ബിഗ് ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥിയായിരുന്നു നടിയും മോഡലുമായ റിതുമന്ത്രി. അന്ന് ബിഗ് ബോഗ് ഹൗസിലിരുന്ന് പാടിയ ആരോമലേ..എന്ന ഗാനത്തിന് നിരവധി ട്രോളുകൾ ഇറങ്ങിയിരുന്നു. സംഗീതത്തെ ഇങ്ങനെയൊക്കെ അപമാനിക്കാമോ എന്ന് ചോദിച്ചിറങ്ങിയ ട്രോളുകൾ കിടിലൻ മറുപടി നൽകുന്നതാണ് റിതുമന്ത്രയുടെ കവർ സോങ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലൂട്ടേറെ എന്ന ചിത്രത്തിലെ അമിത് ത്രിവേദി യുടെ സംഗീതത്തിൽ ശ്രദ്ധേയമായ "മോണ്ടരേ" എന്ന ഈ ഗാനം അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് നോയിസ് ഗേറ്റ് മീഡിയയാണ്. ഡെൻസൻ ഡൊമിനിക് ആണ്  മ്യൂസിക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.


കഴിഞ്ഞ ബിഗ് ബോസ് സീസൺ 3 ലെ ഫൈനലിസ്റ്റ് കൂടിയായിരുന്നു റിതു മന്ത്ര. ബിഗ് ബോസിന് ശേഷം വലിയൊരു ആരാധകക്കൂട്ടത്തെയും താരം സ്വന്തമാക്കി. 2018ലെ മിസ് ഇന്ത്യ സൗത്ത് മത്സരത്തിൽ മിസ് ടാലന്റ് പട്ടവും റിതു കരസ്ഥമാക്കിയിരുന്നു. 


 



റഹീം ഇബ്ന് റഷീദ് ആണ് കവർ സോങിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ്  കളറിംഗ് ചെയ്തിരിക്കുന്നത് പ്രമോദ്. അസ്സോസിയേറ്റ് ക്യാമറ വിഷ്ണു പി വി, അസിസ്റ്റന്റ് ഡയറക്ടർ :സൽമാൻ, എസ് പോസ്റ്റർ ഡിസൈൻ : സനീഷ് എം എസ് റെക്കോർഡിസ്റ്: ദിനേശ് ഡിയാണ് ചെയ്തിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.