പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ എ.ആർ. മുരുഗദോസ് ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രത്തിൽ മലയാള താരം ബിജു മേനോനും. അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമായ വിവരം ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ഔദ്യോഗികമായി പുറത്ത് വിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജു മേനോൻ ഉൾപ്പെടുന്ന ഒരു ചിത്രീകരണ വീഡിയോയും ശ്രീലക്ഷ്മി മൂവീസ് റിലീസ് ചെയ്തിട്ടുണ്ട്. ബിജു മേനോൻ അഭിനയിക്കുന്ന ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. 'എസ്കെ x എആർഎം' എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം വിദ്യുത് ജംവാലും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


ALSO READ: ആക്ഷൻ ഹീറോ അർജുന്റെ പുതിയ ചിത്രം വിരുന്ന്; ഒഫീഷ്യൽ ടീസർ റിലീസ് ചെയ്തു


തുപ്പാക്കിക്ക് ശേഷം, എ.ആർ മുരുഗദോസിനൊപ്പം വിദ്യുത് ജംവാൽ തമിഴിൽ വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. രുക്മിണി വസന്ത്, ബോളിവുഡ് താരം സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഇളമൺ ആണ് നിർവഹിക്കുന്നത്. എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, കലാസംവിധാനം- അരുൺ വെഞ്ഞാറമ്മൂട്, സംഘട്ടന സംവിധാനം- മാസ്റ്റർ ദിലീപ് സുബ്ബരായൻ. പിആർഒ- ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.