Nedumudi Venu hospitalised: നടൻ നെടുമുടിവേണു ആശുപത്രിയിൽ; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

Nedumudi Venu hospitalised: പ്രശസ്ത നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരതരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 11, 2021, 10:17 AM IST
  • നെടുമുടിവേണു ആശുപത്രിയിൽ
  • ആരോഗ്യനില ഗുരുതരം
  • അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്
Nedumudi Venu hospitalised: നടൻ നെടുമുടിവേണു ആശുപത്രിയിൽ; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: Nedumudi Venu hospitalised:  പ്രശസ്ത നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ ഗുരതരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ട്. 

അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.  ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹം നേരിടുന്നുവെന്നാണ് റിപ്പോർട്ട്.  നേരത്തെ അദ്ദേഹം കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. 

Also Read: Uthra Murder Case Verdict: ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷം ഉത്ര കൊലക്കേസിൽ വിധി ഇന്ന് 

വിവിധ രോഗങ്ങൾ അദ്ദേഹത്തിന് ഉണ്ടെങ്കിലും ഡോക്ടർമാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.  

അദ്ദേഹം അടുത്ത അഭിനയിച്ച ചിത്രമാണ്  'ആണും പെണ്ണും' .    അത് തിയേറ്ററിലും ഡിജിറ്റൽ പ്ലാറ്റുഫോമിലുമായിട്ടാണ്  പ്രദർശനത്തിനെത്തിയത്.   കൂടാതെ ഡോ: ബിജു സംവിധാനം ചെയ്യുന്ന 'ഓറഞ്ച് മരങ്ങളുടെ വീട്' എന്ന സിനിമയിലും അദ്ദേഹം പ്രധാനവേഷം ചെയ്തിട്ടുണ്ട്. 

Also Read: ജമ്മു കശ്മീരിൽ തിരിച്ചടിച്ച് സേന; ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചു; ഒരു ജവാന് പരിക്ക് 

ഇതിനിടയിൽ കമൽ ഹാസന്റെ 'ഇന്ത്യൻ 2' വിലും അദ്ദേഹം വേഷമിടുമെന്ന വാർത്ത പുറത്തുവന്നിരുന്നു.  തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന പ്രിയദർശന്റെ  'മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം' എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News