ബിഗ് ബോസ് മലായളം ഷോയിൽ നിന്നും ഹനാൻ പുറത്തായി. ആരോഗ്യപരമായ പ്രശ്നത്തെ തുടർന്നാണ് ഹനാന് ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്നും പിന്മാറേണ്ടി വന്നിരിക്കുന്നത്. വൈൽഡ് കാർഡ് എൻട്രിയായി ഷോയിലേക്ക് പ്രവേശിച്ച് ഒരാഴ്ച തികയ്ക്കും മുമ്പാണ് ഹനാൻ ബിഗ് ബോസിന്റെ പടിയിറങ്ങുന്നത്. ഇതോടെ ബിഗ് ബോസ് മലായളം സീസൺ അഞ്ചിൽ നിന്നും ആദ്യമായി പുറത്താകുന്ന താരമായി ഹനാൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ഹാനാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് ടെലികാസ്റ്റ് ചെയ്യുന്ന ഡെഫേർഡ് ലൈവിൽ സോഷ്യൽ മീഡിയ താരം ഷോയിൽ നിന്നും ആരോഗ്യ പ്രശ്നത്തെ തുടർന്ന് പുറത്തായതായി റിയാലിറ്റി ഷോയുടെ പിന്നണി പ്രവർത്തകരുടെ സഹതാരങ്ങളോടായി പറഞ്ഞു. താൽക്കാലികമായി ഹനാൻ ഷോയിൽ നിന്നും പിന്മാറിയെന്നാണ് ബിഗ് ബോസ് മത്സരാർഥികളോടായി പറഞ്ഞിരിക്കുന്നത്. തുടർന്ന് ഹനാന്റെ പെട്ടികൾ പാക്ക് ചെയ്യാൻ ബിഗ് ബോസ് മറ്റ് മത്സരാർഥികളോട് ആവശ്യപ്പെടുകയും ചെയ്തു.


ALSO READ: Bigg Boss Malayalam Season 5: മീൻ വിറ്റു, മാർക്കറ്റിൽ ചുമടെടുത്തു; മുഖത്ത് നോക്കി പുച്ഛിച്ചവർ നിരവധി- വിഷ്ണു ജീവിതം പറയുന്നു


ഈ പ്രാവിശ്യത്തെ വീക്ക്ലി ടാസ്കിന് ശേഷമാണ് ഹനാനിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട് തുടങ്ങിയത്. മാനസികമായി തളർന്ന താരം പിന്നീട് ഭക്ഷണം കഴിക്കാനും മറ്റൊന്നു തയ്യാറായതുമില്ല. ഉച്ചയോടെ താരത്തിന്റെ ആരോഗ്യം മോശമായതോടെ കൺഫെഷൻ മുറിയിലേക്കെത്തിച്ച താരത്തെ മെഡിക്കൽ റൂമിലേക്ക് മാറ്റുകയായിരുന്നു.


അതേസമയം ബിഗ് ബോസിൽ അടുത്താഴ്ചത്തേക്കുള്ള ക്യാപ്റ്റനെ ഇന്നത്തെ എപ്പിസോഡിൽ അറിയാൻ സാധിക്കും. നാദിറയും ശോഭ വിശ്വനാഥുമാണ് ക്യാപ്റ്റൻസി ടാസ്കിനായി യോഗ്യത നേടിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.