ബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനം ചെയ്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എമർജൻസി ചിത്രത്തിന്റെ റിലീസിൽ ഇടപ്പെട്ട് ബോംബൈ ഹൈക്കോടതി. ഈ മാസം 25നകം റിലീസിന്റെ കാര്യത്തിൽ  തീരുമാനമെടുക്കണമെന്ന് കോടതി സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് നിർമാതാക്കളായ സീ സ്റ്റു‍ഡിയോസ് സമർപ്പിച്ച ഹർജി പരി​ഗണിക്കവേ ജസ്റ്റിസുമാരായ ബർ​ഗെസ് കൊളാബാവാല, ഫിർദോഷ് പൂണിവാല എന്നിവരടങ്ങുന്ന ബഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 


സിനിമയ്ക്കെതിരെ ജബൽപൂർ സിഖ് സം​ഗത് സമർപ്പിച്ച ഹർജികൾ പരി​ഗണിക്കാനും റിലീസ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ സെപ്റ്റംബർ 18 നകം തീരുമാനമെടുക്കാനും സെപ്റ്റംബർ നാലിന് കോടതി ഉത്തരവിട്ടിരുന്നു. 


Read Also: ഷുക്കൂർ വധക്കേസ്; പി.ജയരാജനും ടി.വി രാജേഷിനും തിരിച്ചടി


സെപ്റ്റംബർ 6 നായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സിഖ് സംഘടനകളുടെ പ്രതിഷേധത്തെത്തുട‍ർന്ന് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ഇന്ത്യയിലെ അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി വരുന്ന ചിത്രത്തിൽ ഇന്ദിരാ​ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.


സിഖ് മതത്തെ സിനിമയിൽ മോശമായി ചിത്രീകരിക്കുന്നു എന്നും എമർജൻസിയുടെ പ്രദർശനം പൂർണമായും തടയണമെന്നും ആവശ്യപ്പെട്ട് സിഖ് മത പ്രതിനിധികൾ പരാതി നൽകിയിരുന്നു.സിനിമയിൽ സിഖ് സമുദായത്തിൻ്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്ന രംഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ജബൽപൂർ സിഖ് സംഗത്, ഗുരു സിംഗ് സഭ ഇൻഡോർ എന്നിവ‍‍ർ കോടതിയെ സമീപിച്ചിരുന്നു.


ചില സംഭവങ്ങളുടെ ചിത്രീകരണം സിഖ് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും അപകീർത്തിപ്പെടുത്താനും ഇടയാക്കുമെന്ന് ഹർജിക്കാർ പരാതിപ്പെട്ടതിനെ തുടർന്ന്  ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിനും സിബിഎഫ്‌സിക്കും നോട്ടീസ് അയച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.