തിരുവനന്തപുരം: പ്രശസ്ത നടൻ നെടുമുടി വേണു അന്തരിച്ചു.  തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.  എഴുപത്തിമൂന്ന് വയസായിരുന്നു.   


COMMERCIAL BREAK
SCROLL TO CONTINUE READING

അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.  ഉച്ചയോടെയായിരുന്നു അന്ത്യം (Nedumudi Venu Passed Away). ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു.  ഉദരസംബന്ധമായ അസുഖത്തെ തുടർന്ന്  ചികിത്സയിലായിരുന്നു അദ്ദേഹം. 


മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.  നെടുമുടിവേണുവിന്റെ മരണം (Nedumudi Venu Passed Away) മലയാള സിനിമാ ലോകത്തിന് വൻ നഷ്ടമാണെന്ന കാര്യത്തിൽ ഒരു സംശയമില്ല.  നെടുമുടി വേണുവിന്റെ ആരോഗ്യനില വഷളാണെന്ന വാർത്ത പുറത്തുവന്നതോടെ സുരേഷ്ഗോപി ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു. 


Also  Read: Nedumudi Venu hospitalised: നടൻ നെടുമുടിവേണു ആശുപത്രിയിൽ; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് 


മലയാളത്തിലും തമിഴിലുമൊക്കെയായി 500 ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  മൂന്ന് ദേശീയ പുരസ്‌കാരങ്ങളും 6 സംസ്ഥാന പുരസ്‌കാരങ്ങളും ഈ മഹാനടൻ നേടിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്നു പികെ കേശവൻപിള്ളയുടേയും കുഞ്ഞിക്കൂട്ടിയമ്മയുടേയും അഞ്ച് മക്കളിൽ ഇളയവനായിരുന്നു വേണുഗോപാൽ എന്ന ഈ നെടുമുടി വേണു.  


പഠിക്കുന്ന കാലത്ത് സാംസ്ക്കാരിക പ്രവർത്തനനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നാടക കളരിയിൽ നിന്നാണ് സിനിമയിൽ എത്തിയത്.  ഇതിനിടയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും കലാകൗമുദിയിൽ പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.  എന്തായാലും അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്.   


Also Read: IPL 2021: ധോണിയുടെ വിന്നിങ് ഷോട്ട് കണ്ട സാക്ഷിയുടെ പ്രതികരണം വൈറലാകുന്നു 


 


അദ്ദേഹം അടുത്ത അഭിനയിച്ച ചിത്രമാണ്  'ആണും പെണ്ണും' .    അത് തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലുമായിട്ടാണ്  പ്രദർശനത്തിനെത്തിയത്.   കൂടാതെ ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും അദ്ദേഹം പ്രധാനവേഷം ചെയ്തിട്ടുണ്ട്. 


ഇതിനിടയിൽ കമൽ ഹാസന്റെ 'ഇന്ത്യൻ 2' വിലും അദ്ദേഹം വേഷമിടുമെന്ന വാർത്ത പുറത്തുവന്നിരുന്നു.  തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന പ്രിയദർശന്റെ  'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.