Mullaperiyar Dam പണി കഴിയിപ്പിച്ച ബ്രിട്ടീഷ് എഞ്ചിനിയറുടെ ജീവചരിത്രം സിനിമയാക്കുന്നു
Mullaperiyar Issue ബന്ധപ്പെട്ട യഥാർഥ സംഭവങ്ങൾ പുറത്തേക്ക് കൊണ്ടുവരനാണ് സീനു രാമാസാമി ഇംഗ്ലീഷ് എഞ്ചിനിയറുടെ കഥ സിനിയാക്കാൻ ഒരുക്കുന്നത്
Chennai : മുല്ലപ്പെരിയാർ ഡാം വിഷയത്തിന്റെ (Mullaperiyar Issue) ആധികാരികത പുറത്ത് കൊണ്ടുവരണമെന്ന നിലയിൽ അണക്കെട്ട് പണിത ബ്രിട്ടീഷ് എഞ്ചിനിയറുടെ ജീവചരിത്രം സിനിമയാക്കുന്നു. ദേശീയ അവാർഡ് ജേതാവ് തമിഴ് സംവിധായകൻ സീനു രാമസാമിയാണ് (Seenu Ramasamy) ഡാമിന്റെ പണി കഴിയിപ്പിച്ച ബ്രിട്ടീഷ് എഞ്ചിനിയറായ ജോൺ പെന്നിക്വിക്കിന്റെ (John Pennycuick) ജീവചരിത്രം സിനിമയാക്കുന്നത്.
ഡാമുമായി ബന്ധപ്പെട്ട യഥാർഥ സംഭവങ്ങൾ പുറത്തേക്ക് കൊണ്ടുവരനാണ് സീനു രാമാസാമി ഇംഗ്ലീഷ് എഞ്ചിനിയറുടെ കഥ സിനിയാക്കാൻ ഒരുക്കുന്നതെന്ന് IANS റിപ്പോർട്ട് ചെയ്യുന്നു. ബ്രിട്ടീഷ് ഭരണക്കാലത്ത് പെന്നിക്വിക്ക് മദ്രാസ് നാട്ടുരാജ്യത്തിന്റെ ലജിസ്ലേറ്റിവ് കൗൺസിൽ അംഗമായിരുന്നു.
കേരളത്തിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുന്നത് തമിഴ്നാട്ടിലെ തേനി, മധുരൈ, ഡിൻഡിഗൽ, ശിവഗംഗ രാമനാഥപുരം ജില്ലകളിലെ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമാണ്. പാട്ട കരാറിന് മുല്ലപ്പെരിയാർ അണക്കെട്ടിന് അവകാശം തമിഴ്നാട് സർക്കാരിന് ഏൽപ്പിച്ചിരിക്കുകയാണ്.
ഇതിൽ ഏറ്റവും പ്രധാനമായും ഡാം പെന്നിക്വാക്കിന്റെ സ്വന്തം കൈയ്യിൽ പണം ചെലവഴിച്ചാണ് പണിതത്. അദ്ദേഹത്തെ കുറിച്ച് ചിത്രം എടുക്കുമ്പോൾ ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യവഹാരത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...