രൺബീർ കപൂറിന്റെ ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാസ്ത്രയിലെ പുതിയ വീഡിയോ പുറത്തുവിട്ടു. ദേവ ദേവ എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 8 ന് ഗാനം പുറത്തുവിടും. സെപ്റ്റംബർ 9 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ചിത്രത്തിൻറെ ഇതുവരെ പുറത്തുവിട്ട ടീസറുകളും ട്രൈലറുകളും പോലെ തന്നെ ദേവ ദേവ ടീസറും ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.  ഹിന്ദി ഉൾപ്പടെ ആകെ 5 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബ്രഹ്മാസ്ത്ര. ചിത്രത്തിൽ ആലിയ ഭട്ടാണ് നായികയായി എത്തുന്നത്. ഇഷ എന്ന കഥാപാത്രമായി ആണ് ആലിയ ഭട്ട് ചിത്രത്തിൽ എത്തുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ അമിതാഭ് ബച്ചനും നാഗാര്‍ജുനയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആകെ രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിൻറെ ആദ്യ ഭാഗം ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവയാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. സ്റ്റാർ സ്റ്റുഡിയോസ്, ധർമ്മ പ്രൊഡക്ഷൻസ്, സ്റ്റാർലൈറ്റ് പിക്ചേഴ്സ്, പ്രൈം ഫോക്കസ് എന്നീ ബാനറുകളിൽ 
കരൺ ജോഹർ, അപൂർവ മേത്ത, നമിത് മൽഹോത്ര, അയൻ മുഖർജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അയാൻ മുഖർജിയുടെ ആദ്യ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.



ALSO READ: ദുഷ്ട ശക്തികളിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ രൺബീർ; ദൃശ്യ വിസ്മയം തീർത്ത് ബ്രഹ്മാസ്ത്ര ട്രൈലർ


അമിതാബ് ബച്ചൻ, നാഗാർജുന തുടങ്ങിയവരുടെ കഥാപാത്രങ്ങൾ അസ്ത്രങ്ങളുടെ ദൈവമായ ബ്രഹ്മാസ്ത്രയെ സംരക്ഷിക്കാനും മൗനി റോയി അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രം ഇതിനെ തട്ടിയെടുക്കാനും ശ്രമിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രധാന കഥ. തുടർന്ന് രൺബീർ കപൂറിന്‍റെ കഥാപാത്രം ബ്രഹ്മാസ്ത്രയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തത്തിലേക്ക് എങ്ങനെയാണ് എത്തിയത് എന്നതാണ് ബ്രഹ്മാസ്ത്രയുടെ കഥയെ കൂടുതൽ ആകാംഷാഭരിതമാക്കുന്നത്.  2017 ഒക്‌ടോബറിലാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്. 2018 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിച്ചു. തുടക്കത്തിൽ വിഎഫ്‌എക്‌സ് ജോലികൾ തീർപ്പാക്കാത്തതിനാലും പിന്നീട് കോവിഡ് കാരണവും ഒരുപാട് കാലതാമസം നേരിട്ടു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.