വീട്ടുജോലിക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബോണി കപൂറും കുടുംബവും ക്വാറന്‍റീനില്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂര്‍ മക്കളായ ജാന്‍വി കപൂര്‍, ഖുഷി കപൂര്‍ എന്നിവരാണ് ക്വാറന്‍റീനില്‍ പ്രവേശിച്ചിരിക്കുന്നത്. മകളും നടിയുമായ ജാന്‍വിയാണ് അച്ഛന്റെ കുറിപ്പുള്‍പ്പടെ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. 


ഏവരും സാമൂഹിക അകലം പാലിക്കണമെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും ബോണി കപൂര്‍ സന്ദേശത്തില്‍ പറയുന്നു. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 23കാരനായ ചരണ്‍ സാഹുവിനാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 


ശനിയാഴ്ച വൈകിട്ട് മുതല്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്ന ചരണിന്‍റെ സ്രവും പരിശോധനയ്ക്ക് അയക്കുകയായിരുന്നു. പരിശോധന ഫലം പോസിറ്റീവായതോടെ ബിഎംസി അദ്ദേഹത്തെ ക്വാറന്‍റീന്‍ സെന്‍ററിലേക്ക് മാറ്റുകയായിരുന്നു. 


സില്‍ക്ക് സ്മിതയുമായി അസാധ്യ രൂപസാദൃശ്യം, വൈറലായി ടിക് ടോക് താരം


 


വീട്ടില്‍ താനും മക്കളും മറ്റ് ജോലിക്കാരും ഉണ്ടെന്നും അവര്‍ക്കാര്‍ക്കും കൊറോണ ലക്ഷണങ്ങളില്ലെന്നും ബോണി പറയുന്നു.  എന്നാല്‍, ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് 14 ദിവസത്തേക്ക് ക്വാറന്‍റീനില്‍ പ്രവേശിക്കുകയാണെന്നും ബോണി കപൂര്‍ പറയുന്നു. 


കൂടാതെ, വ്യാജവാര്‍ത്തകള്‍ ഒഴിവാക്കാനാണ് തന്‍റെ കുറിപ്പെന്നും ചരണ്‍ ഉടന്‍ സുഖം പ്രാപിച്ച് മടങ്ങിയെത്താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.