Bullet Diaries Movie : `വെയിലെല്ലാം..` ഷാൻ റഹ്മാന്റെ സംഗീത മാജിക്, ധ്യാൻ ശ്രീനിവാസന്റെ ബുള്ളറ്റ് ഡയറീസിലെ പുതിയ ഗാനം
Bullet Diaries Movie Song : ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നത്
ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രമായ ബുള്ളറ്റ് ഡയറീസിലെ 'വെയിലെല്ലാം..' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കൈതപ്രവും, ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷും മേഘാ ജോസ്കുട്ടിയുമാണ്. നവാഗതനായ സന്തോഷ് മണ്ടൂര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് B3M ക്രിയേഷന്‍സ് ആണ്.
ധ്യാന്‍ ശ്രീനിവാസനും പ്രയാഗാ മാര്‍ട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, അല്‍ത്താഫ് സലിം, ഷാലു റഹീം, ശ്രീലക്ഷ്മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇരുട്ടിയിലെ ഒരു കർഷക കുടുംബത്തിലെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്. ഓട്ടോ മെക്കാനിക് ആയ ഒരു യുവാവാണ് ധ്യാൻ ശ്രീനിവാസന്റെ കഥാപാത്രമായ രാജു ജോസഫ്. രാജു ജോസഫിന് അവന്റെ ബൈക്കിനോടുള്ള സ്നേഹമാണ് ചിത്രത്തിൽ പ്രമേയമാക്കിയിരിക്കുന്നത്. റിയലിസ്റ്റിക് ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രമാണിതെന്നും സംവിധായകൻ പറഞ്ഞട്ടുണ്ട്. കൂടാതെ ഈ വണ്ടി പ്രേമം രാജുവിന്റെ ബന്ധങ്ങളെയും ജീവിതത്തെയും എങ്ങനെ ബാധിക്കുമെന്നും ചിത്രത്തിൽ പറയുന്നുണ്ട്.
ഫൈസല്‍ അലിയാണ് ഛായാഗ്രാഹകന്‍, എഡിറ്റര്‍ - രഞ്ജൻ എബ്രാഹം, കല - അജയന്‍ മങ്ങാട്, മേക്കപ്പ് - രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, സ്റ്റില്‍സ് - പരസ്യകല - യെല്ലോ ടൂത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഷിബിന്‍ കൃഷ്ണ, ഉബൈനി യൂസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സഫീര്‍ കാരന്തൂര, പ്രൊജക്ട് ഡിസൈന്‍ - അനില്‍ അങ്കമാലി, പി.ആര്‍.ഒ - വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...