വിജയ്, നയന്‍‌താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്ലി സംവിധാനം ചെയ്ത 'ബിഗിലിലെ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച പ്രതികരണം നേടിയ ചിത്രം  തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഗാനം പുറത്തിറക്കിയത്. 


എആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച  ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.  


'ബിഗില്‍ ബിഗില്‍ ബിജിലുമാ..' എന്നാരംഭിക്കുന്ന ഗാനത്തിന് വിജയ്‌യും നയന്‍താരയും 'കുത്ത്' ചുവടുകള്‍ വെക്കുന്നു എന്നതും പ്രത്യേകതയാണ്. 



അതേസമയം, റിലീസ് ചെയ്ത് ഒരാഴ്‌ച പിന്നിടുമ്പോള്‍ ബിഗില്‍  200 കോടിയിലധികം കളക്ഷന്‍ നേടി. 


ചെന്നൈ ബോക്സ് ഓഫീസില്‍ നിന്നും ഏറ്റവും ഉയര്‍ന്ന ഓപ്പണി൦ഗ് ഡേ കളക്ഷന്‍ നേടിയ ചിത്രമെന്ന പ്രത്യേകതയും ബിഗിലിനുണ്ട്. 


തെരി, മെര്‍സല്‍ എന്നീ വമ്പന്‍ ബോക്‌സ് ഓഫിസ് ഹിറ്റുകള്‍ക്കു ശേഷം ആറ്റ്‌ലി- വിജയ് ടീം ഒന്നിക്കുന്ന ചിത്രമാണ്‌ ബിഗില്‍. 


എ ജി എസ് എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 


രായപ്പന്‍ എന്ന ഡോണ്‍ കഥാപാത്രത്തെയും മൈക്കള്‍ എന്ന ഫുട്ബോള്‍ താരത്തിന്‍റെയും കഥാപാത്രങ്ങളെയാണ് വിജയ്‌ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 


 വിവേക്, കതിര്‍, ജാക്കി, ഷ്രോഫ്, ഡാനിയേല്‍ ബാലാജി, അനന്ദരാജ്, രാജ്കുമാര്‍, ദേവദര്‍ശിനി, യോഗി ബാബു, സൗന്ദരരാജാ, ജി ജ്ഞാനസംബന്ധം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.