അമൽ നീരദ് ഒരുക്കുന്ന 'ബോ​ഗയ്ൻവില്ല'യുടെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി, ഷറഫുദ്ദീൻ, ശ്രിന്ദ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്ത് വിട്ടത്. ഒക്ടോബർ 17ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് വൈകിട്ട് ആറുമണിക്ക് പുറത്തിറങ്ങും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ റോയ്സ് തോമസായി കുഞ്ചാക്കോ ബോബനും ഡേവിഡ് കോശിയായി ഫഹദ് ഫാസിലും റീതുവായി ജ്യോതിർമയും ബിജുവായി ഷറഫുദ്ദീനും രമയായി ശ്രീന്ദയും എത്തുന്നു. കറുപ്പ്,ചുവപ്പ് നിറങ്ങളിലെത്തിയ ക്യാരക്ടർ പോസ്റ്ററുകളിൽ ചിത്രത്തിന്റെ നി​ഗൂഢത ഒളിഞ്ഞിരിക്കുന്നു. 


Read Also: കണ്ണൂർ തളിപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല; അന്വേഷണം ഊർജിതമാക്കി പൊലീസ്


സിനിമയുമായി ബന്ധപ്പെട്ട പുറത്തിറങ്ങുന്ന ഓരോ കാര്യങ്ങളും നിമിഷനേരത്തിനുള്ളിൽ തരം​ഗമാവുകയാണ്. സുഷിൻശ്യാം ഒരുക്കിയ സിനിമയിലെ സ്തുതി, മറവികളെ എന്ന ​ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാർട്ണർ.



ഭീഷ്മപർവ്വത്തിന് ശേഷം അമൽനീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കുഞ്ചാക്കോ ബോബനും അമൽനീരദും ഇതാ​ദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇടവേളയ്ക്ക് ശേഷം വേറിട്ട ലുക്കിലാണ് ജ്യോതിർമയി എത്തുന്നത്. 


ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 'ഭീഷ്‌മപര്‍വ്വം' എന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകന്‍.



അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റർ- വിവേക് ഹർഷൻ. പ്രൊഡക്ഷൻ ഡിസൈൻ- ജോസഫ് നെല്ലിക്കൽ. സൗണ്ട് ഡിസൈൻ- തപസ് നായക്. കോസ്റ്റ്യൂം ഡിസൈൻ- സമീറ സനീഷ്. മേക്കപ്പ്- റോണക്സ് സേവ്യർ. കോറിയോഗ്രാഫി- ജിഷ്ണു, സുമേഷ്.


അഡീഷണൽ ഡയലോഗുകൾ- ആർ ജെ മുരുഗൻ. ഗാനരചന- റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ. സ്റ്റണ്ട്- സൂപ്രീം സുന്ദർ, മഹേഷ് മാത്യു. പ്രൊഡക്ഷൻ സൗണ്ട്- അജീഷ് ഒമാനക്കുട്ടൻ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- അരുൺ ഉണ്ണിക്കൃഷ്ണൻ. അസോസിയേറ്റ് ഡയറക്ടർമാർ- അജീത് വേലായുധൻ, സിജു എസ് ബാവ. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. സ്റ്റിൽസ്- ഷഹീൻ താഹ, ഹസിഫ് അബിദ ഹക്കീം. പിആർഒ- ആതിര ദിൽജിത്ത്. പബ്ലിസിറ്റി ഡിസൈൻസ്- എസ്തെറ്റിക് കുഞ്ഞമ്മ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.