അനിയൻ മിഥുന്റെ വുഷു കഥയും വ്യാജമാണ്; കഥ ഒടുവിൽ ബിഗ്‌ബോസിൽ പൊളിഞ്ഞു വീണു- സന്ദീപ് വാര്യർ
ജമ്മു കാശ്മീരിൽ ട്രെയിനിംഗ് ക്യാമ്പിൽ വെച്ച് താനൊരു വനിതാ പാരാ കമാണ്ടോയുമായി പ്രണയത്തിൽ ആയിരുന്നെന്നും അവൾ വെടിയേറ്റ് കൊല്ലപ്പെട്ടെന്നുമായിരുന്നു മിഥുൻ പറഞ്ഞത്
തിരുവനന്തപുരം: ബിഗ്ബോസ് മത്സരാർഥി അനിയൻ മിഥുൻറെ പരിപാടിയിലെ പരാമർശം വലിയ വിവാദത്തിൽ. നിരവധിപേരാണ് ഇതിനെതിരെ രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് ബിജെപി വക്താവ് സന്ദീപ് വാര്യരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. അനിയൻ മിഥുൻറെ വുഷു കഥയും വ്യാജമാണെന്നും ഇത് സംബന്ധിച്ച് വുഷു അസോസിയേഷൻ ഭാരവാഹികളോട് സംസാരിച്ചിരുന്നെന്നും സന്ദീപ് വാര്യരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
പോസ്റ്റിങ്ങനെ
വുഷു അസോസിയേഷൻ ഭാരവാഹികളോട് സംസാരിച്ചു . അനിയൻ മിഥുന്റെ വുഷു കഥയും വ്യാജമാണെന്ന് അവർ പറയുന്നു .അനിയൻ മിഥുന്റെ വുഷു ചാമ്പ്യൻഷിപ്പ് സംബന്ധിച്ച അവകാശവാദങ്ങളെ ആധികാരികത പരിശോധിക്കാതെ പ്രചാരണം നൽകിയത് മുഖ്യധാരാ മാധ്യമങ്ങൾ തന്നെയാണ്.
കഴിഞ്ഞ മാസമാണ് ചെന്നൈയിൽ ഇന്ത്യൻ വീൽ ചെയർ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആണെന്ന് അവകാശപ്പെട്ട് ഒരുത്തൻ മുഖ്യമന്ത്രിയെ വരെ പറ്റിച്ചത്. എന്തായാലും മിഥുന്റെ വ്യാജ കമാണ്ടോ കഥ ഒടുവിൽ ബിഗ്‌ബോസിൽ പൊളിഞ്ഞു വീണു.ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല . ടിപ്പുവിന്റെ വാളും യൂദാസിന്റെ വെള്ളിക്കാശും മോശയുടെ അംശവടിയും കാണിച്ച് ഡിജിപിയെ വരെ ഊജ്ജ്വലമാക്കിയ നാടാണിത്- സന്ദീപ് വാര്യർ പോസ്റ്റിൽ പറയുന്നു.
ALSO READ: കുറഞ്ഞത് 13 ഒടിടികൾ തികച്ചും ഫ്രീ; ജിയോ ഫൈബർ ഞെട്ടിക്കുമെന്ന് പറഞ്ഞാൽ പോരാ...
ജമ്മു കാശ്മീരിൽ ട്രെയിനിംഗ് ക്യാമ്പിൽ വെച്ച് താനൊരു വനിതാ പാരാ കമാണ്ടോയുമായി പ്രണയത്തിൽ ആയിരുന്നെന്നും അവൾ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമടക്കം അനിയൻ മിഥുൻ ബിഗ്ബോസ് ഷോയിൽ പറഞ്ഞിരുന്നു.ഇത് ചോദ്യങ്ങൾക്കും വിമർശനങ്ങളും വഴിവച്ചു. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന് അങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞിരുന്നു. മോഹൻലാൽ എന്തൊക്കെ പറഞ്ഞിട്ടും തിരുത്തി പറയാതെ തന്റെ തീരുമാനത്തിൽ തന്നെ മിഥുൻ ഉറച്ചുനിന്നു.
അതിനിടയിൽ അനിയൻ മിഥുൻറെ മത്സരങ്ങളും വുഷു ചാമ്പ്യൻഷിപ്പും വരെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. എന്നാൽ 'പറയാൻ പാടില്ലാത്ത ചിലത് ഇവിടെ പറഞ്ഞു. അതാണ്. ആലോചിച്ചില്ല. ഈയൊരു പ്ലാറ്റ്ഫോമിനെ കുറിച്ച് ആലോചിച്ചില്ല. ഓട്ടോമറ്റിക്കലി കുറേക്കാര്യങ്ങൾ മറന്നുപോയെന്നുമൊക്കെ മിഥുൻ പിന്നീട് പറയുന്നുണ്ട്. എന്തായാലും മിഥുൻറെ സ്റ്റേറ്റ്മെൻറ് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...