നിരവധി മലയാള ചിത്രങ്ങളാണ് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുപ്പെടുന്നത്. മലയാളത്തിലെ കലമൂല്യമേറിയ ചിത്രങ്ങളുടെ റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കി അതാത്  ഭാഷകളിലെ സിനിമ ചേരുവകൾ ചേർത്താണ് അവിടുത്തെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുക. ആ ഭാഷകളിലെ പ്രേക്ഷകർ മിക്കവരും ഈ റീമേക്കുകൾ ഇരു കൈ നീട്ടി സ്വീകരിക്കാറാണ് പതിവ്. എന്നാൽ മലയാളികൾ ആകട്ടെ അത് ട്രോളുകൾ ഉണ്ടാക്കാൻ ഒരു അവസരമായിട്ടാണ് കരുതുന്നത്. അതിന് ഏറ്റവും വലിയ ഉദ്ദാഹരണമാണ് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തിൽ ആദ്യമായി 200 കോടി നേടിയ ചിത്രം ഗോഡ്ഫാദർ എന്ന പേരിലാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടത്. ടോളിവുഡ് മെഗാ സ്റ്റാർ ചിരഞ്ജീവിയാണ് മോഹലാലിന്റെ സ്റ്റീഫർ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ബ്രഹ്മ തേജ എന്ന പേരിൽ അവതരിപ്പിച്ചത്. പൃഥ്വിരാജ് ചെയ്ത കഥാപാത്രം ബോളിവുഡിൽ നിന്നും സൽമാൻ ഖാൻ കേമിയോ വേഷത്തിൽ അവതരിപ്പിക്കുകയായിരുന്നു. മോഹൻരാജ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമായിരുന്നു തെലുങ്ക് ബോക്സ് ഓഫീസിൽ നിന്നും ലഭിച്ചത്. എന്നാൽ ഗോഡ്ഫാദർ മലയാളി പ്രേക്ഷകർക്ക് ഒരു ട്രോൾ വിഷയമായിരുന്നു. അടുത്ത ട്രോളിനുള്ളതാണോ എന്തൊ! മറ്റൊരു മോഹൻലാൽ-പൃഥ്വിരാജ് ചിത്രവും തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്.


ALSO READ : 'എന്റെ മതം നടിക്ക് പ്രശ്നം ആയി'; തന്റെ ദേഹത്ത് ജിന്ന് ഉണ്ടെന്ന് പറഞ്ഞ് മലയാള സിനിമ നടി തന്നെ ജോലിയിൽ നിന്നും പിരിച്ച് വിട്ടെന്ന് ആർട്ടിസ്റ്റ് അസിസ്റ്റന്റായ യുവാവ്


ലൂസിഫറിന് ശേഷം മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ബ്രോ ഡാഡി എന്ന ചിത്രമാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യാപ്പെടാൻ ഒരുങ്ങുന്നതെന്ന് ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിരഞ്ജീവി തന്നെയാകും ചിത്രത്തിൽ മോഹൻലാലിന്റെ വേഷത്തിലെത്തുകയെന്നാണ് ഈ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ 156-ാം ചിത്രം (ചിരു 156) ഇതാകുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന പ്രതീക്ഷ. ചിരഞ്ജീവിയുടെ മകൾ സുശ്മിത കൊനിഡേലയാണ് ചിരു 156 നിർമിക്കുന്നത്.


നിലവിൽ ഭോല ശങ്കർ എന്ന ചിത്രമാണ് ചിരഞ്ജീവിയുടേതായി തിയറ്ററുകളിൽ എത്താൻ പോകുന്നത്. തമിഴ് ചിത്രം  അജിത്തിന്റെ വേതാളത്തിന്റെ റീമേക്കാണ് ഭോല ശങ്കർ. ഈ ചിത്രത്തിന് ശേഷമാകും മെഗസ്റ്റാർ ബ്രോ ഡാഡിയുടെ തെലുങ്ക് പതിപ്പിന്റെ ഭാഗമാകുക. നാഗചൈതന്യ ചിത്രം ബംഗരാജുവിന്റെ സംവിധായകൻ കല്യാൺ കൃഷ്ണയാകും ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുക.


സിദ്ദു ജൊന്നലഗഡ്ഡയാകും ചിത്രത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക. കല്യാണി പ്രിയദർശന് പകരം ശ്രീലീല ചിത്രത്തിന്റെ ഭാഗമാകും. ശ്രീജിത്ത് എൻ, ബിബിൻ മാലിയേക്കൽ തിരക്കഥ പൃഥ്വിരാജാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം 2022 ജനുവരിയിൽ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുകയായിരുന്നു. മീനയാണ് ചിത്രത്തിൽ മോഹലാലിന്റെ നായികയായി എത്തിയത്. ലാലു അലക്സ്, കനിഹ, മല്ലിക സുകുമാരൻ എന്നിവരാണ് ബ്രോ ഡാഡിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.