തെന്നിന്ത്യൻ നടന്മാരിൽ (South Indian Actors) ഏറെ ആരാധകരുള്ള നടനാണ് അല്ലു അർജുൻ (Allu Arjun). തെലുങ്കിൽ (Telugu) മാത്രമല്ല മലയാളം ഉൾപ്പെടെ മറ്റെല്ലാ ഭാഷകളിലും അല്ലുവിന് ആരാധകർ ഒരുപാടാണ്. താരത്തിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അടുത്തിടെ ഇറങ്ങിയ പുഷ്പ എന്ന ചിത്രം വമ്പൻ വിജയം നേടിയിരുന്നു. അല്ലു അർജുന്റെ പുതിയ വിശേഷങ്ങൾ എല്ലാം ഏറെ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഒരു വാർത്ത ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും അല്ലു അർജുൻ പിന്മാാറിയെന്ന വാർത്തയാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പരസ്യത്തിനായി കോടികളാണ് വാ​ഗ്ദാനം ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. എന്നിട്ടും താരം അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. താൻ ഈ പരസ്യ ചിത്രത്തിൽ അഭിനയിച്ചാൽ അത് പ്രേക്ഷകർക്കിടയിൽ തെറ്റായ മാതൃകയുണ്ടാക്കും എന്നതിനാലാണ് അല്ലു ഇതിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ. വ്യക്തിപരമായി പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകർ ഉൽപ്പന്നം കഴിക്കാൻ തുടങ്ങണമെന്ന് താരം ആഗ്രഹിക്കുന്നില്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.


Also Read: KL Rahul - Athiya Shetty Marriage : ക്രിക്കറ്റ് താരം കെ.എൽ രാഹുൽ വിവാഹിതനാകുന്നു; വധു ബോളിവുഡ് നായിക


 


പുകയില പരസ്യത്തിൽ മോഡലാകുന്നതിൽ നിന്ന് പിന്മാറിയതിന് പിന്നാലെ നിരവധി പേരാണ് അല്ലു അർജുനെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. ഒരുപാട് പേർ അല്ലുവിന് പിന്തുണയുമായി എത്തി. ഉയർന്ന പ്രതിഫലം വാങ്ങി ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന ഒട്ടേറെ താരങ്ങൾ നമ്മുടെ സിനിമ മേഖലയിൽ ഉണ്ടെങ്കിലും അതിൽ നിന്ന് പിന്മാറിക്കൊണ്ട് മാതൃകയാകുകയാണ് അല്ലു അർജുൻ എന്നാണ് പ്രേക്ഷക പ്രതികരണം. 


Also Read: Gangubhai Kathiawadi Movie OTT Release : ഗംഗുഭായ് കത്തിയവാടി ഒടിടി റിലീസ് പ്രഖ്യാപിച്ചു; ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിന്


 


വമ്പൻ വിജയമായിരുന്ന 'പുഷ്പ' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിരക്കിലാണ് അല്ലു അർജുൻ ഇപ്പോൾ. ഇന്ത്യയൊട്ടകെ മികച്ച അഭിപ്രായം നേടിയാണ് പുഷ്പയുടെ ഒന്നാം ഭാഗം വൻ വിജയമായത്. ഇതുവരെയുള്ളതിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു വേഷമായിരുന്നു ചിത്രത്തിൽ അല്ലു അർജുന്റേത്. ഫഹദ് ഫാസിലിന്റെയും തകർപ്പൻ പ്രകടനമുണ്ടാകുമെന്നതിനാൽ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.'പുഷ്പ'യുടെ ഗംഭീര വിജയത്തിന് ശേഷം താരമൂല്യം ഉയർന്ന അല്ലു അർജുൻ നിരവധി പരസ്യങ്ങളിൽ ഉൾപ്പെടെ ഇടംപിടിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.