24 മണിക്കൂറില്‍ 100.1 മില്ല്യന്‍ കാഴ്ചക്കാരെ സ്വന്തമാക്കി ചരിത്ര൦ സൃഷ്ടിച്ചിരിക്കുകയാണ് കൊറിയന്‍ ബോയ്‌ ബാന്‍ഡായ BTS!! 'ഡൈനാമൈറ്റ്’ എന്ന BTSന്‍റെ പുതിയ സംഗീത വീഡിയോയാണ് യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. യൂട്യൂബിന്റെ സര്‍വകാല റെക്കോര്‍ഡാണ് 'ഡൈനാമൈറ്റ്’ തകര്‍ത്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രാർത്ഥനകൾ ഫലം കണ്ടു; എസ്. പി.ബിയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവ്


24 മണിക്കൂറില്‍ 100 മില്ല്യന്‍ കാഴ്ചക്കാര്‍ എന്ന യൂട്യൂബ് അപ്ലോഡ് റെക്കോര്‍ഡ് ആണ് 'ഡൈനാമൈറ്റ്’ തിരുത്തിയത്. ഈ സംഗീത വീഡിയോയുടെ പ്രീമിയര്‍ തത്സമയം കണ്ടത് മുപ്പത് ലക്ഷം പ്രേക്ഷകരാണ്. ഇതും ഒരു പുതിയ റെക്കോര്‍ഡാണെന്നാണ് യൂട്യൂബ് വക്താക്കള്‍ പറയുന്നത്. മുന്‍പ് പ്രീമിയര്‍ ചെയ്തപ്പോള്‍ ഏറ്റവുമധികം ആളുകള്‍ കണ്ട വീഡിയോ 'ബ്ലാക്ക്പിങ്ക്' ആണ്.


ഹോട്ട് ലുക്കിൽ Nora Fatehi, ചിത്രങ്ങൾ വൈറലാകുന്നു


ഓഗസ്റ്റ് 20നു പ്രീമിയര്‍ ചെയ്ത വീഡിയോ ഇതിനോടകം തന്നെ കണ്ടത് 17 കോടിയിലധികം പേരാണ്. 2010ല്‍ സൗത്ത് കൊറിയയില്‍ രൂപികരിക്കപ്പെട്ട BTS 'നൊ മോര്‍ ഡ്രീംസ്' എന്ന ആദ്യ ആല്‍ബത്തിലൂടെയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കൗമാരക്കാരെയും യുവാക്കളെയും ഒരുപ്പോലെ കൈപ്പിടിയിലാക്കിയ BTS സംഘം അതിവേഗമാണ് സംഗീത ലോകത്ത് വളര്‍ന്നത്. 


ഇൻസ്റ്റഗ്രാമിൽ നിന്നും തത്കാലം വിടവാങ്ങി സൂരജ് പഞ്ചോളി


കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സ്തംഭിച്ച് നില്‍ക്കുന്ന സംഗീത മേഖലയെ സഹായിക്കനായാണ് പുതിയ ആല്‍ബം പുറത്തിറക്കിയത്. 'ഡൈനാമൈറ്റി'ന്‍റെ ഇഡിഎം, അക്കുസ്റ്റിക് റീമിക്സുകള്‍ ഓഗസ്റ്റ് 24നു റിലീസ് ചെയ്യും. ആല്‍ബത്തിലെ ഗാനങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കാനാണ് BTSന്‍റെ തീരുമാനം.