Bigg Boss Malayalam : യുട്യൂബിൽ 2000 സബ്സ്ക്രൈബേഴ്സ് മാത്രം; പിന്നെ എങ്ങനെ നോറ മുസ്കാൻ ലക്ഷങ്ങൾ മുടക്കി സ്വന്തമായി വീട് വാങ്ങി? ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

Big Boss Malayalam Season 6 Latest Social Media Buzz : നോറ മുസ്കാന്റെ ആകെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം ബിഗ് ബോസിൽ എത്തുന്നതിന് മുമ്പ് മൂന്ന് ലക്ഷത്തിൽ താഴെയായിരുന്നു

Written by - Jenish Thomas | Last Updated : Mar 17, 2024, 08:45 PM IST
  • കോഴിക്കോട് സ്വദേശിനിയാണ് നോറ
  • ഷൈബൽ സാദത്ത് എന്നാണ് നോറയുടെ യഥാർഥ പേര്
Bigg Boss Malayalam : യുട്യൂബിൽ 2000 സബ്സ്ക്രൈബേഴ്സ് മാത്രം; പിന്നെ എങ്ങനെ നോറ മുസ്കാൻ ലക്ഷങ്ങൾ മുടക്കി സ്വന്തമായി വീട് വാങ്ങി? ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

Big Boss Malayalam Season 6 Updates : ബിഗ് ബോസ് മലയാളം സീസൺ ആറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ വിഭാഗത്തിലൂടെ മത്സരാർഥിയായ താരമാണ് നോറ മുസ്കാൻ. ഷൈബൽ സാദത്ത് എന്നാണ് നോറ മുസ്കാന്റെ യഥാർഥ പേര്. കോഴിക്കോട് സ്വദേശിനിയായ നോറ ബിഗ് ബോസിൽ ജീവിതാനുഭവങ്ങൾ പങ്കുവെച്ചപ്പോൾ, സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ച വരുമാനത്തിലൂടെ താൻ സ്വന്തമായി ഒരു വീട് പണിതുയെന്ന് അറിയിച്ചിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് നോറ സോഷ്യൽ മീഡിയയിൽ സജീവമായത്.

എന്നാൽ അതിലൂടെ നേടിയ വരുമാനത്തിലൂടെ സ്വന്തമായി വീട് പണിത നോറ ജീവിതക്കഥയെ ബിഗ് ബോസിലെ മറ്റ് മത്സാരാർഥികൾ എല്ലാവരും പ്രശംസിക്കുകയും ചെയ്തു. അതേസമയം നോറ അവകാശപ്പെടുന്ന സോഷ്യൽ മീഡിയ വരുമാനം ഏത് പ്ലാറ്റ്ഫോമിൽ നിന്നുള്ളതാണെന്നുള്ള സംശയം ബിഗ് ബോസ് വീടിന്റെ പുറത്ത് ഇപ്പോൾ ചർച്ചയായകുയാണ്. പ്രമുഖ പ്ലാറ്റ്ഫോമുകളായ യുട്യൂബ്, ഇൻസ്റ്റഗ്രാമിൽ ഇത്രയധികം റെവന്യു ഉണ്ടാക്കാനുള്ള ഫോളോവേഴ്സ് നോറയ്ക്കില്ലയെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. നോറ റിയാലിറ്റി ഷോയിൽ പറഞ്ഞ ജീവതക്കഥ വാസ്തവമല്ലയെന്നാണ് ഇവർ പറയുന്നത്.

ALSO READ : Bigg Boss Malayalam : ഇത് എന്താ അടിയോടടി ഫാമിലിയോ! എവിടെ നോക്കിയാലും അടി; അവസാനം ബിഗ് ബോസും തലയിൽ കൈവെച്ചു

യുട്യൂബിൽ നോറയ്ക്കുള്ളത് 476 സബ്സ്ക്രൈബേഴ്സ് മാത്രമാണ്. നോറയുടെ പേരിലുള്ള മറ്റൊരു യുട്യൂബ് പേജിൽ ഉള്ളത് 2000ത്തിൽ അധികം സബ്സ്ക്രൈബേഴ്സാണുള്ളത്. ഇൻസ്റ്റഗ്രാമിൽ ബിഗ് ബോസിൽ വരുന്നതിന് മുമ്പ് മൂന്ന് ലക്ഷത്തിൽ താഴെയായിരുന്നു നോറയുടെ ഇൻസ്റ്റഗ്രാം ഫോളേവേഴ്സിന്റെ എണ്ണം. ഇത് ഈ പ്ലാറ്റ്ഫോമുകളിലൂടെ റെവന്യു സൃഷ്ടിക്കാൻ നോറയ്ക്കാകില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അല്ലെങ്കിൽ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിലൂടെയാകും നോറ ബിഗ് ബോസിൽ പറഞ്ഞ പണം സംബാദിച്ചതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇതിന്റെ പിന്നിലുള്ള വാസ്തവം അറിയണമെന്നാണ് ബിഗ് ബോസ് ആരാധകർ ചോദിക്കുന്നത്. 

കോവിഡ് കാലത്ത് 21 വയസുള്ളപ്പോഴാണ് നോറ വിവാഹിതയായത്. എന്നാൽ ആ ബന്ധം ഒരു വർഷം പോലു തികയുന്നതിന് വേർപിരിയേണ്ടി വന്നു. തുടർന്ന് യുപിഎസ്സി പരീക്ഷയ്ക്കായി തയ്യാറെടുക്കുമ്പോഴാണ് നോറ സോഷ്യൽ മീഡയയിലേക്ക് തിരിയുന്നത്. തന്റെ ഈ തീരുമാനത്തെ തന്റെ വീട്ടുകാർ എതിർത്തു. എന്നാൽ താൻ സോഷ്യൽ മീഡിയ വഴി പണം സംബാദിച്ച് സ്വന്തമായ വീട് വാങ്ങിയതെന്ന് ജീവിതക്കഥയിൽ ബിഗ് ബോസിലൂടെ നോറ അറിയിച്ചത്. താൻ വാങ്ങിയ വീട്ടിൽ ഇതുവരെ തന്റെ പിതാവ് കയറിട്ടില്ലെന്നും നോറ ഷോയിൽ അറിയിക്കുകയും ചെയ്തു.

അതേസമയം ഇന്ന് ബിഗ് ബോസിൽ ആദ്യ എവിക്ഷൻ നടക്കും. പവർ ടീം നേരിട്ട് നോമിനേഷനിലേക്കെത്തിച്ച അസി റോക്കി, മറ്റുള്ളവർ കൺഫെഷൻ റൂമിൽ വെച്ച് തിരഞ്ഞെടുത്ത ജിന്റോ, നോറ മസ്ക്കാൻ, സുരേഷ് മേനോൻ, സിജോ ജോൺ, ശരണ്യ ആനന്ദ്, അൻസിബ, രതീഷ് കുമാർ എന്നിവരാണ് ഈ ആഴ്ച നോമിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ മറ്റ് വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രതീഷ് ചന്ദ്രൻ പുറത്താകുമെന്നാണ് സോഷ്യൽ മീഡിയ വൃത്തങ്ങൾ അറിയിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News