ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിലും മുഖ്യപങ്ക് വഹിച്ച താരമാണ് ശ്രീശാന്ത്. ശ്രീ എന്ന എസ് ശ്രീശാന്ത് മലയാളികൾക്ക് അബിമാനമായി മാറാൻ അധിക സമയം വേണ്ടിവന്നില്ല. കേരളം കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായിരുന്നു ശ്രീശാന്ത്. ഏകദിനത്തിലും ട്വന്റി ട്വന്റിയിലും ഇന്ത്യ വിജയം കൈവരിച്ചപ്പോൾ കരുത്തുറ്റ പോരാളിയായിരുന്നു മലയാളികളുടെ ഭാഗ്യ'ശ്രീ'. ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരത്തിന്റെ കരിയറിൽ മറ്റൊരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ് ഇപ്പോൾ. പാട്ടിൽ ഒരു കൈ നോക്കുകയാണ് ശ്രീശാന്ത്. അരങ്ങേറ്റം ബോളിവുഡിലും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതെ മലയാളിയുടെ സ്വന്തം ശ്രീ ബോളിവുഡിൽ ​ഗായകനായിരിക്കുകയാണ്. 'ഐറ്റം നമ്പര്‍ വണ്‍' എന്ന ചിത്രത്തിലാണ് ശ്രീശാന്ത് പാടുന്നത്. ​ഗാനത്തിന്റെ റെക്കോഡിങ് കൊച്ചിയിലായിരുന്നു. നേരത്തെ സിനിമയിൽ അഭിനയിച്ച ശ്രീ തനിക്ക് അഭിനയവും നൃത്തവും എല്ലാം വഴങ്ങുമെന്ന് തെളിയിച്ച് ആരാധകരുടെ മനസ് കീഴടക്കിയിരുന്നു. ഇനി പാട്ടിലൂടെ ജനഹൃദയം കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ചിത്രത്തിൽ ഒരു വേഷവും ശ്രീശാന്ത് ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്. 


Also Read: Sreesanth Retirement : വിവാദങ്ങളിൽ നിന്ന് പറന്നുയർന്ന പോരാളി ; ക്രിക്കറ്റ് പ്രേമികളുടെ സ്വന്തം 'ശ്രീ'


 


ബാലുരാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐറ്റം നമ്പര്‍ വണ്‍. ചിത്രത്തിൽ സണ്ണി ലിയോണും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുനില്‍ വര്‍മ, രാജ്പാല്‍ യാദവ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. സിനിമയുടെ ചിത്രീരകണം ജുലൈയില്‍ തുടങ്ങും. 


അതിനിടെ വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കാതുവാക്കിലെ രണ്ടു കാതൽ’ എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിലും ശ്രീശാന്ത് എത്തുന്നുണ്ട്. മുഹമ്മദ് മുബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. സാമന്തയുടെ ആൺസുഹൃത്തിന്റെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്. ചിത്രത്തിൽ സാമന്തയ്ക്കൊപ്പമുള്ള ചെറിയൊരു രം​ഗം കഴിഞ്ഞ ദിവസം ശ്രീശാന്ത് സോഷ്യൽ മീഡിയയയിൽ പങ്കുവച്ചിരുന്നു. ഏപ്രിൽ 28നാണ് സിനിമ തീയേറ്ററുകളിൽ എത്തുന്നത്.


2022 മാർച്ച് ഒമ്പതിനാണ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ശ്രീശാന്ത് പ്രഖ്യാപിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി ടീമംഗമായി തിരിച്ചുവന്നതിന് പിന്നാലെയാണ് ശ്രീശാന്ത് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. വരും തലമുറയിലെ ക്രിക്കറ്റർമാർക്കായാണ് വിരമിക്കലെന്നും സ്വയമെടുത്ത തീരുമാനമാണെന്നും സന്തോഷം പകരുന്ന കാര്യമല്ലെങ്കിലും അത് അനിവാര്യാമാണെന്നുമായിരുന്നു താരം അന്ന് ട്വിറ്ററിൽ കുറിച്ചത്.


Also Read: Sreesanth Retirement: ''കരിയറിലെ ഓരോ മുഹൂർത്തവും വിലപ്പെട്ടതായിരുന്നു''; വിരമിക്കൽ പ്രഖ്യാപിച്ച് ശ്രീശാന്ത്


 


2007ലെ ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാൻ നായകന്‍ മിസ്‌ബാ ഉള്‍ ഹക്ക് പിന്നിലേക്ക് ഉയർത്തിയടിച്ച പന്ത് കൃത്യമായി കൈകളിലൊതുക്കിയത് ശ്രീശാന്തായിരുന്നു. ഓസ്ട്രേലിയ്ക്കെതിരെയുള്ള സെമി-ഫൈനൽ മത്സരമായിരുന്നു ക്രിക്കറ്റ് ആരാധകർ ഫൈനലിനെക്കാൾ ഓർത്തിരിക്കുന്നത്. ഓപ്പണർമാരായ ആഡം ഗിൽക്രിസ്റ്റിന്റെയും മാത്യു ഹെയ്ഡെന്റെയും വിക്കറ്റുകളെടുത്ത ശ്രീയുടെ ബോളിങ് ഇന്നും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഉള്ളിൽ തന്നെയുണ്ടാകും. പിന്നീട് നടന്ന 2011 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഭാഗ്യശ്രീ തന്നെയായിരുന്നു ശ്രീശാന്ത്. 


ഐപിഎൽ ഒത്തുകളി ആരോപണത്തെ തുടർന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തിയതോടെയാണ് ശ്രീശാന്തിന്റെ കരിയറിന് വിള്ളലേറ്റത്. നിയമപോരാട്ടങ്ങൾക്കൊടുവിൽ തിരിച്ചെത്തിയ ശ്രീശാന്ത് വീണ്ടും കരിയറിൽ സജീവമായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.