Missing case: കണ്ണൂർ തളിപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല; അന്വേഷണം ഊർജിതമാക്കി പൊലീസ്

കാണാതാവുമ്പോൾ സ്കൂൾ യൂണിഫോമാണ് കുട്ടി ധരിച്ചിരുന്നത്. കൈവശം സ്കൂൾ ബാ​ഗുണ്ട്. വിവരം ലഭിക്കുന്നവർ 8594020730 എന്ന നമ്പറിൽ ബന്ധപ്പെടുക.

Written by - Zee Malayalam News Desk | Last Updated : Oct 9, 2024, 10:07 AM IST
  • പൂക്കോത്ത്തെരു സ്വദേശി ആര്യനെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ കാണാതായത്
  • വൈകിട്ട് നാലിന് സ്കൂൾ വിട്ട ശേഷം കുട്ടി തിരികെ വീട്ടിലെത്തിയിരുന്നില്ല
  • വിവരം ലഭിക്കുന്നവർ 8594020730 എന്ന നമ്പറിൽ ബന്ധപ്പെടുക
Missing case: കണ്ണൂർ തളിപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിയെ കാൺമാനില്ല; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂർ: തളിപ്പറമ്പിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കായി അന്വേഷണം ഊ‍ർജിതമാക്കി പൊലീസ്. തളിപ്പറമ്പ് പൂക്കോത്ത്തെരു സ്വദേശി ആര്യനെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ കാണാതായത്. 

തളിപ്പറമ്പ് സാൻജോസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ആര്യൻ. വൈകിട്ട് നാലിന് സ്കൂൾ വിട്ട ശേഷം കുട്ടി തിരികെ വീട്ടിലെത്തിയിരുന്നില്ല. സ്കൂൾ ബസിൽ ആര്യൻ കയറിയിരുന്നു. എന്നാൽ അമ്മയുടെ വീട്ടിലേക്കാണ് പോകുന്നതെന്ന് പറഞ്ഞ് തളിപ്പറമ്പിനടുത്ത് ബെക്കളത്ത് ഇറങ്ങിയെന്നാണ് വിവരം. കുട്ടി ഇവിടെ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

Read Also: ഒറ്റപ്പെട്ട ശക്തമായ മഴ, ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്

ആര്യൻ കണ്ണൂർ ന​ഗരത്തിൽ എത്തിയെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപിച്ചു.  സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. 

കാണാതാവുമ്പോൾ സ്കൂൾ യൂണിഫോമാണ് കുട്ടി ധരിച്ചിരുന്നത്. കൈവശം സ്കൂൾ ബാ​ഗുണ്ട്. വിവരം ലഭിക്കുന്നവർ 8594020730 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News