നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന "കാൽ ലക്ഷം രക്തദാനം "വമ്പൻ ഹിറ്റി"ലേക്ക്. മമ്മൂട്ടിയുടെ ജീവ കാരുണ്ണ്യ പ്രവത്തനങ്ങളിൽ ആദ്യകാലഘട്ടം തുടങ്ങി പങ്കാളി ആയിരുന്ന ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ ഈ ഉദ്യമത്തിന് വേണ്ടി പ്രത്യേകം തുറന്ന ബ്ലഡ് ബാങ്കിൽ രക്ത ദാനത്തിന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്. അങ്കമാലി എം എൽ എ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ് എറണാകുളം എ സി പി രാജ്‌കുമാർ തുടങ്ങി വി ഐ പികൾ രാവിലെ തന്നെ രക്തദാനം നടത്തിയവരിൽ പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മമ്മൂട്ടി തനിക്ക് ഇഷ്ട നടൻ മാത്രമല്ല അദ്ദേഹത്തിലെ  സഹനുഭൂതിയുള്ള മനുഷ്യനെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നു റോജി പറഞ്ഞു. മുൻ മന്ത്രിയും ഇടതു മുന്നണി നേതാവുമായ ജോസ് തെറ്റയിൽ രക്തദാതാക്കൾക്ക് പിന്തുണയുമായി ആദ്യന്തം ഉണ്ടായിരുന്നതും ശ്രദ്ധേയമായി. രാഷ്ട്രീയ വൈരമൊക്കെ മറന്ന് റോജി എം ജോണിന്റെ. രക്തദാന സമയത്ത് അദ്ദേഹത്തിന്റെ സമീപം ചിലവിട്ട ജോസ് തെറ്റയിലിന്റെ സമീപനവും ശ്രദ്ധേയമായി.മമ്മൂട്ടിയുടെ വിദ്യാഭ്യാസ കാലത്ത് അദ്ദേഹത്തിന്റെ സീനിയറും സുഹൃത്തുമാണ് ജോസ് തെറ്റയിൽ.


ALSO READ : Uorfi Javed : ഇതാരാ പിടയ്ക്കുന്ന മീനോ?! വൈറലായി ഉർഫി ജാവേദിന്റെ പുതിയ ഔട്ട്ഫിറ്റ്


മമ്മൂട്ടിക്കൊപ്പം 3 ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ ആണ് അജയ് വാസുദേവ്. ഇവർ ഒന്നിച്ച ഷൈലോക് സിനിമ ഇൻടസ്ട്രി ഹിറ്റുമായിരുന്നു. ഒരു ആരാധകൻ എന്ന നിലയിൽ തന്റെ കടമയും ഉത്തരവാദിത്തവുമാണ് ഈ രക്തദാനമെന്നു അജയ് വാസുദേവ് പറഞ്ഞു.


കൊല്ലത്തെ വിസ്മയ കേസ് അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന രാജ്‌കുമാറിനു ഈ വർഷത്തെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചിരുന്നു. "മമ്മൂട്ടി ഫാൻ " ആയ തന്നെ വിസ്മയ കേസ് വിധി വന്നപ്പോൾ മമ്മൂട്ടി വിളിച്ചഭിനന്ദിച്ചത് തനിക്ക് ഒരിക്കലും മറക്കാനാവില്ലന്ന് രാജ്‌കുമാർ പറഞ്ഞു. പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോകുലം ഗ്രൂപ്പിന്റെ നൂറോളം ജീവനക്കാർ ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിലെ ജീവനക്കാർ എന്നിവരുടെ രക്തദാനവും ശ്രദ്ധേയമായി


മറ്റുള്ള നടൻ മാരിൽ നിന്നും മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്  മാതൃകാപരമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹം അറിഞ്ഞും അറിയാതെയും ചെയ്യപ്പെടുന്നതിലൂടെ നമ്മുക്കിടയിൽ ഏറ്റവും  അവശത അനുഭവിക്കുന്ന സാധാരണകാരുടെയും, പാവപെട്ടവന്റെയും അതുപോലെ ഒറ്റപ്പെട്ടു നിൽക്കുന്ന ആദിവാസി ഗോത്ര വിഭാഗങ്ങളിലും അവരുടെ കുട്ടികളുടെയും ക്ഷേമത്തിനും വേണ്ടി നടത്തിയ ഇടപെടലുകൾ ഒക്കെ തന്നെ ആണ്.പാർശ്വാവൽക്കരിക്കപ്പെട്ട ജനാവിഭാങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും കരുതലും കാണിക്കുന്നത് ഇത് തന്നെയാണെന്നും, മുഖ്യപ്രഭാഷണം നടത്തിയ ലിറ്റിൽ ഫ്ലവർ ആശുപത്രി ജോയിൻറ് ഡയറക്ടർ ഫാദർ തോമസ് വാളുക്കാരൻ പറഞ്ഞു


മമ്മൂട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ  തങ്ങൾക്ക് എന്നും പ്രചോധകമാണന്നു ഗോകുലം ഗ്രൂപ്പ് എ ജി എം ജിതേഷ് ബി പറഞ്ഞു. മമ്മൂട്ടിയുടെ നന്മകൾക്കൊപ്പം നടക്കുവാൻ തങ്ങൾക്ക് എന്നും അഭിമാനമുണ്ടാനും ജിതേഷ് പറഞ്ഞു.


പതിനെട്ടു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മമ്മൂട്ടിയുടെ ആരാധകരുടെ കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആണ് രക്തദാന പദ്ധതി നടപ്പിലാക്കുന്നത്. സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട്‌ കുര്യാക്കോസ് ആസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ തിരുവോണ നാളിൽ രക്തം ദാനം ചെയ്തു തുടങ്ങിയ പദ്ധതിയിലൂടെ പതിനയ്യായിരം ആളുകൾ നാളിത് വരെ രക്തദാനം നടത്തിയതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
രക്തദാന യജ്‌ഞം ദിവസങ്ങൾക്കുള്ളിൽ തന്നെ ലക്ഷ്യം കാണുമെന്നു സംഘടനയുടെ ജനറൽ സെക്രട്ടറി സഫീദ് മുഹമ്മദ്‌ ദുബായിൽ പറഞ്ഞു.


അങ്കമാലിയിലെ ബ്ലഡ് ബാങ്കിൽ പൊതുജനങ്ങൾക്കും രക്തദാനത്തിനുള്ള സൗകര്യം ഉണ്ട്. വിശദ വിവരങ്ങൾക്ക്  0484 2675415 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്  ഹോസ്പിറ്റൽ ജനറൽ മാനേജർ ജോസ് ആൻറണി, ഷിജോ സൽക്കാര, ഷിബു മൂലൻ തുടങ്ങിയവർ  നേതൃത്വം നൽകി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.