തിരുവനന്തപുരം: ബോളിവുഡ് താരം സണ്ണി ലിയോൺ തിരുവനന്തപുരത്ത്. താരത്തിന് ആരാധകർ വമ്പിച്ച വരവേൽപ്പാണ് നൽകിയത്. അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപന ചടങ്ങിൽ പങ്കെടുക്കാനായാണ് സണ്ണി ലിയോൺ എത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചയ്ക്ക് 12 മണിയോടെയാണ് സണ്ണി ലിയോൺ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. മണിക്കൂറുകളായി കാത്തിരുന്ന ആരാധകരോട് കൈ വീശി സ്നേഹം കാണിച്ചാണ് സണ്ണി ലിയോൺ എയർപോർട്ടിൽ നിന്ന് ഇറങ്ങിയത്. തിരുവനന്തപുരത്ത് പറന്നിറങ്ങിയ താരത്തെ കാണാൻ നിരവധി ആളുകളാണ് തടിച്ചു കൂടിയത്. ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ധരിച്ചാണ് സണ്ണി ലിയോൺ എത്തിയത്. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനം കയറുന്നതിനു മുമ്പുള്ള വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. താനിപ്പോൾ നന്നായി ഹിന്ദി സംസാരിക്കുന്നില്ലേ എന്നു ചോദിച്ചു കൊണ്ടാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


ALSO READ: പൂത്തിരി കത്തും ആവേശം! കൊച്ചിപാട്ടുമായി ഷൈൻ ടോം ചാക്കോ, വീഡിയോ


നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം സണ്ണി ലിയോൺ നി‍‍ർവഹിക്കും. ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും. ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലും ചേ‍ർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച് സെമിനാറിന് ശേഷം ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലേ ആരംഭിക്കും. 


അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമേ ഇന്ത്യയിലെ മോഡലുകളും റാംപില്‍ ചുവടുവെയ്ക്കുന്നുണ്ട് എന്നതാണ് പ്രത്യേകത. വൈകുന്നേരത്തോടെ മത്സരം പൂർത്തിയാക്കി വിജയികളെ പ്രഖ്യാപിക്കും. പ്രമുഖ ബാന്റിന്റെ ഫ്യൂഷന്‍ മ്യൂസിക്കിന് ശേഷം ഫാഷന്‍ ഫെസ്റ്റിന് സമാപനമാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.