1921 ലെ മലബാര്‍ കലാപത്തെ പ്രമേയമാക്കി സിനിമയോരുങ്ങുന്നു എന്ന് പ്രിഥ്വിരാജ് അറിയിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍,
ബിജെപി നേതാക്കള്‍ ഇതിനെതിരെ വിമര്‍ശനവുമായി രംഗത്ത് വരുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രിഥ്വിരാജിന്റെ പുതിയ സിനിമക്കുള്ള മാസ് ഡയലോഗ് മാതൃഭൂമി മാനേജിംഗ് ഡയറക്ടറും കോൺഗ്രസ് നേതാവുമായിരുന്ന കെ.മാധവൻ നായർ എഴുതി 
മാതൃഭൂമി പ്രസിദ്ധീകരിച്ച മലബാർ കലാപം എന്ന പുസ്തകത്തിൽ നിന്നാവട്ടെ എന്ന് പറഞ്ഞുകൊണ്ട് പുസ്തകത്തിന്‍റെ പേജിന്‍റെ ഫോട്ടോയാണ് ബിജെപി വക്താവ് 
ഫേസ് ബുക്കില്‍ പങ്ക്വെച്ചത്.



 



നേരത്തെ ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍, കേവലം ബിൻലാദൻറെ പൂർവ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് 
കുഞ്ഞഹമ്മദ്, ആലി മുസ്ലിയാർ എന്നിവർ. അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങൾ ചെറുക്കുക തന്നെ ചെയ്യും. 
അത്തരത്തിലുള്ള ശ്രമങ്ങളിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ പിൻവാങ്ങണം. അല്ലെങ്കിൽ ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും എന്ന് പറഞ്ഞുകൊണ്ട് 
രംഗത്ത് വന്നിരുന്നു,


Also Read:പൃഥ്വിരാജ് പിൻവാങ്ങണം, ചരിത്രം നിങ്ങളെ ഒറ്റുകാരൻ എന്ന് രേഖപ്പെടുത്തും! നടനെതിരെ ബിജെപി നേതാവ്


 


ഇതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന വക്താവ് കെ മാധവന്‍ നായരുടെ മലബാര്‍ കലാപം എന്ന പുസ്തകത്തിലെ പേജുമായി രംഗത്ത് വന്നിരിക്കുന്നത്.