ബിഗ് ബോസ് മലയാളം സീസൺ അഞ്ച് ജേതാവ് എന്നതിലപുരി ഏത് വിഷയങ്ങളിലും തന്റേതായ അഭിപ്രായം പങ്കുവെക്കുന്ന വ്യക്തിയാണ് അഖിൽ മാരാർ. സിനിമ സംവിധായകൻ കൂടിയായ റിയാലിറ്റി ഷോ ജേതാവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഏത് വഴിക്കാണേലും പുരസ്കാരം ലഭിച്ചവർക്ക് അഭിനന്ദനങ്ങൾ, ജൂറി ചെയർമാന് ഗവർണർ പദവി നൽകണമെന്നാണ് അഖിൽ മാരാർ തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"നാഷണൽ അവാർഡ് ജൂറി ചെയമാന് കുറഞ്ഞത് ഒരു ഗവർണ്ണർ പദവി എങ്കിലും നൽകണം... അർഹത ഉള്ള കുറച്ചു പേരെ എങ്കിലും പരിഗണിക്കാൻ ജൂറി കാണിച്ച മനസ്സിന് നന്ദി അറിയിക്കുന്നു.. ഏത് വഴിക്കായാലും അവാർഡ് ലഭിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ" അഖിൽ മാരാർ സമൂഹമാധ്യമത്തിൽ കുറിച്ചു.


ALSO READ : National Film Awards : ഇന്ദ്രൻസിന് പ്രത്യേക ജ്യൂറി പരാമർശം, നായാട്ടിന്റെ മികച്ച തിരക്കഥ; മേപ്പടിയാനും ആവാസ വ്യൂഹത്തിനും അവാർഡ്; ദേശീയ പുരസ്കാരം നേടിയ മലയാള ചിത്രങ്ങൾ


ജയ് ഭീം ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് പരിഗണന നൽകാതെയാണ് ജൂറി അംഗങ്ങൾ മികച്ച ചിത്രത്തെ തിരഞ്ഞെടുത്തത്. മികച്ച നടനും നടിയെയും തിരഞ്ഞെടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വലിയ വിഭാഗം സിനിമ ആരാധകർ ചോദ്യമായി ഉയർത്തിയിരിക്കുന്നത്.  ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം കശ്മീർ ഫയൽസിന് നൽകിയതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു.


അതേസമയം മലയാള സിനിമയ്ക്ക് ഏഴ് പുരസ്കാരങ്ങളാണ് ലഭിച്ചത്. ഇന്ദ്രൻസിന് ലഭിച്ച പ്രത്യേക ജ്യൂറി പരാമർശം, നായാട്ടിനുള്ള മികച്ച തിരക്കഥ, മികച്ച നവാഗത സംവിധായകൻ മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ, മികച്ച പാരിസ്ഥിതിക ചിത്രം കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം നേടി. മികച്ച സിങ്ക് സൌണ്ടിനും ശബ്ദ സാങ്കേതിക മേഖലയ്ക്കുള്ള പുരസ്കാരം മലയാള ചിത്രം ചവിട്ട് സ്വന്തമാക്കി. ഇവയ്ക്ക് പുറമെ നോൺ ഫീച്ചർ വിഭാഗത്തിൽ രണ്ട് മലയാളം ചിത്രങ്ങൾ പുരസ്കാരങ്ങൾ സ്വന്തമാക്കി. മികച്ച ആനിമേഷൻ ചിത്രത്തിന് കണ്ടിട്ടുണ്ട് എന്ന സിനിമ സ്വന്തമാക്കി, അതിഥി കൃഷ്ണദാസാണ് സംവിധാനം. നോൺ-ഫീച്ചർ വിഭാഗത്തിൽ മികച്ച പാരിസ്ഥിക ചിത്രമായി  മൂന്നാം വളവിനെ തിരഞ്ഞെടുത്തൂ.


മറ്റ് പ്രധാനപ്പെട്ട ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ


മികച്ച ചിത്രം  -റോക്കട്രി:  ദ് നമ്പി എഫെക്ട്


മികച്ച നടൻ - അല്ലു അർജു (പുഷ്പ)


മികച്ച നടി - ആലിഭ ഭട്ട്, കൃതി സാനോൺ


മികച്ച സംവിധായകൻ - നിഖിൽ മഹാജൻ (ഗോദാവരി) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.