Bigg Boss Malayalam : `എനിക്ക് ഗബ്രിയോട് ഇഷ്ടമുണ്ട്, അത് എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നുള്ളതാണ്`; റോക്കിയോട് തുറന്ന് പറഞ്ഞ ജാസ്മിൻ
Bigg Boss Malayalam Season 6 Jasmin Jaffar And Gabri Jose : ബിഗ് ബോസിൽ ജാസ്മിനും ഗബ്രിയും ലൗ ട്രാക്ക് കളിക്കുകയാണെന്ന് ഷോയിലെ മറ്റ് മത്സരാർഥികൾ സംശയം ഉന്നയിച്ചിരുന്നു
Bigg Boss Malayalam Season 6 Updates : ബിഗ് ബോസ് മലയാളം ആറാം സീസൺ ഇപ്പോൾ രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ആദ്യത്തെ ആഴ്ചയിൽ രതീഷ് ചന്ദ്രൻ സൃഷ്ടിച്ച ഓളവും വിവാദങ്ങൾ കൊണ്ട് നിറഞ്ഞ ബിഗ് ബോസിൽ ഇപ്പോൾ ചർച്ചയാകുന്നത് മത്സരത്തിലെ ലൗ ട്രാക്കാണ്. ബ്യൂട്ടി വ്ളോഗറായ ജാസ്മിനും നടൻ ഗബ്രി ജോസും തമ്മിൽ ലൗ ട്രാക്ക് കളിക്കുകയാണെന്നുള്ള ചർച്ചയാണ് ഇപ്പോൾ ബിഗ് ബോസിനെ ചുറ്റി നടക്കുന്നത്. ഇത് മത്സരാർഥികൾക്കുള്ളിൽ തന്നെ ചർച്ചയായിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തുകയാണ് ഇപ്പോൾ ജാസ്മിൻ. ഷോയിലെ മറ്റൊരു മത്സരാർഥിയായ അസി റോക്കിയോടാണ് ജാസ്മിൻ ഇക്കാര്യം വ്യക്തമാക്കുന്നത്.
റോക്കിയും ജാസ്മിനും മാത്രമിരുന്ന സംസാരിക്കുമ്പോഴാണ് ബ്യൂട്ടി വ്ളോഗറായ മത്സരാർഥി ഇരുവരുടെ ബന്ധത്തെ കുറിച്ച് വ്യക്തത വരുത്തുന്നത്. തനിക്ക് ഗബ്രിയോട് ഇഷ്ടമുണ്ട് അത് തന്റെ മനസ്സിന്റെ ഉള്ളിൽ നിന്നമുള്ളതാണ്. അത് ഈ ഷോയ്ക്ക് വേണ്ടിയുള്ളതല്ല. എന്നാൽ ഈ ഇഷ്ടം പ്രണയമല്ല. അത് സൗഹൃദമാണെന്ന ജാസ്മിൻ റോക്കിയോട് പറഞ്ഞു. ഈ ഷോയിൽ കാണുന്ന തനിക്ക് പുറത്ത് ഒരു പ്രണയബന്ധമുണ്ടോ ഇല്ലയോയെന്ന് ബിഗ് ബോസിൽ ആർക്കും അറിയില്ലെന്നും ജാസ്മിൻ അറിയിച്ചു. അതേസമയം താൻ ഒരിക്കലും ഒരു മിശ്ര വിവാഹത്തിന് തയ്യാറാകില്ലെന്നും റോക്കിയോട് ജാസ്മിൻ വ്യക്തമാക്കി. നേരത്തെ ഇരുവരുടെ ബന്ധത്തെ കുറിച്ച് നടി ശരണ്യ ആനന്ദും സംശയം ഉന്നയിച്ച് ജാസ്മിനോടും ഗബ്രിയോടും ചോദിച്ചിരുന്നു.
അതേസമയം രണ്ടാം ആഴ്ചയിൽ ഗബ്രിയുടെ ഇടപെടലിലൂടെ ബിഗ് ബോസിന്റെ പവർ റൂമിലേക്ക് ജാസ്മിൻ പ്രവേശിച്ചു. പവർ റൂമിൽ നിന്നും പുറത്തേക്ക് പോയ കോമണർ മത്സരാർഥിയായ നിഷാനയ്ക്ക് പകരമാണ് ജാസ്മിൻ അവസരം ലഭിച്ചത്. നിലവിൽ യമുന റാണി, ജാൻമണി, ശ്രീരേഖ, ഗബ്രി, ജാസ്മിൻ എന്നിവരാണ് പവർ റൂം അംഗങ്ങൾ. സീരിയൽ താരം അപ്സര രത്നാകരനാണ് ഈ ആഴ്ചയിലെ ബിഗ് ബോസ് ക്യാപ്റ്റൻ.
ഈ ആഴ്ചയിൽ എട്ട് മത്സരാർഥികളാണ് എവിക്ഷൻ പട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. പവർ റൂം മത്സരാർഥികൾ നേരിട്ട് നോമിനേറ്റ് ചെയ്ത ജിന്റോ മറ്റ് മത്സരാർഥികൾ വോട്ട് ചെയ്ത റെസ്മിൻ ഭായ്, സിജോ ജോൺ, ഋഷി, നോറ മുസ്കാൻ, സുരേഷ് മേനോൻ, നിഷാന, റോക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രതീഷ് ചന്ദ്രനാണ് ബിഗ് ബോസ് മലയാളം ആറാം സീസണിൽ ആദ്യം പുറത്തായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.