Mouni Roy Marriage: ബംഗാളി സുന്ദരി മൗനി റോയിയും സൂരജ് നമ്പ്യാരും വിവാഹിതരാവുന്നു
കേരളത്തിന്‍റെ മരുമകളാവാന്‍ ബംഗാളി സുന്ദരി മൗനി റോയ്. ദുബായ് മലയാളി ബാങ്കർ സൂരജ് നമ്പ്യാരാണ് വരന്‍.
മുംബൈ: കേരളത്തിന്‍റെ മരുമകളാവാന്‍ ബംഗാളി സുന്ദരി മൗനി റോയ്. ദുബായ് മലയാളി ബാങ്കർ സൂരജ് നമ്പ്യാരാണ് വരന്‍.
ജനുവരി 27ന് ഗോവയിൽ വച്ചാണ് വിവാഹം. പഞ്ചനക്ഷത്ര ഹോട്ടലായ ഡബ്ല്യൂ ഗോവ വിവാഹത്തിനായി ബുക്ക് ചെയ്തിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
അതേസമയം, മൗനി റോയിയുടെ (Mouni Roy) വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജനുവരി 23 മുതൽ ജനുവരി 27 വരെ വിവാഹ ചടങ്ങുകൾ നടക്കും. കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചാകും വിവാഹം നടക്കുക. കരൺ ജോഹർ, എക്താ കപൂർ, മനീഷ് മൽഹോത്ര, ആഷ്‌ക ഗരോഡിയ തുടങ്ങിയവർ വിവാഹത്തില്‍ പങ്കെടുക്കും.
എക്താ കപൂറിന്‍റെ സാസ് ഭി കഭി ബാഹു ഥി എന്ന സീരിയലിലൂടെയാണ് മൗനി റോയ് ടെലിവിഷൻ രംഗത്ത് ചുവടു വയ്ക്കുന്നത്. പിന്നീട് കസ്തൂരി, മഹാദേവ്, ജുനൂൻ ഐസി നഫ്റത് തോ കൈസാ ഇഷ്ഖ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു. എന്നാല്‍, നാഗിന്‍ സീരിയലാണ് ഇവരെ ഏറെ ശ്രദ്ധേയയാക്കിയത്. 2018ൽ റിലീസ് ചെയ്ത അക്ഷയ് കുമാർ ചിത്രം ഗോൾഡിലൂടെ മൗനി റോയ് ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...