സില്‍ക്ക് സ്മിത...
ഒരുകാലത്ത് മലയാളിയെ കോരിത്തരിപ്പിച്ച മാസ്മരിക സുന്ദരി. മണ്മറഞ്ഞ് 24 വര്‍ഷം പിന്നിട്ടിട്ടും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണിവര്‍.
സ്മിതയുടെ സിനിമാ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുമായി എത്തിയ ബോളിവുഡ് ചിത്രം ഡേര്‍ട്ടിപിക്ചര്‍ ബോക്സോഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു. സില്‍ക്ക് സ്മിതയുടെ ഭാവങ്ങളെ തന്മയത്തത്തോടെ അവതരിപ്പിച്ച് വിദ്യാ ബാലനും പ്രേക്ഷക ഹൃദയം കീഴടക്കി.
ഇത് ഒരു പ്രതികാര കഥ; ഉറുമ്പുകളെ പ്രധാനകഥാപാത്രങ്ങളാക്കി ഒരു ലിമിറ്റഡ് സീരിസ്!
ഇപ്പോഴിതാ, ലിപ്സിങ്ക് ആപ്പായ ടിക് ടോക്കിലൂടെ സില്‍ക്ക് സ്മിതയ്ക്ക് ജീവന്‍ നല്‍കിയിരിക്കുകയാണ് താര ആര്‍ കെ എന്ന പെണ്‍ക്കുട്ടി.
മോഹന്‍ലാല്‍, ഊര്‍വശി, തിലകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ സില്‍ക്ക് സ്മിതയുടെ കഥാപാത്രത്തെയാണ് താര അനുകരിക്കുന്നത്.
ഇന്ത്യയെയും മോദിയെയും ചേര്‍ത്തുപിടിച്ച് ട്രംപ്; ഒരുമിച്ച് വാക്സിന്‍ വികസിപ്പിക്കും
സില്‍ക്കിന്‍റെ അസാധ്യ രൂപസാദൃശ്യമാന് പെണ്‍ക്കുട്ടിയ്ക്കുള്ളത്. നിരവധി പേരാണ് പെണ്‍ക്കുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
വിനു ചക്രവര്‍ത്തിയുടെ വണ്ടി ചക്രം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ സില്‍ക്ക് പിന്നീട് ഗ്ലാമര്‍ വേഷങ്ങളിലേക്ക് ചുവടുവയ്ക്കുകയായിരുന്നു.
വിജയലക്ഷ്മി എന്ന ശരിക്കുള്ള പേര് മാറ്റി സില്‍ക്ക് സ്മിത എന്ന പേര് നല്കിയതും വിനു ചക്രവര്‍ത്തിയാണ്.