2014ൽ കേരളത്തിലെ തിയറ്ററുകളിൽ തരംഗമായി മാറിയ ചിത്രമാണ് ഓം ശാന്തി ഓശാന. നസ്രിയ നസിം കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം 90കളിൽ ജനിച്ച ഒരു പെൺകുട്ടിയുടെ കഥ നർമ്മത്തിൽ ചാലിച്ച് അറിയിക്കുകയായിരുന്നു. നിവിൻ പോളിയായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ജൂഡ് ആന്തണിയുടെ ആദ്യ സംവിധാന സംരംഭകം ഒപ്പം മിഥുൻ മാനുവൽ തോമസ് എന്ന എഴുത്തുകാരനെയും മലയാള സിനിമയ്ക്ക് ലഭിച്ച ചിത്രമായിരുന്നു ഓം ശാന്തി ഓശാന. അനന്യ ഫിലിംസിന്റെ ബാനറിൽ അൽവിൻ ആന്റണിയായിരുന്നു ചിത്രം നിർമിച്ചത്.
എന്നാൽ ചിത്രത്തിന്റെ നിർമാതാവായി ആദ്യം കരാറിൽ ഏർപ്പെടുന്നത് ഫ്രൈഡെ ഫിലിംസായിരുന്നുയെന്നും ഓം ശാന്തി ഓശാന സിനിമ തന്നിൽ നിന്നും തട്ടിയെടുക്കുകയായിരുന്നുയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവായ സാന്ദ്ര തോമസ്. സിനിമയിലെ ഒരു നടന് തങ്ങളോടൊപ്പം പടം ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞു. തുടർന്നാണ് ആ ചിത്രം മറ്റൊരു നിർമാതാവ് നിർമിച്ചതെന്ന് സാന്ദ്ര തോമസ് മൂവി വേൾഡ് മീഡിയ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ALSO READ : Dhyan Sreenivasan: ശ്രീനാഥ് ഭാസിയുടെയും ഷെയ്ൻ നിഗത്തിൻറെയും വിലക്ക്; പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ
"എന്റെ കൈയ്യിൽ നിന്നും ഒരു സിനിമ തട്ടിയെടുത്തു കൊണ്ടുപോയതാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത്. എന്റെ ഒരു കുഞ്ഞിനെ പോലെ വളരെ സ്നേഹിച്ച് വളർത്തിയെടുത്തു കൊണ്ടുവന്ന സിനിമയായിരുന്നു അത്. ഓം ശാന്തി ഓശാന എന്നാണ് ആ ചിത്രത്തിന്റെ പേര്. എന്നെ വളരെ തളർത്തിയ ഒരു സംഭവമായിരുന്നു അത്. പിന്നീട് അതിലെ തിരക്കഥ രചിച്ച് മിഥുനമായി ആട് ചെയ്തു. ജൂഡുമായി സംസാരിക്കാറുണ്ട്. അന്ന് എനിക്ക് വളരെ വിഷമം ഉള്ള ഒരു കാര്യമായിരുന്നു ഈ സംഭവം.
ഒരുപാട് ഇഷ്ടമുള്ള ചിത്രമായിരുന്നു ഓം ശാന്തി ഓശാന. പ്രധാനമായും ഒരു നടന്റെ പേരിൽ തന്നെയാണ് ഈ പടം മാറി പോയത്. പുള്ളിക്ക് നമ്മുടെ കൂടെ പടം ചെയ്യാൻ താൽപര്യമില്ല. ചെറിയ ബാനറിൽ സിനിമ ചെയ്യാൻ അയാൾക്ക് താൽപര്യമില്ല. അങ്ങനെ ആ ചിത്രം മാറി പോകുകയായിരുന്നു. സിനിമയിൽ എന്നെ വേദനിപ്പിച്ച ഒരു സംഭവമിതായിരുന്നു" സാന്ദ്ര തോമസ് അഭിമുഖത്തിൽ പറഞ്ഞു.
പിന്നീട് സംഘടന ഇടപ്പെട്ട് തനിക്ക് നഷ്ടപരിഹാരം ഒക്കെ നൽകി. എന്നാൽ തനിക്ക് അതൊന്നും അല്ലായിരുന്നു വേണ്ടിരുന്നത്. ക്ഷമ ചോദിക്കണമെന്നായിരുന്നു താൻ ആവശ്യപ്പെട്ടതെന്ന് സാന്ദ്ര പറഞ്ഞു. പിന്നീട് സിനിമയുടെ തിരക്കഥകൃത്ത് മിഥുൻ മാനുവലും സംവിധായകൻ ജൂഡ് ആന്തണിയും ക്ഷമാപണം നൽകി. അവർ എഴുതി നൽകിയ ക്ഷമാപണ കത്ത് താൻ ഫ്രൈഡെ ഫിലിംസിന്റെ ഓഫീസിൽ ഫ്രേയിം ചെയ്ത് വെച്ചിട്ടുണ്ടെന്ന് സാന്ദ്ര അറിയിച്ചു.
വളരെ കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രം നൂറ് ദിവസം ഓടുകയും ബോക്സ് ഓഫീസിൽ 10-15 കോടിക്കുള്ള കളക്ഷൻ നേടിയെടുക്കുകയും ചെയ്തു. നിവിൻ പോളിക്കും നസ്രിയയ്ക്കും പുറമെ വിനീത് ശ്രീനിവാസൻ, രഞ്ജി പണിക്കർ, അജു വർഗീസ്, ഷറഫുദ്ദീൻ തുടങ്ങിയ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. ഷാൻ റഹ്മാൻ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാ സൂപ്പർ ഹിറ്റായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...