വന്ന് കാലുകുത്തിയില്ല; ബിഗ് ബോസ് പണി തുടങ്ങി.. മൂന്ന് യോഗ്യതയില്ലാത്ത മത്സരാർത്ഥികൾ ആരൊക്കെ?
കഴിഞ്ഞ ദിവസമാണ് 17 മത്സരാർത്ഥികളെ ബിഗ് ബോസ് പരിചയപ്പെടുത്തിയത്
ബിഗ് ബോസിലെ ഏറ്റവും രസകരവും പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നതും പരിപാടിയിലെ ആ ടാസ്ക്കുകളാണ്. ബിഗ് ബോസ് വീടിനുള്ളിൽ നടക്കുന്ന തർക്കങ്ങളും വഴക്കുകളും ബഹളങ്ങളും ബിഗ് ബോസ് മത്സരാർത്ഥികൾ എങ്ങനെ തരണം ചെയ്യുന്നുവെന്നതും പ്രേക്ഷകർ ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്.
കഴിഞ്ഞ ദിവസമാണ് 17 മത്സരാർത്ഥികളെ ബിഗ് ബോസ് പരിചയപ്പെടുത്തിയത്. ഇനി വരാനുള്ള 100 ദിവസങ്ങളിൽ ആരെല്ലാം വീഴും ആരെല്ലാം വാഴും എന്നത് നോക്കികാണേണ്ട ഒന്ന് കൂടിയാണ്. തുടക്കത്തിൽ തന്നെ രസകരമായ ഒരു ടാസ്‌ക്കാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നത്.
നിങ്ങൾക്ക് ബിഗ് ബോസിൽ തുടരാൻ യോഗ്യതയില്ലെന്ന് കരുതുന്ന മൂന്ന് മത്സരാർത്ഥികളുടെ പേര് വെളിപ്പെടുത്തുക എന്നതാണ് മത്സരാർത്ഥികൾക്ക് ബിഗ് ബോസ് കൊടുത്തിരിക്കുന്ന ടാസ്‌ക്. പുതിയ പ്രോമോ വീഡിയോ പ്രകാരം നവീൻ അപർണയുടെ പേര് വെളിപ്പെടുത്തുന്നത് കാണാം. ബിഗ് ബോസിൽ വന്ന ഉടനെ തന്നെ അടി ഉണ്ടാക്കാനാണോ ബിഗ് ബോസിന്റെ ശ്രമമെന്ന് ആരാധകർ ചോദിച്ച് തുടങ്ങിക്കഴിഞ്ഞു. എന്നാൽ ബിഗ് ബോസ് പണി തുടങ്ങി എന്ന് പോസിറ്റീവായും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസത്തെ ഇൻട്രൊഡക്ഷൻ എപ്പിസോഡിന് ശേഷം ഇന്നാണ് ബിഗ് ബോസ് ആറാട്ട് തുടങ്ങുന്നത്. അതുകൊണ്ട് തന്നെ തുടങ്ങുന്ന എപ്പിസോഡിൽ ബിഗ് ബോസ് ഒരു പൊളി പൊളിക്കും എന്നത് തന്നെയാണ് ബിഗ് ബോസ് ആരാധകരുടെയും പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.