിന്റെ പുറത്ത് വിവരങ്ങളും പറയുകയായിരുന്നു റെനീഷ. മറ്റ് മത്സരാർഥികളിൽ നിന്നും വ്യത്യസ്തമായി സാങ്കൽപികമായ ഒരു ചോദ്യമായിരുന്നു റെനീഷയോട് റിനോഷ് ചോദിച്ചത്. എന്നാൽ യാതൊരു ബന്ധമില്ലാത്ത ഉത്തരമാണ് റെനീഷ മറുപടിയായി നൽകിയതും.
റിനോഷിന്റെ ചോദ്യം
ബിഗ് ബോസിൽ നിലവിലെ മത്സരാർഥികളായ അഖിൽ മാരാരും ഒമർ ലുലുവും സിനിമ സംവിധായകരാണ്. അവർ രണ്ട് പേരും വ്യത്യസ്ത സിനിമയ്ക്ക് വേണ്ടി റെനീഷയെ സമീപിക്കുകയാണ്. ഒരാൾക്ക് മാത്രമെ ഡേറ്റ് കൊടുക്കാൻ സാധിക്കുള്ളൂ. ഇവരിൽ ഒരാൾക്കൊപ്പം സിനിമ ചെയ്താൽ മാത്രമെ റെനീഷയ്ക്ക് മണിരത്നം പോലെയുള്ള മറ്റ് വലിയ സംവിധായകരിൽ അവസരം ലഭിക്കൂ. അപ്പോൾ ഈ രണ്ട് സംവിധായകരിൽ നിന്നും ആർക്ക് ഡേറ്റ് കൊടുക്കും?
റെനീഷ നൽകിയ മറുപടിയുടെ സംഗ്രഹം
തന്റെ മുൻ കാമുകന് താൻ സിനിമ അഭിനയിക്കുന്നത് ഇഷ്ടമല്ല. പക്ഷെ തന്റെ കുടുംബത്തിന് താൻ സിനിമയിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. പക്ഷെ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളെ മാനിക്കണം എന്നത് കൊണ്ട് സിനിമയോട് താൻ നോ പറഞ്ഞു. പിന്നീട് കലയോടുള്ള തന്റെ അഭിനിവേശം കണ്ട് മുൻ കാമുകൻ സീരിയലിൽ അഭിനയിക്കാൻ സമ്മതം അറിയിച്ചു. സിനിമയിൽ പോയാൽ തങ്ങളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുമെന്ന് അദ്ദേഹം തന്നോട് പറഞ്ഞുയെന്ന് റെനീഷ പറഞ്ഞു.
ഇപ്പോൾ താൻ ആ വ്യക്തിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഈ ഷോ പൂർത്തിയായതിന് ശേഷം ആ വ്യക്തിയുമായി വീണ്ടും സംസാരിച്ച് പിണക്കങ്ങൾ അവസാനിപ്പിക്കുമെന്നും റെനീഷ കൂട്ടിച്ചേർത്തു. അതുകൊണ്ട് സിനിമ താൻ ചെയ്യില്ലയെന്ന് റിനോഷിന്റെ ചോദ്യത്തിന് റെനീഷ മറുപടിയായി നൽകി.
അതേസമയം ബിഗ് ബോസിലെ അടുത്താഴ്ചത്തേക്കുള്ള ക്യാപ്റ്റൻസി സ്ഥാനത്തേക്കുള്ള ടാസ്കിലേക്ക് അഖിൽ മാരാരും അനിയൻ മിഥുനെയും തിരഞ്ഞെടുത്ത്. മാണിക്യക്കല്ല് എന്ന വീക്ക്ലി ടാസ്കിലെ മികച്ച പ്രകടനത്തിനാണ് ഇരവരെയും സഹമത്സരാർഥികൾ ക്യാപ്റ്റൻസി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അതേസമയം മനീഷയാണ് മാണിക്യക്കല്ല് സ്വന്തമാക്കി ബിഗ് ബോസിന്റെ എട്ടാം ആഴ്ചത്തേക്ക് വരെയുള്ള സേഫ് കാർഡ് സ്വന്തമാക്കിയത്. കൂടാതെ മോശം പ്രകടനത്തിന്റെ പേരിൽ നിലവിൽ ബിഗ് ബോസ് ക്യാപ്റ്റനായ ശോഭ വിശ്വനാഥിനെയും നാദിറെയും മറ്റ് മത്സരാർഥികൾ ജയിലിലേക്ക് നോമിനേറ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...