വൻ ക്ലാഷ് എന്ന പ്രവചനം വരെ ഉണ്ടാകാൻ ഇടയുണ്ടായിരുന്ന റിലീസുകളായിരുന്നു കിംഗ് ഓഫ് കൊത്തയും ആർഡിഎക്സും. താരമൂല്യമുള്ള ചിത്രമെന്ന് ആദ്യ ചാൻസ് കൊത്തക്ക് കൂടുതലുമായിരുന്നു. എന്നാൽ ബോക്സോഫീസിൽ ഇരു ചിത്രങ്ങളും ഇതുവരെ എത്ര രൂപ കളക്ഷൻ നേടിയെന്ന് പരിശോധിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കളക്ഷൻ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന sacnilk.com പറയുന്ന പ്രകാരം ആറ് ദിവസം കൊണ്ട് കൊത്ത തീയ്യേറ്ററിൽ നേടിയത് 17 കോടിയാണ്. ആദ്യ ദിനം ചിത്രം 6 കോടിക്ക് മുകളിൽ ഇന്ത്യയിലാകെ നേടി. താരതമ്യേനെ മികച്ച പ്രകടനമാണ് കൊത്തക്ക് ബോക്സോഫീസിലുള്ളത്. ദുൽഖർ സൽമാൻ നായകനായ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.


നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ആൻറണി പെപ്പെ, ഷെയ്ൻ നിഗം, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ആർഡിഎക്സ് തീയ്യേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.   ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ 1.2 കോടിയാണ്. 


കഴിഞ്ഞ ആറ് ദിവസം കൊണ്ട് ആർഡിഎക്സ് 16.36 കോടിയാണ് ബോക്സോഫീസിൽ നേടിയത്. ആകെ 10 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 50 കോടി ക്ലബിലേക്ക് ചിത്രം എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ബുധനാഴ്ച മാത്രം ചിത്രം നേടിയത് കേരളത്തിൽ നിന്നും 3.50 കോടിയാണ്. 


വൈകുന്നേരത്തെ ഷോകൾക്കാണ് ഏറ്റവും അധികം തിരക്കെന്ന് കണക്കുകൾ സൂചിപ്പിക്കുന്നത്. തൃശ്സൂർ, കൊച്ചി, കൊല്ലം, കോട്ടയം ജില്ലകളാണ് ആർഡിഎക്സിൻറെ കളക്ഷനിൽ മുന്നിലുള്ള ജില്ലകൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.